- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഫൗസിയ അക്ബറിന് ഔട്ട്സ്റ്റാൻഡിങ് പെർഫോർമൻസ് അവാർഡ്
ദോഹ. മീഡിയ പ്ളസ് മാർക്കറ്റിങ് കോർഡിനേറ്റർ ഫൗസിയ അക്‌ബറിനെ ഔട്ട്സ്റ്റാൻഡിങ് പെർഫോർമൻസ് അവാർഡ് നൽകി സ്ഥാപനം ആദരിച്ചു. കമ്പനി ചെയർമാൻ അലി അബ്ദുല്ല അൽ കഅബി അവാർഡ് സമ്മാനിച്ചു. മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, സിഇഒ. അമാനുല്ല വടക്കാങ്ങര, ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, അഫ്സൽ കിളയിൽ, സിയാഹുറഹ്മാൻ, ജോജിൻ മാത്യൂ, ഖാജ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ ഒൻപതു വർഷത്തോളം കമ്പനിയുടെ മാർക്കറ്റിങ് കോർഡിനേറ്ററായി ജോലി ചെയ്യുന്ന ഫൗസിയ അക്‌ബർ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സഹപ്രവർത്തകരുടേയും ഉപഭോക്താക്കളുടേയും മനം കവർന്നതായി കമ്പനി സിഇഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയെ ജനകീയമാക്കുന്നതിലും കൂടുതൽ വൃത്തങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലും ഫൗസിയയുടെ പങ്ക് പ്രശംസനീയമാണ്. മികച്ച മാർക്കറ്റിങ് ടൂളിനുള്ള കോഴിക്കോട് സർവകലാശാലയുടെ അവാർഡ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് ലഭിക്കാൻ കാരണമായത് ഫൗസിയയുടെ നേതൃത്വത്തിലുള്ള മീഡിയ പ്ളസ് ടീമ
ദോഹ. മീഡിയ പ്ളസ് മാർക്കറ്റിങ് കോർഡിനേറ്റർ ഫൗസിയ അക്‌ബറിനെ ഔട്ട്സ്റ്റാൻഡിങ് പെർഫോർമൻസ് അവാർഡ് നൽകി സ്ഥാപനം ആദരിച്ചു. കമ്പനി ചെയർമാൻ അലി അബ്ദുല്ല അൽ കഅബി അവാർഡ് സമ്മാനിച്ചു. മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, സിഇഒ. അമാനുല്ല വടക്കാങ്ങര, ഓപറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, അഫ്സൽ കിളയിൽ, സിയാഹുറഹ്മാൻ, ജോജിൻ മാത്യൂ, ഖാജ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ ഒൻപതു വർഷത്തോളം കമ്പനിയുടെ മാർക്കറ്റിങ് കോർഡിനേറ്ററായി ജോലി ചെയ്യുന്ന ഫൗസിയ അക്‌ബർ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സഹപ്രവർത്തകരുടേയും ഉപഭോക്താക്കളുടേയും മനം കവർന്നതായി കമ്പനി സിഇഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയെ ജനകീയമാക്കുന്നതിലും കൂടുതൽ വൃത്തങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലും ഫൗസിയയുടെ പങ്ക് പ്രശംസനീയമാണ്. മികച്ച മാർക്കറ്റിങ്
ടൂളിനുള്ള കോഴിക്കോട് സർവകലാശാലയുടെ അവാർഡ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് ലഭിക്കാൻ കാരണമായത് ഫൗസിയയുടെ നേതൃത്വത്തിലുള്ള മീഡിയ പ്ളസ് ടീമിന്റെ പ്രവർത്തനങ്ങളാണ്.