- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പഴകിയ ഭക്ഷണം, ശുചിത്വമില്ലായ്മ; ഫുഡ് ഔട്ട്ലെറ്റുകളും ഫുഡ് മാർട്ട് സൂപ്പർമാർക്കറ്റും പൂട്ടി
ദോഹ: പഴകിയ ഭക്ഷണം വില്ക്കുകയും വേണ്ടത്ര ശുചിത്വം പാലിക്കുകയും ചെയ്യാത്ത റെസ്റ്റോറന്റുകളും ഫുഡ് മാർട്ട് സൂപ്പർമാർക്കറ്റുകളും മുനിസിപ്പൽ അധികൃതർ പൂട്ടി. ഓൾഡ് എയർപോർട്ട് മേഖലയിലുള്ള ഒരു ഹോട്ട് ബ്രെഡ് ബേക്കറിയും റെസ്‌റ്റോറന്റുമാണ് പഴകിയ ഭക്ഷണം വിറ്റതിന്റെ പേരിൽ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ് അധികൃതർ പൂട്ടിച
ദോഹ: പഴകിയ ഭക്ഷണം വില്ക്കുകയും വേണ്ടത്ര ശുചിത്വം പാലിക്കുകയും ചെയ്യാത്ത റെസ്റ്റോറന്റുകളും ഫുഡ് മാർട്ട് സൂപ്പർമാർക്കറ്റുകളും മുനിസിപ്പൽ അധികൃതർ പൂട്ടി. ഓൾഡ് എയർപോർട്ട് മേഖലയിലുള്ള ഒരു ഹോട്ട് ബ്രെഡ് ബേക്കറിയും റെസ്‌റ്റോറന്റുമാണ് പഴകിയ ഭക്ഷണം വിറ്റതിന്റെ പേരിൽ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ് അധികൃതർ പൂട്ടിച്ചത്. ശുചിത്വമില്ലാത്ത അന്തരീക്ഷത്തിലാണ് ഇവർ ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ ആഹാരപദാർഥങ്ങൾ കൈകാര്യം ചെയ്തതിന് മനാമയിലുള്ള ഒരു ഫുഡ് മാർട്ട് സൂപ്പർമാർക്കറ്റും അടപ്പിച്ചു. അടപ്പിച്ച റെസ്റ്റോറന്റും ഫുഡ് മാർട്ടും 15 ദിവസത്തിനു ശേഷം തുറന്നുപ്രവർത്തിക്കും. അധികൃതർ നിശ്ചിയിച്ചിട്ടുള്ള മാർഗരേഖകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ച ശേഷം മാത്രമേ ഇവ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകൂ.
ഉംസലാൽ മുനിസിപ്പാലിറ്റിയിലുള്ള സമോസ അൽ ഷമാലി ഷോപ്പും അൽ റയാൻ മുനിസിപ്പാലിറ്റിയുള്ള ഗ്രീൻ സൂപ്പർമാർക്കറ്റും അൽ വക്ര മേഖലയിലുള്ള ടർക്കിഷ് റെസ്റ്റോറന്റും ഇത്തരത്തിൽ അടപ്പിച്ചിട്ടുണ്ട്.