- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിൽ ജീവൻ എത്തിയത് മറ്റൊരു സൗരയുഥത്തിലെ ചെറു ഗ്രഹത്തിൽ നിന്നോ; പുത്തൻ കണ്ടെത്തലുകളുമായി ശാസ്ത്ര ലോകം
ഭൂമിയിൽ ജീവൻ എത്തിയത് മറ്റൊരു സൗരയുഥത്തിലെ ചെറിയ ഗ്രഹങ്ങളിൽ നിന്നെന്നു പുതിയ കണ്ടെത്തൽ. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പുതിയ ഗവേഷണത്തിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട്. നക്ഷത്രങ്ങളുടെ ഇടയിലുള്ള ചെറിയ ഗ്രഹമായ ഔമയൂമ നമ്മുടെ സാരയൂഥത്തിൽ വന്നതാണ് ഹാർവേർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരിൽ ഈ ഗവേഷണത്തിനു താത്പര്യം ഉണ്ടാക്കിയത്. പാൻസ്പർമിയ എന്ന തത്ത്വത്തിൽ ജീവൻ ആദ്യമായി ഉണ്ടായത് ഭൂമിയിൽ അല്ലെന്നും മറ്റേതോ ഗ്രഹത്തിലാണെന്നും അഭിപ്രായപ്പെടുന്നു. മറ്റു ഗ്രഹത്തിൽ ഇപ്പോൾ ഉള്ള പോലെ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തിൽ ജീവൻ ഉണ്ടായി നൂറ്റാണ്ടുകൾക്കു ശേഷമാണ് ഭൂമിയിൽ ഉണ്ടാകുന്നത്. ഔമയൂമ എന്ന ചെറിയ ഗ്രഹത്തിന്റെ വരവോടെ ഈ തത്ത്വത്തെക്കുറിച്ച് കുറച്ചു കൂടി ദീർഘമായ പഠനത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞരായ മാനാസവി ലിംഗം, എബ്രഹാം ലോയിബ് എന്നിവർ. ഭൂമിയിലെ ചില ജീവജാലങ്ങൾക്ക് ശൂന്യാകാശത്തിലും ജീവൻ നിലവനിർത്താനുള്ള കഴിവുണ്ടെന്നും സൗരയുഥം ഒരു മാൻ വലപ്പോലെയാണെന്നും അത് ശൂന്യാകാശത്തു നിന്നും മറ്റു ഗ്രഹങ്ങളുമായി ബബന്ധപ
ഭൂമിയിൽ ജീവൻ എത്തിയത് മറ്റൊരു സൗരയുഥത്തിലെ ചെറിയ ഗ്രഹങ്ങളിൽ നിന്നെന്നു പുതിയ കണ്ടെത്തൽ. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പുതിയ ഗവേഷണത്തിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട്. നക്ഷത്രങ്ങളുടെ ഇടയിലുള്ള ചെറിയ ഗ്രഹമായ ഔമയൂമ നമ്മുടെ സാരയൂഥത്തിൽ വന്നതാണ് ഹാർവേർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരിൽ ഈ ഗവേഷണത്തിനു താത്പര്യം ഉണ്ടാക്കിയത്.
പാൻസ്പർമിയ എന്ന തത്ത്വത്തിൽ ജീവൻ ആദ്യമായി ഉണ്ടായത് ഭൂമിയിൽ അല്ലെന്നും മറ്റേതോ ഗ്രഹത്തിലാണെന്നും അഭിപ്രായപ്പെടുന്നു. മറ്റു ഗ്രഹത്തിൽ ഇപ്പോൾ ഉള്ള പോലെ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തിൽ ജീവൻ ഉണ്ടായി നൂറ്റാണ്ടുകൾക്കു ശേഷമാണ് ഭൂമിയിൽ ഉണ്ടാകുന്നത്. ഔമയൂമ എന്ന ചെറിയ ഗ്രഹത്തിന്റെ വരവോടെ ഈ തത്ത്വത്തെക്കുറിച്ച് കുറച്ചു കൂടി ദീർഘമായ പഠനത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞരായ മാനാസവി ലിംഗം, എബ്രഹാം ലോയിബ് എന്നിവർ.
ഭൂമിയിലെ ചില ജീവജാലങ്ങൾക്ക് ശൂന്യാകാശത്തിലും ജീവൻ നിലവനിർത്താനുള്ള കഴിവുണ്ടെന്നും സൗരയുഥം ഒരു മാൻ വലപ്പോലെയാണെന്നും അത് ശൂന്യാകാശത്തു നിന്നും മറ്റു ഗ്രഹങ്ങളുമായി ബബന്ധപ്പെട്ടിരിക്കുന്ന വസ്തുക്കളെ വലിച്ചെടുക്കാറുണ്ടെന്നും ഔമയൂമ അതിനു ഉദാഹരണമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.മറ്റെവിടെയോ രൂപപ്പെട്ട വസ്തുക്കൾ നമ്മുടെ സൗരയുഥത്തിൽ ഉണ്ടെന്നും, എന്നാൽ അതിന്റെ കാലയളവ് എത്രയെന്ന് പറയുന്നത് സാധിക്കുന്നതെല്ലെന്നും അവർ പറയുന്നു.
മനുഷ്യരുടെ ഉൽ്പ്പത്തിയെക്കുറിച്ച് കണ്ടെത്തുന്നതിനോടൊപ്പം അന്യഗ്രഹ ജീവികളുടെ ഉൽപ്പത്തിയെക്കുറിച്ചുമുള്ള സത്യങ്ങൾ കണ്ടെത്തുമെന്ന് ഹാർവാർഡിലെ ഗവേഷകർ പറഞ്ഞു. നമ്മുടെ സൗരയുഥത്തിലെ ഏതൊക്കെ വസ്തുക്കളാണ് മറ്റെവിടെയെങ്കിലും ഉണ്ടായതെന്നു അവയുടെ രാസസംയോഗത്തിലൂടെ ജ്യോതിശാസ്ത്രജ്ഞർക്കു അറിയാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.