- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ട്രാറ്റ്ഫോർഡിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിൽ ആരംഭിച്ച കലാപം വ്യാപിക്കുന്നു; ചേരിതിരിഞ്ഞുള്ള പോരാട്ടം നിയന്ത്രിക്കാനാവാതെ പൊലീസ്; കലാപത്തിൽ നടുങ്ങി ലണ്ടൻ
ലണ്ടൻ: ബോക്‌സിങ് ഡേ ദിനത്തിൽ ഇന്നലെ സ്ട്രാഫോർഡിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിൽ എതിർഗ്യാംഗുകൾ തമ്മിലുണ്ടായ സംഘട്ടനം സാധനങ്ങൾ വാങ്ങാനെത്തിയ ഷോപ്പർമാർക്ക് വൻ ഭീഷണി സൃഷ്ടിച്ചു.ഇതിനെ തുടർന്ന് വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിൽ നിന്നും ഏവരെയും ഒഴിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. ചേരിതിരിഞ്ഞുള്ള ഈ കലാപം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇത് നിയന്ത്രിക്കാൻ പൊലീസ് പാടുപെടുകയുമാണ്. വെസ്റ്റ്ഫീൽഡിൽ നിന്നും ഈ കലാപം ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിലേക്ക് വ്യാപിച്ചിരുന്നു. അവിടെ നിന്നും എതിർഗ്രൂപ്പുകൾ തമ്മിൽ പരസ്പരം വെടിയുതിർക്കുന്ന ശബ്ദം തങ്ങൾ കേട്ടിരുന്നുവെന്ന് പലരും പറഞ്ഞ് പരത്തിയിരുന്നുവെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ഇവിടെ നിന്നും നിരവധി പേർ പേടിച്ച് ഒഴിഞ്ഞ് പോയിരുന്നു. ഏതായാലും നിനച്ചിരിക്കാതെയുണ്ടായ കലാപങ്ങളിൽ ലണ്ടൻ നടുങ്ങിയിരിക്കുകയാണ്. വെസ്റ്റ്ഫീൽഡിലെ ഷോപ്പിങ് സെന്ററിന്റെ താഴത്തെ നിലയിൽ കലാപം നടക്കുമ്പോൾ അവരെ നിയന്ത്രിക്കാൻ പൊലീസു സ്റ്റിയൂവാർഡ്‌സും പാടുപ
ലണ്ടൻ: ബോക്‌സിങ് ഡേ ദിനത്തിൽ ഇന്നലെ സ്ട്രാഫോർഡിലെ വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിൽ എതിർഗ്യാംഗുകൾ തമ്മിലുണ്ടായ സംഘട്ടനം സാധനങ്ങൾ വാങ്ങാനെത്തിയ ഷോപ്പർമാർക്ക് വൻ ഭീഷണി സൃഷ്ടിച്ചു.ഇതിനെ തുടർന്ന് വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിൽ നിന്നും ഏവരെയും ഒഴിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. ചേരിതിരിഞ്ഞുള്ള ഈ കലാപം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇത് നിയന്ത്രിക്കാൻ പൊലീസ് പാടുപെടുകയുമാണ്. വെസ്റ്റ്ഫീൽഡിൽ നിന്നും ഈ കലാപം ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിലേക്ക് വ്യാപിച്ചിരുന്നു. അവിടെ നിന്നും എതിർഗ്രൂപ്പുകൾ തമ്മിൽ പരസ്പരം വെടിയുതിർക്കുന്ന ശബ്ദം തങ്ങൾ കേട്ടിരുന്നുവെന്ന് പലരും പറഞ്ഞ് പരത്തിയിരുന്നുവെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ഇവിടെ നിന്നും നിരവധി പേർ പേടിച്ച് ഒഴിഞ്ഞ് പോയിരുന്നു. ഏതായാലും നിനച്ചിരിക്കാതെയുണ്ടായ കലാപങ്ങളിൽ ലണ്ടൻ നടുങ്ങിയിരിക്കുകയാണ്.
വെസ്റ്റ്ഫീൽഡിലെ ഷോപ്പിങ് സെന്ററിന്റെ താഴത്തെ നിലയിൽ കലാപം നടക്കുമ്പോൾ അവരെ നിയന്ത്രിക്കാൻ പൊലീസു സ്റ്റിയൂവാർഡ്‌സും പാടുപെടുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഡസൻ കണക്കിന് പൊലീസ് ഓഫീസർമാരും സെക്യൂരിറ്റി ഗാർഡുമാരും ജനങ്ങളെപിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു. ഇവിടെ ചെറിയ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വെസ്റ്റ്ഫീൽഡ് സ്ട്രാഫോർഡ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉണ്ടായ ചെറിയ പ്രശ്‌നം പരിഹരിച്ചുവെന്നും വെസ്റ്റ്ഫീൽഡ് പറയുന്നു.
ഇതിനെ തുടർന്ന് സെന്റർ ഒഴിപ്പിച്ചിരുന്നില്ലെന്നും കച്ചവടം പതിവ് പോലെ നടന്നിരുന്നുവെന്നും ഈ പ്രസ്താവന വ്യക്തമാക്കുന്നു. ബോക്‌സിങ് ഡേ വിൽപനക്കായി ഷോപ്പിങ് സെന്റർ രാത്രി 10 മണി വരെ തുറന്നിരുന്നുവെന്നും വെസ്റ്റ്ഫീൽഡ് വെളിപ്പെടുത്തുന്നു. ഇവിടെ നടന്ന അടിപിടിയുടെ ചിത്രങ്ങൾ ഷോപ്പർമാർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. ബോക്‌സിങ് ഡേ ഷോപ്പിംഗിനെത്തിയ നൂറ് കണക്കിന് പേരെ ഈ കലാപം സാരമായി ബാധിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. ഇതിനെ തുടർന്ന് ഇവിടെ നിന്നും ഏവരെയും ഒഴിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും ചിലർ ട്വിറ്ററിലൂടെ നടത്തിയിരുന്നു.
ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിലേക്കും വ്യാപിച്ച കലാപത്തിൽ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറായ ഹൗസ് ഓഫ് ഫ്രാസറിന്റെ വിൻഡോ തകർക്കപ്പെട്ടിരുന്നു. വെസ്റ്റ്ഫീൽഡിലെ ഏറ്റ് മുട്ടലിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും ഓക്‌സ്‌ഫോർഡ് സ്ട്രീറ്റിലൂണ്ടായ അടിപിടിയിൽ ചുരുങ്ങിയത് ഒരു സ്ത്രീക്കെങ്കിലും പരുക്കേറ്റിരുന്നു. ഹൗസ് ഓഫ് ഫ്രാസറിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇവർക്ക് പരുക്കേറ്റിരിക്കുന്നത്. കലാപത്തിനിടെ വെടിയൊച്ച കേട്ടുവെന്ന തെറ്റിദ്ധാരണയാൽ ഇവിടെ ബോക്‌സിങ് ഡേ ഷോപ്പിംഗിനെത്തിയ നൂറ് കണക്കിന് പേർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇവിടെ വെടിയൊച്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും മുൻകരുതലായി ഇവിടങ്ങളിൽ കനത്ത പൊലീസ് കാവലും പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.