ഹ്റൈനിലെ കലാസാംസ്‌കാരിക രംഗത്തു നിറഞ്ഞു നിൽക്കുന്ന ഔർ ക്ലിക്‌സ് സൗഹൃദ കൂട്ടായ്മ, തൊഴിൽ പ്രശ്‌നം നേരിടുന്ന കമ്പനിയുടെ സിത്ര ലേബർ ക്യാമ്പിൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. ഒരു ദിവസം കൊണ്ടാണ് ആയിരത്തിലധികം കിലോ സാധന സാമഗ്രികൾ ശേഖരിച്ചുവിതരണം ചെയ്തു ജീവകാര്യണ്യ പ്രവർത്തനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ ഇതിലും കൂടുതൽ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു. സ്വന്തമായി ബഹ്റിൻ മണ്ണിൽ വിളയിപ്പിച്ചെടുത്ത പച്ചക്കറികളും പലരും സംഭാവനയായി നൽകിയെന്നും പ്രവർത്തകർ അറിയിച്ചു.

തൊഴിലാളികളുമായി ദീർഘനേരം സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും സാധ്യമായ രീതിയിൽ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു, തുടർന്നും ബഹ്റിനിലെ പല ലേബർ ക്യാമ്പുകൾ സന്ദർശിച്ചു കൊണ്ട് കലാപരിപാടികൾ അവതരിപ്പിക്കുവാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും ശ്രമങ്ങൾ നടക്കുന്നു എന്നും ഔർ ക്ലിക്‌സ് പ്രവർത്തകർ പറഞ്ഞു .