സിഡ്‌നി: മലയാളത്തിന്റെ പ്രിയ സംഗീതഞ്ജൻ ഔസേപ്പച്ചൻ അവതരിപ്പിക്കുന്ന സംഗീത നിശ ഒക്ടോബർ ഏഴിന് സിഡ്നിയിൽ നടക്കും .കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ക്കായുള്ള ധന സമാഹരാണാർത്ഥം നടത്തുന്ന സംഗീത പരിപാടി സിഡ്‌നിയിലെ ആർട്ട് കലക്ടീവ് കലാ സംഘം ആണ് സം ഘടിപ്പിക്കുന്നത്. സംഗീത നിശയിലൂടെ സമാഹരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

സിഡ്‌നിയിലെ മലയാളി ഓർക്കസ്ട്രയുടെ അകമ്പടിയോടെ അരങ്ങേറുന്ന സം ഗീത പരിപാടിയിൽ ഔസേപ്പച്ചൻ തന്റെ പ്രശസ്ത ഗാനങ്ങൾ വയലിൻ തന്ത്രികളിലൂടെ പുനരവതരിപ്പിക്കും. സംഗീതാനുഭവങ്ങൾ ശ്രോതാക്കളുമായി പങ്കുവെച്ചുകൊണ്ട് ഔസേപ്പച്ചൻ അവതരിപ്പിക്കുന്ന സംഗീത നിശയിൽ ഔസേപ്പച്ചൻ സംഗീത സം വിധാനം നിർവ്വഹിച്ച ഹിറ്റ് ഗാനങ്ങൾ സിഡ്‌നിയിലെ ഗായകർ ആലപിക്കും.

ധൻസി,നീലു ജോർജ്, ടിനു സൈമൺ, ടിന്റു അന്ന, വിമൽ വിനോദ്, സൂരജ് കുമാർ, ബേസിൽ ഫെർണാണ്ടസ്, സനീർ എന്നിവരുടെ ആലാപനങ്ങൾ ക്ക് സുരേഷ് കുട്ടിച്ചൻ -കീബോർ ഡ് ,റ്റോം ലിയാസ്-കീ ബോർ ഡ്, മനോജ് -തബല,പോൾ കൊച്ചു കുടി- ഗിറ്റാർ, സ്മിത, സാജൻ - വയലിൻ എന്നിവർ ഓർ ക്കസ്‌ട്രേഷൻ നിർവ്വഹിക്കും.

ടിക്കറ്റുകൾ (സിംഗിൾ:ഡോളർ-20, ഫാമിലി:ഡോളർ-50) ലഭിക്കുന്നതിന് ബന്ധപ്പെടുക: കെ.പി.ജോസ്- 0419306202, അജി- 0401752287, സന്തോഷ് ജോസഫ്- 0469897295, റോയ് വർ ഗീസ്- 0405273024, വിമൽ വിനോദ്-0452045282.