- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ പിടിച്ച് വരുന്നവഴി ജയരാജിന്റെ ശ്രദ്ധയിൽ പെട്ടു; 'സിനിമയിൽ അഭിനയിക്കാമോ? എന്ന ചോദ്യത്തിലുടെ ചേക്കറിയത് പ്രേക്ഷക ഹൃദയത്തിലേക്കും; ഒറ്റാലിലെ വല്യപ്പച്ചായി കുമരകം വാസുദേവൻ വിടവാങ്ങി

അലപ്പുഴ: ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവൻ (ഒറ്റാൽ വാസവൻ) അന്തരിച്ചു. 76 വയസ്സായിരുന്നു.രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.2014 ൽ പുറത്തിറങ്ങിയ ഒറ്റാലിൽ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസുദേവൻ അവതരിപ്പിച്ചത്
വേമ്പനാട്ട് കായലിൽ മീൻ പിടിച്ച് വള്ളത്തിൽ വരുന്നവഴി സംവിധായകൻ ജയരാജ് കുമരകം വാസുദേവനോട് ഒരു ചോദ്യം, 'സിനിമയിൽ അഭിനയിക്കാമോ?' ആദ്യം ഒന്ന് സംശയിച്ചു നിന്നുവെങ്കിലും വാസുദേവൻ ഒടുവിൽ സമ്മതം മൂളി. ഒടുവിൽ ഒറ്റാലിലെ വല്ല്യപ്പച്ചായിയായി. വാർധക്യത്തിൽ അപ്രതീക്ഷിതമായി കടന്നുവന്ന ഭാഗ്യത്തിൽ വാസുദേവൻ ഒരുപാട് സന്തോഷിച്ചു. ഒറ്റാൽ ഗംഭീര അഭിപ്രായങ്ങൾ നേടി, ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കി. ഒടുവിൽ കുമരകം വാസുദേവൻ ഒറ്റാൽ വാസവനായി.

സിനിമയിൽ ഗംഭീര പ്രകടനം കാഴ്ച വച്ച വാസുദേവന് സംവിധായകൻ ജയരാജ് ഒരു വള്ളം സമ്മാനമായി നൽകി. കാലപ്പഴക്കം മൂലം വാസുദേവന്റെ പഴയ വള്ളത്തിന് കേടുപാടുകൾ സംഭവിച്ചിരുത് ജയരാജിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പുതിയ വള്ളത്തിന് ഒറ്റാൽ എന്ന് പേരിടുകയും ചെയ്തു.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാസുദേവൻ പിന്നീട് ഇത് വിറ്റതും വാർത്തയായിരുന്നു.
ഒറ്റാലിന് പിന്നാലെ ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിലും വാസുദേവൻ അഭിനയിച്ചു കാറ്റിലൊരു പായ് കപ്പൽ, മാ (ഷോർട്ട് ഫിലിം) എന്നിവയിലും അഭിനയിച്ചു.രാജമ്മയാണ് ഭാര്യ. മക്കൾ : ഷാജി ലാൽ, ഷീബ.ശവസംസ്‌കാരം വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.
വാസുദേവന്റ വിയോഗത്തിൽ ജയരാജ അനുസ്മരിച്ചു.എന്റെ വെല്യപ്പച്ചായിക്ക് വിട എന്നാണ് ജയരാജ് കുറിച്ചത്.
(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)


