ബിജെപി അനുഭാവ എആ ട്രോൾ പേജ് ആയ ഔട്‌സ്‌പോക്കണ് ആരോ ഹാക്ക് ചെയ്തു. സിപിഐ എം നെ തുടർച്ചയായി ട്രോൾ ചെയ്യുന്നത് കണ്ടിട്ട് ആണ് ഈ പണി ഒപ്പിച്ചിരിക്കുന്നത് എന്നാണ് സൈബർ ലോകം പറയുന്നത്. അതേസമയം ഫേസ്‌ബുക്കിലെ ട്രോൾ പേജുകളാണ് ഔട്‌സ്‌പോക്കൺ മുക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്.

ഫേസ്‌ബുക്കിലെ ഔട്‌സ്‌പോക്കൺ പേജിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ പോജിന്റെ പ്രൊഫൈലും കവർ C-taPpw you have been hacked, hacker detected, എന്നാണ്. ബ്ന്ധു നിയമന വിവാദത്തിൽ പെട്ട് ഇ.പി. ജയരാജൻ രാജിവച്ചപ്പോൾ ഔട്‌സ്‌പോക്കൺ പേജ് ആഘോഷിച്ചിരുന്നു. എല്ലാ സോഷ്യൽ മീഡിയ പോജുകളും ജയരാജന്റെ രാജി ട്രോളിയപ്പോൾ ഔട്‌സ്‌പോക്കൺ ട്രോളിയത് കൂടിപ്പോയെന്നാണ് ഇടത് അനുഭാവികൾ പറയുന്നത്.

you have been hacked, hacker detected, എന്ന പോസ്റ്റിന് തൊട്ടു പിന്നാലെ സംഘികളെ ഇതൊരു തുടക്കം മാത്രം, ചിറ്റപ്പൻ പോയപ്പോൾ കൂടെ പോയെന്നു കരുതിയാൽ മതി എന്നൊരും ഇമേജും ആഡ് ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്ത് വരുന്നത്.

അക്കൗണ്ടും ഹാക്ക് ചെയ്ത് മൂന്നുനാല് വീരവാദ പോസ്റ്റും ഇട്ടപ്പോ നീയൊക്കെ എന്തെര് വിചാരിച്...?? ഞങ്ങള് കട്ടേം പടോം മടക്കി കാശിക്ക് പോകുമെന്നോ....?? തള്ളെ നിനക്ക് തെറ്റിയടെ. എന്തായാലും നീയൊക്കെ ഇത്രയും പണിഞ്ഞ സ്ഥിതിക്ക് മറുപണിയും ഞങ്ങൾ തരുന്നുണ്ട്. ചെയ്യാൻ പറ്റുന്നതൊക്കെ നീയൊക്കെ ചെയ്യ്. ഇമ്മാതിരി വിരട്ടൽ കണ്ട് പേടിച്ച് ഒളിച്ചിരിക്കാൻ ഞങ്ങൾ ഊച്ചാളി ഷാജിയല്ല. ഞങ്ങൾ തിരിച്ചു വന്നിരിക്കും. എന്നും കമന്റ് ബോക്‌സിൽ പ്രതിഷേധം ഉയരുന്നുണ്ട്.