- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ സിപിഎമ്മിന്റെ രോഗം കേന്ദ്രത്തിൽ കോൺഗ്രസ്സിനെ ബാധിച്ചോ? സമരരീതിയെ കുറിച്ച് ആകെ ആശങ്ക; തുടർച്ചയായ പാർലമെന്റ് സ്തംഭനം ജനവികാരം ശക്തമാക്കുന്നു; ബുദ്ധിജീവികളും വ്യവസായികളും ചേർന്ന് തുടങ്ങിയ ഓൺലൈൻ ക്യാമ്പയ്നിൽ ആയിരങ്ങൾ ഒപ്പുവെക്കുന്നു
ന്യൂഡൽഹി: തുടർച്ചയായ പാർലമെന്റ് സ്തംഭനത്തിനെതിരെ തുടങ്ങിയ ഓൺലൈൻ നിവേദനത്തിന്റെ ജനപിന്തുണ കണ്ട് കോൺഗ്രസ് നേതൃത്വത്തിനും ആശങ്ക. പാർലമെന്റ് സമ്മേളിക്കാൻ അനുവദിക്കാത്ത നടപടി പാർട്ടിക്കെതിരെ ശക്തമായ ജനവികാരം ഇളക്കിവിടുമോ എന്ന ആശങ്കയിലാണ് നേതൃത്വം. രാജ്യത്തെ ഉന്നത വ്യവസായ പ്രമുഖരുൾപ്പെടെ 15,000-ലേറെപ്പേരാണ് ഇതിനകം ഓൺലൈൻ ഒപ്പുശേഖരണ

ന്യൂഡൽഹി: തുടർച്ചയായ പാർലമെന്റ് സ്തംഭനത്തിനെതിരെ തുടങ്ങിയ ഓൺലൈൻ നിവേദനത്തിന്റെ ജനപിന്തുണ കണ്ട് കോൺഗ്രസ് നേതൃത്വത്തിനും ആശങ്ക. പാർലമെന്റ് സമ്മേളിക്കാൻ അനുവദിക്കാത്ത നടപടി പാർട്ടിക്കെതിരെ ശക്തമായ ജനവികാരം ഇളക്കിവിടുമോ എന്ന ആശങ്കയിലാണ് നേതൃത്വം. രാജ്യത്തെ ഉന്നത വ്യവസായ പ്രമുഖരുൾപ്പെടെ 15,000-ലേറെപ്പേരാണ് ഇതിനകം ഓൺലൈൻ ഒപ്പുശേഖരണ പരിപാടിയിൽ പങ്കാളികളായിരിക്കുന്നത്.
ശനിയാഴ്ചയാണ് ചെയ്ഞ്ച് ഡോട്ട് ഓർഗ് എന്ന വെബ്‌സൈറ്റ് പാർലമെന്റ് സ്തംഭനത്തിനെതിരെ ഒപ്പുശേഖരണം ആരംഭിച്ചത്. ഈ പരിപാടിയിൽ ഇതിനകം പങ്കാളികളായവരിൽ രാജ്യത്തെ പ്രമുഖരേറെയാണ്. രാഹുൽ ബജാജ്, ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ഹീറോ മോട്ടോകോർപ്പിന്റെ പവൻ മുഞ്ജാൽ, ആദി ഗോദ്‌റെജ്, കിരൺ മജൂംദാർ ഷാ, ജി.വി.കെയുടെ ജി.വി. സഞ്ജയ റെഡ്ഡി, ജി.ഇ ഇന്ത്യ തലവൻ ബന്മണി അഗർവാള തുടങ്ങിയവർ ഒപ്പുശേഖരണത്തിൽ പങ്കാളിയായി കഴിഞ്ഞു.
ഗുജറാത്ത് കലാപത്തിനുശേഷം നരേന്ദ്ര മോദിയുടെ കടുത്ത വിമർശകയായി മാറിയ അനു ആഗയെപ്പോലുള്ള ബുദ്ധിജീവികളും പാർലമെന്റ് സമ്മേളിക്കാൻ അനുവദിക്കണം എന്ന ആശയക്കാരിയാണ്. ഡോക്ടർമാരായ നരേഷ് ട്രെഹാൻ, അശോക് സേത്ത്, മദ്രാസ് ഐഐടിയിലെ അശോക് ജുൻജുൻവാല, അഹമ്മദാബാദ് ഐഐഎമ്മിലെ പിയൂഷ് കുമാർ സിൻഹ തുടങ്ങിയ പ്രമുഖരും ഭരണസ്തംഭനത്തിനെതിരെ ഒപ്പുവച്ചിട്ടുണ്ട്.
പാർലമെന്റ് സ്തംഭിക്കുന്നത് ആദ്യമല്ലെങ്കിലും തുടർച്ചയായ സ്തംഭനം ഭരണസ്തംഭനത്തിനും ഇന്ത്യൻ ജനാധിപത്യത്തിനും വെല്ലുവിളിയാണെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു. ഭരണ പ്രതിപക്ഷങ്ങൾ തമ്മിലുള്ള മത്സരത്തിനിടെ രാജ്യത്തെ നിർണായക വിഷയങ്ങൾ പാർലമെന്റംഗങ്ങൾ മറന്നുപോവുകയാണെന്നും അതൊഴിവാക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അത് അഭ്യർത്ഥിക്കുന്നു.

