- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിപ്പണി പോയതിനു പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരേ അഴിമതി ആരോപണവുമായി കപിൽ മിശ്ര; മറ്റൊരു മന്ത്രിയിൽനിന്ന് കെജ്രിവാൾ രണ്ടു കോടി രൂപ വാങ്ങുന്നത് കണ്ടെന്ന് മിശ്രയുടെ വെളിപ്പെടുത്തൽ; തന്നെ പുറത്താക്കിയത് പാർട്ടിയിലെ അഴിമതിക്കെതിരേ നിന്നതിനാൽ
ഡൽഹി: അഴിമതിയോട് സന്ധിയില്ലാത്ത മുഖ്യമന്ത്രി എന്ന പേരെടുത്ത അരവിന്ദ് കെജ്രിവാളിനെതിരേ ഗുരുതരമായ അഴിമതിയാരോപണവുമായി ഡൽഹി മന്ത്രിസഭയിൽനിന്നു പുറത്തായ കപിൽ മിശ്ര. രണ്ടുകോടി രൂപ മറ്റൊരു മന്ത്രിയായ സത്യേന്ദ്ര ജയിനിൽനിന്നു കെജ്രിവാൾ അഴിമതിപ്പണം വാങ്ങുന്നത് താൻ തന്റെ കണ്ണുകൊണ്ടു കണ്ടെന്ന ആരോപണവുമായാണ് കപിൽമിശ്ര രംഗത്തെത്തിയിരിക്കുന്നത്. കെജ്രിവാളിന്റെ ബന്ധുവിനു വേണ്ടി അമ്പതു കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്നും സത്യേന്ദ്ര ജയിൻ പറഞ്ഞതായി കപിൽ മിശ്ര വ്യക്തമാക്കി. വാട്ടർടാങ്ക് അഴിമതിയുടെ പേരിലാണ് കപിൽ മിശ്രയെ മന്ത്രിസഭയിൽനിന്നു പുറത്താക്കിയത്. എന്നാൽ അതു കെജ്രിവാൾതനിക്കെതിരേ നടത്തുന്ന ആരോപണം മാത്രമാണെന്നും പാർട്ടിയിലെ അഴിമതിക്കെതിരേ നിന്നതിനാണ് താൻ പുറത്തായതെന്നുമാണ് കപിൽ മിശ്ര ഉന്നയിക്കുന്ന മറ്റൊരു ആരോപണം. മന്ത്രിസഭയിൽനിന്നു പുറത്തായതിനു പിന്നാലെ ഡൽഹി ലഫറ്റനന്റ് ഗവർണർ അനിൽ ബെയ്ജാനിനെ സന്ദർശിച്ചു കപിൽ മിശ്ര കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. പണം വാങ്ങിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ രാഷ്ട്രീയ
ഡൽഹി: അഴിമതിയോട് സന്ധിയില്ലാത്ത മുഖ്യമന്ത്രി എന്ന പേരെടുത്ത അരവിന്ദ് കെജ്രിവാളിനെതിരേ ഗുരുതരമായ അഴിമതിയാരോപണവുമായി ഡൽഹി മന്ത്രിസഭയിൽനിന്നു പുറത്തായ കപിൽ മിശ്ര. രണ്ടുകോടി രൂപ മറ്റൊരു മന്ത്രിയായ സത്യേന്ദ്ര ജയിനിൽനിന്നു കെജ്രിവാൾ അഴിമതിപ്പണം വാങ്ങുന്നത് താൻ തന്റെ കണ്ണുകൊണ്ടു കണ്ടെന്ന ആരോപണവുമായാണ് കപിൽമിശ്ര രംഗത്തെത്തിയിരിക്കുന്നത്. കെജ്രിവാളിന്റെ ബന്ധുവിനു വേണ്ടി അമ്പതു കോടിയുടെ ഭൂമി അനധികൃതമായി കൈമാറിയിട്ടുണ്ടെന്നും സത്യേന്ദ്ര ജയിൻ പറഞ്ഞതായി കപിൽ മിശ്ര വ്യക്തമാക്കി.
വാട്ടർടാങ്ക് അഴിമതിയുടെ പേരിലാണ് കപിൽ മിശ്രയെ മന്ത്രിസഭയിൽനിന്നു പുറത്താക്കിയത്. എന്നാൽ അതു കെജ്രിവാൾതനിക്കെതിരേ നടത്തുന്ന ആരോപണം മാത്രമാണെന്നും പാർട്ടിയിലെ അഴിമതിക്കെതിരേ നിന്നതിനാണ് താൻ പുറത്തായതെന്നുമാണ് കപിൽ മിശ്ര ഉന്നയിക്കുന്ന മറ്റൊരു ആരോപണം. മന്ത്രിസഭയിൽനിന്നു പുറത്തായതിനു പിന്നാലെ ഡൽഹി ലഫറ്റനന്റ് ഗവർണർ അനിൽ ബെയ്ജാനിനെ സന്ദർശിച്ചു കപിൽ മിശ്ര കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
പണം വാങ്ങിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ രാഷ്ട്രീയത്തിൽ വിശദീകരിക്കാൻ പറ്റാത്ത പല കാര്യങ്ങളുണുണ്ടെന്നാണു കെജ്രിവാൾ പറഞ്ഞതെന്നും എല്ലാ തെളിവുകളും ഏത് അന്വേഷണ ഏജൻസിക്കു കൈമാറുമെന്നും കപിൽ മിശ്ര വ്യക്തമാക്കിയിട്ടുണ്ട്. കെജ്രിവാൾ മന്ത്രിസഭയിൽ താൻ മാത്രമാണ് അഴിമതിയില്ലാത്ത മന്ത്രിയെന്നും സർക്കാരിന്റെ എല്ലാ അഴിമതിയുടെയും തെൡവുകൾ യഥാസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും നൽകാൻ തയാറാണെന്നും കപിൽ മിശ്ര പറഞ്ഞു.
താൻ ആം ആദ്മി പാർട്ടിയിൽനിന്നു പുറത്തുപോകില്ലെന്നും ആപ്പിനെ അഴിമതിമുക്തമാക്കുകയാണു ലക്ഷ്യമെന്നുമാണ് കപിൽ മിശ്ര പറയുന്നത്. കപിൽ മിശ്ര ബിജെപിയിൽ ചേരുമെന്നു പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യവും അദ്ദേഹം തള്ളിയിട്ടുണ്ട്. ശനിയാഴ്ചയാണു കപിൽ മിശ്രയെ മന്ത്രിസഭയിൽനിന്നു പുറത്താക്കാനുള്ള തീരുമാനം പുറത്തുവന്നത്. മന്ത്രിസഭയോ പാർട്ടി രാഷ്ട്രീയകാര്യസമിതിയോ അല്ല തീരുമാനമെടുത്തതെന്നും കെജ്രിവാളിന്റെ ഏകാധിപത്യ തീരുമാനമാണെന്നും കപിൽ മിശ്ര പറഞ്ഞു.



