തെക്കൻ ഓസ്‌ട്രേലിയയിൽ പുകവലിക്ക് നിയന്ത്രണം വന്നു. ഭക്ഷണം കഴിക്കാനിരിക്കുന്ന സ്ഥലങ്ങളിൽ വച്ച് പുക വലിക്കുന്നതിനാണ് നിരോധനം ഉള്ളത്. പബുകൾ, ക്ലബുകൾ,കഫേകൾ, റസ്റ്ററന്റുകൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവയുടെ ഔട്ട് ഡോർ സൗകര്യങ്ങളിൽ പുകവലി പാടില്ല.

നിയമലംഘകർക്ക് 200 ഡോളറായിരിക്കും പിഴ വരിക. നിയമ ലംഘനം കാണപ്പെടുന്ന ബിസ്‌നസ് കേന്ദ്രങ്ങൾക്ക് 1250 ഡോളറും പിഴ വരും.മുൻകൂർ പാക്ക് ചെയ്ത ഭക്ഷണം വിളമ്പുന്ന ബീർ ഗാർഡനുകളിൽ പുകവലി അനുവദിക്കുന്നുണ്ട്. നിരോധനം സിഗരറ്റ്, പൈപ്പ്, ഹുക്കാ, ഷിഷാ തുടങ്ങിയവയ്‌ക്കെല്ലാം ബാധകമാണ്.

ഔട്ട് ഡോർ സ്ഥലങ്ങളിൽ പുകവലിക്കുന്നത് പൂർണമായി നിരോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാലിത് ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് മന്ത്രി പറയുന്നു.