- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔട്ട് പേഷ്യന്റ് വെയിറ്റിങ് ലിസ്റ്റ് നാലു ലക്ഷത്തിനടുത്തെത്തി; അയർലണ്ടിലെ ആരോഗ്യമേഖല കൂടുതൽ പ്രതിസന്ധിയിലേക്ക്
ഡബ്ലിൻ: ആരോഗ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കിടയിൽ രാജ്യത്തെ പബ്ലിക് ആശുപത്രികളിൽ ഡോക്ടറെ കാണുന്നതിനുള്ള ഔട്ട് പേഷ്യന്റ് വെയിറ്റിങ് ലിസ്റ്റ് നാലു ലക്ഷത്തിനടുത്തെത്തിയത് എച്ച്എസ്ഇക്ക് തിരിച്ചടിയായി. ഔട്ട് പേഷ്യന്റ് ലിസ്റ്റ് 3,85,000 കവിഞ്ഞതോടെ ഇൻ പേഷ്യന്റ് വിഭാഗത്തിലും എമർജൻസി ഡിപ്പാർട്ട്‌മെന്റിലും പ്രതി
ഡബ്ലിൻ: ആരോഗ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കിടയിൽ രാജ്യത്തെ പബ്ലിക് ആശുപത്രികളിൽ ഡോക്ടറെ കാണുന്നതിനുള്ള ഔട്ട് പേഷ്യന്റ് വെയിറ്റിങ് ലിസ്റ്റ് നാലു ലക്ഷത്തിനടുത്തെത്തിയത് എച്ച്എസ്ഇക്ക് തിരിച്ചടിയായി. ഔട്ട് പേഷ്യന്റ് ലിസ്റ്റ് 3,85,000 കവിഞ്ഞതോടെ ഇൻ പേഷ്യന്റ് വിഭാഗത്തിലും എമർജൻസി ഡിപ്പാർട്ട്‌മെന്റിലും പ്രതിസന്ധി ഉടലെടുക്കാൻ തുടങ്ങിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡിസംബറിന്റെ അവസാനം ഔട്ട് പേഷ്യന്റ് വെയിറ്റിങ് ലിസ്റ്റിൽ 385,781 രോഗികളുണ്ടെന്നാണ് എച്ച്എസ്ഇയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഡോക്ടറെ കാണാൻ ഒരു വർഷത്തിലധികം കാത്തിരിക്കേണ്ടി വരുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2014 ഡിസംബറിലെ കണക്ക് അനുസരിച്ച് ഡോക്ടറെ കാണാൻ 12 മാസത്തിലധികം കാത്തിരിക്കേണ്ട രോഗികളുടെ എണ്ണം 55,733-ൽ നിന്ന് 61,400 ആയി ഉയർന്നിരിക്കുകയാണ്.
ഔട്ട് പേഷന്റ് വെയിറ്റിങ് ലിസ്റ്റ് നീളം ഇത്രയേറെ വർധിച്ചത് എച്ച്എസ്ഇയെ വല്ലാത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം ഇൻ പേഷ്യന്റ് വിഭാഗത്തിലും എമർജൻസി ഡിപ്പാർട്ട്‌മെന്റിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഒട്ടു മിക്ക ആശുപത്രികളിലെ എമർജൻസി വിഭാഗത്തിലും തിരക്കുകൾ വർധിച്ചതും ഔട്ട്‌പേഷ്യന്റ് വെയിറ്റിങ് ലിസ്റ്റ് വർധിക്കാൻ ഇടവരുത്തി.
ഇൻ പേഷ്യന്റ് വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുതിർന്നവരുടെ എണ്ണം നവംബറിലെ 16,244 എന്നതിനെക്കാൾ 16,801 എന്നതായി വർധിച്ചിരിക്കുകയാണിപ്പോൾ.
ഇത്തരത്തിൽ സർജറികൾക്കായും മറ്റും എട്ടു മാസത്തിൽ അധികം കാത്തിരിക്കേണ്ട ഗതികേടിലാണിപ്പോൾ രോഗികൾ. ഹോസ്പിറ്റൽ നടപടികൾക്കായി 20 ആഴ്ചയിൽ അധികം കാത്തിരിക്കേണ്ട കുട്ടികളുടെ എണ്ണവും 2,282-ൽ അധികമായിരിക്കുകയാണ്. നവംബറിലെ എണ്ണത്തേക്കാൾ രണ്ടു ശതമാനമാണ് ഒരു മാസം കൊണ്ട് വർധിച്ചിരിക്കുന്നത്.
അതേസമയം 2014-ൽ എച്ച്എസ്ഇ രേഖപ്പെടുത്തിയ സാമ്പത്തിക കമ്മി 549 മില്യൺ യൂറോയായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ വർഷം ഉടനീളം വെയിറ്റിങ് ലിസ്റ്റുകളിൽ വൻ വർധനയാണ് അനുഭവപ്പെട്ടുകൊണ്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.