ന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ ഏറ്റവും അധികം സ്ത്രീ ആരാധാകരുള്ള താരമാണ് വിരാട് കോഹ്‌ലി. ഫേസ്‌ബുക്കിൽ 18 മില്യൺ ആരാധകരും ട്വിറ്ററിൽ 4.34 മില്യൺ ആരാധകരുമാണ് കൊഹ്‌ലിക്ക് ഉള്ളത്. ഇതിൽ അധികവും പെൺകുട്ടികളാണ് . എന്നാൽ കോഹ്ലിലിയുടെ കാമുകിയാവട്ടെ ബോളിവുഡിലെ തന്നെ തിരക്കുള്ള നായികമാരിൽ ഒരാളായ അനുഷ്‌കയും. ഇക്കാര്യം പരസ്യമായ രഹസ്യമാണെങ്കിലും ഇരുവരും പാപ്പരാസികൾക്ക് വാർത്തകൾക്ക് അവസരം നല്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്.

എന്നാൽ ഇപ്പോഴിതാ കോഹ്ലി തന്റെ കാമുകി നിർമ്മിച്ച് അഭിനയിച്ച എൻഎച്ച്10 എന്ന സിനിമ കണ്ട് മതിമറന്ന് എഴുതിയ ട്വീറ്റ് വൈറലാവുകയാണ്.എൻ.എച്ച്10 എന്ന പുതിയ ത്രില്ലർ ബോക്‌സോഫിസിലും നിരൂപകശ്രദ്ധയും ഒരുപോലെ പിടിച്ചു പറ്റിക്കൊണ്ടിരിക്കു മ്പോഴാണു ലോകകപ്പിന് ഓസ്‌ട്രേലിയയിലുള്ള വിരാട് സിനിമ കണ്ട് അഭിനന്ദനം കൊണ്ടുമൂടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതും എന്റെ പ്രണയമേ എന്നു വിളിച്ചുകൊണ്ട്. വിരാടിന്റെ ട്വീറ്റ് ഇങ്ങനെ; എൻ.എച്ച്. കണ്ടു ; അമ്പരന്നുപോയി. എന്തൊരു ബ്രില്ല്യന്റ് സിനിമ, പ്രത്യേകിച്ച് എന്റെ പ്രണയത്തിന്റെ തകർപ്പൻ പ്രകടനം. ഈ ട്വീറ്റോടെ വീണ്ടും ഇരുവരുടെയും പ്രണയം ചർച്ചയായിരിക്കുകയാണ്.