- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിവിൻ പോളി സിനിമയെ കുറ്റം പറയുക എന്ന അജണ്ടകളുണ്ടാകാം; ഹേ ജൂഡിന്റെ സംഗീതം ചാർലിയിൽ നിന്നും കോപ്പിയടിച്ചതാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഔസേപ്പച്ചൻ
കോഴിക്കോട്: നിവിൻപോളി ചിത്രം ഹേ ജൂഡ് സിനിമയിലെ പശ്ചാത്തല സംഗീതം ചാർലിയിൽ നിന്നും കോപ്പിയടിച്ചതാണെന്ന് ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകന് ഔസേപ്പച്ചൻ രംഗത്തെത്തി. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോഴാണ് പശ്ചാത്തല സംഗീതം കോപ്പിയടിയാണെന്ന ആരോപണം ഉയർന്നത്. ചിത്രത്തിലെ സംഗീതം ദുൽഖർ സൽമാൻ ചിത്രം ചാർലിയുടെ കോപ്പിയാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. 'ഒരേ ജോണറിലുള്ള രണ്ട് ഈണങ്ങളാണ് ചാർലിയിലും പിന്നീട് ഇപ്പോൾ ജൂഡിലും നിങ്ങൾ കേട്ടത്. അവ തമ്മിലുള്ള വ്യത്യാസം സംഗീതത്തെ കുറിച്ച് ജ്ഞാനമുള്ളവർക്ക് മനസിലാകും എന്നെനിക്കുറപ്പുണ്ട്. അരികെ എന്ന ചിത്രത്തിലേക്കു വേണ്ടി ഇതേ ജോണറിലുള്ള സംഗീതമാണ് ചെയ്തത്. 'നമ്മൾടെ അരികെയുടെ ഒരു സ്റ്റൈലാണു കേട്ടോ...സംഗീതം അങ്ങനെ മതി' എന്നായിരുന്നു ശ്യാമപ്രസാദ് സംഗീത സംവിധാനം ഏൽപ്പിക്കുന്നതിനു മുൻപ് എന്നോടു പറഞ്ഞത്. ചിത്രത്തിലെ സംഗീതവും തീം മ്യൂസികും ഇതേ ജോണറിലായിരുന്നു.
കോഴിക്കോട്: നിവിൻപോളി ചിത്രം ഹേ ജൂഡ് സിനിമയിലെ പശ്ചാത്തല സംഗീതം ചാർലിയിൽ നിന്നും കോപ്പിയടിച്ചതാണെന്ന് ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകന് ഔസേപ്പച്ചൻ രംഗത്തെത്തി. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോഴാണ് പശ്ചാത്തല സംഗീതം കോപ്പിയടിയാണെന്ന ആരോപണം ഉയർന്നത്. ചിത്രത്തിലെ സംഗീതം ദുൽഖർ സൽമാൻ ചിത്രം ചാർലിയുടെ കോപ്പിയാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ.
'ഒരേ ജോണറിലുള്ള രണ്ട് ഈണങ്ങളാണ് ചാർലിയിലും പിന്നീട് ഇപ്പോൾ ജൂഡിലും നിങ്ങൾ കേട്ടത്. അവ തമ്മിലുള്ള വ്യത്യാസം സംഗീതത്തെ കുറിച്ച് ജ്ഞാനമുള്ളവർക്ക് മനസിലാകും എന്നെനിക്കുറപ്പുണ്ട്. അരികെ എന്ന ചിത്രത്തിലേക്കു വേണ്ടി ഇതേ ജോണറിലുള്ള സംഗീതമാണ് ചെയ്തത്. 'നമ്മൾടെ അരികെയുടെ ഒരു സ്റ്റൈലാണു കേട്ടോ...സംഗീതം അങ്ങനെ മതി' എന്നായിരുന്നു ശ്യാമപ്രസാദ് സംഗീത സംവിധാനം ഏൽപ്പിക്കുന്നതിനു മുൻപ് എന്നോടു പറഞ്ഞത്. ചിത്രത്തിലെ സംഗീതവും തീം മ്യൂസികും ഇതേ ജോണറിലായിരുന്നു. ചാർലി ഇറങ്ങുന്നതിനു എത്രയോ വർഷങ്ങൾക്കു മുൻപ് എത്തിയ ചിത്രമാണ് അരികെ. എന്നിട്ട് ഞാൻ പറഞ്ഞോ അരികെയിലെ സംഗീതം കോപ്പിയടിച്ചതാണ് ചാർലി എന്ന്.' എന്നായിരുന്നു മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഔസേപ്പച്ചന്റെ പ്രതികരണം.
ബ്ലൂസ്, ജാസ്, റോക്സ് തുടങ്ങിയ ഒരുപാട് സംഗീത ശൈലികളാണു ലോകത്തുള്ളത്. ഓരോന്നിനും അതിന്റേതായ സ്വഭാവ സവിശേഷതയുണ്ട്. പക്ഷേ അത് തിരിച്ചറിയണമെങ്കിൽ നമുക്കതിനുള്ള വിവരമുണ്ടാകണം. അല്ലാത്തവർക്ക് എല്ലാം ഒരുപോലെയോ തോന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു പക്ഷെ ഇറങ്ങാനിരിക്കുന്ന ഒരു നിവിൻ പോളി ചിത്രത്തെ പരമാവധി കുറ്റം പറയുക തുടങ്ങിയ പല അജണ്ടകളുണ്ടാവാം അവർക്കെന്നും അദ്ദേഹം ആരോപിക്കുന്നു.
മദ്രാസ് ചേംബർ ഓഫ് മ്യൂസികിനു കീഴിൽ ലോക സംഗീതജ്ഞരോടൊപ്പം നാൽപത്തിയഞ്ചു കൊല്ലത്തോളം വയലിൻ വായിച്ചയാളാണു ഞാൻ. പാശ്ചാത്യ സംഗീതം എന്നെ സ്വാധീനിക്കും. അതിന്റെ സ്വാധീനം എന്തെന്ന് എനിക്കറിയാം. നമ്മളെ ഒരു സംഗീതം സ്വാധീനിക്കുന്നതും ഒരു ഈണം അതേപടി പകർത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
എനിക്കിപ്പോൾ 62 വയസായി. സംഗീതത്തെ സംബന്ധിക്കുന്നതെന്തിനും ഉത്തരമുണ്ട് കയ്യിൽ എന്ന് നല്ല വിശ്വാസമുണ്ട്. കാരണം പഠിക്കാതെ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. സംസാരിച്ചിട്ടുമില്ല, ഈണമിട്ടിട്ടുമില്ല. സംഗീതത്തേയും ജോണറുകളേയും കുറിച്ച് ഒന്നും അറിയാത്തവർ പറയുമ്പോൾ അതിൽ എന്തിനാണ് ഞാൻ പ്രതികരിക്കുന്നത്. ഒരേ ജോണറിലുള്ള രണ്ട് വ്യത്യസ്ത പാട്ടുകളാണ് ഇവ രണ്ടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'ചാർലി'യും 'ഹേയ് ജൂഡും' രണ്ട് വ്യത്യസ്ത ജോണറിൽ ഉള്ള സിനിമകളാണ്. സ്‌ക്രിപ്റ്റും, വിഷ്വൽ ട്രീറ്റ്മെന്റും, വികാരങ്ങളും ഒക്കെ വ്യത്യാസമുള്ളതാണ്. സിനിമ കാണൂമ്പോൾ ഈ കമന്റടിച്ചവർക്കെല്ലാം അതു മനസ്സിലായിക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.