ബ്രിസ്റ്റോൾ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയുടെ ഓർത്തഡോക്‌സ് വെക്കേഷൻ ബൈബിൾ സ്‌കൂൾ (OVBS 2016) ജൂൺ രണ്ടിന് ആരംഭിക്കും. ഇടവക വികാരി ഫാ: മാത്യു എബ്രഹാം മുഖ്യ ചുമതല വഹിക്കുന്നതും അനിത രാജു, ടിന വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനുള്ള എല്ലാ പ്രാരംഭ നടപടികളും പൂർത്തിയായതായി അറിയിച്ചു.

ഏകദേശം 65 ൽ പരം കുട്ടികൾ ഓൺലൈൻ ആയി ഇതുവരെ രജിസ്ട്രഷൻ നടത്തിയിട്ടുണ്ട്. ഈ വർഷത്തെ ചിന്താവിഷയം 'ദൈവം എന്റെ പരമാനന്ദം ' (സങ്കീർത്തനം :43:4) എന്നതാണ്. ജൂൺ 2 നു രാവിലെ 8:30 നു ഇടവക വികാരി ഫാ : മാത്യു എബ്രഹാം പതാക ഉയർത്തുകയും ഇടവകയുടെ മുൻ വികാരി ഫാ: വർഗീസ്സ് മാത്യു ഈ വർഷത്തെ OVBS 2016 ഔപചാരികമായി ഉത്ഘാടനം നിർവഹിക്കുകയും ചെയ്യും.

നാലു ദിവസങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ഗാന പരീശീലനം, ഗെയിംസ്, യോഗ ക്ലാസുകൾ, വിനോദവും വിജ്ഞാനവും നൽകുന്ന വിവിധയിനം പരിപാടികൾ കോർത്തിണക്കിയതാണ്. രുചികരമായ വെസ്റ്റേൺ ഇറ്റാലിയൻ വിഭവങ്ങളാണ് കുട്ടികൾക്കായി ഇത്തവണ സംഘാടകർ ഒരുക്കുന്നത്.

അവസാന ദിവസമായ ജൂൺ 5 നു ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം നടക്കുന്ന സമാപന സമ്മേളനത്തിൽ സൺഡേ സ്‌കൂൾ യുകെ - യൂറോപ്പ് ഡയറക്ടർ പങ്കെടുക്കുന്നതാണ്. അതിനു ശേഷം ഇടവക ജനങ്ങൾക്കും മാതാപിതാക്കൾക്കുമായി കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അവതരിപ്പിക്കും.

ovbs ന്റെ വമ്പിച്ച വിജയത്തിന് വേണ്ടി സൺഡേ സ്‌കൂൾ ഹെഡ് ടീച്ചർ മിസ്സിസ്: സിനി തങ്കച്ചൻ , ഇടവക കമ്മിറ്റി അംഗങ്ങൾ , എല്ലാ ഇടവക ജനങ്ങളടയും, കുട്ടികളുടയും സ്‌നേഹസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.