- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2015-ൽ ജർമനിയിലേക്ക് കുടിയേറിയത് ഇരുപതു ലക്ഷത്തിലധികം പേർ; പ്രധാനകാരണം അഭയർഥിപ്രവാഹമെന്ന് റിപ്പോർട്ട്
ബെർലിൻ: അഭയാർഥി പ്രവാഹം ശക്തമായ 2015-ൽ ജർമനിയിലേക്ക് കുടിയേറിയത് ഇരുപതു ലക്ഷത്തിലധികം പേരെന്ന് പുതിയ റിപ്പോർട്ട്. ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റമാണ് 2015-ൽ രേഖപ്പെടുത്തിയത്. കുടിയേറ്റം ജർമൻ ചരിത്രത്തിലെ ഏറ്റവും വലിയ തോതിലായതിന് പ്രധാനകാരണം അഭയാർഥി പ്രവാഹമാണെന്നും വിലയിരുത്തുന്നു. സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസി പുറത്തുവിട്ട കണക്കുപ്രകാരമാണ് 2.1 മില്യൺ ആൾക്കാർ ജർമനിയിലേക്ക് 2015-ൽ കുടിയേറിയതായി വ്യക്തമാക്കുന്നത്. മുൻ വർഷത്തെക്കാൾ 46 ശതമാനം കൂടുതലാണിത്. 2014-നെക്കാൾ 672,000 പേരാണ് 2015-ൽ അധികമായി ഇവിടേക്ക് കുടിയേറിയത്. ജർമനിയിലേക്കുള്ള കുടിയേറ്റത്തോടൊപ്പം തന്നെ ജർമനിയിൽ നിന്നു പുറത്തേക്കുള്ള കുടിയേറ്റവും വൻ തോതിൽ സംഭവിച്ച വർഷമായിരുന്നു 2015. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് ഒമ്പതു ശതമാനമാണ് വർധിച്ചത്. കുടിയേറ്റത്തിലൂടെ ജർമൻ ജനസംഖ്യയിൽ 1.1 മില്യൺ കൂടി കൂട്ടിച്ചേർക്കപ്പെട്ടു. ഇതും പുതിയ ചരിത്ര റെക്കോർഡാണ്. ജർമനിയിലേക്ക് കുടിയേറിയിരിക്കുന്നവരിൽ ഭൂരിഭാഗം പേരും യൂറോപ്യൻ യൂണിയ
ബെർലിൻ: അഭയാർഥി പ്രവാഹം ശക്തമായ 2015-ൽ ജർമനിയിലേക്ക് കുടിയേറിയത് ഇരുപതു ലക്ഷത്തിലധികം പേരെന്ന് പുതിയ റിപ്പോർട്ട്. ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റമാണ് 2015-ൽ രേഖപ്പെടുത്തിയത്. കുടിയേറ്റം ജർമൻ ചരിത്രത്തിലെ ഏറ്റവും വലിയ തോതിലായതിന് പ്രധാനകാരണം അഭയാർഥി പ്രവാഹമാണെന്നും വിലയിരുത്തുന്നു.
സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസി പുറത്തുവിട്ട കണക്കുപ്രകാരമാണ് 2.1 മില്യൺ ആൾക്കാർ ജർമനിയിലേക്ക് 2015-ൽ കുടിയേറിയതായി വ്യക്തമാക്കുന്നത്. മുൻ വർഷത്തെക്കാൾ 46 ശതമാനം കൂടുതലാണിത്. 2014-നെക്കാൾ 672,000 പേരാണ് 2015-ൽ അധികമായി ഇവിടേക്ക് കുടിയേറിയത്. ജർമനിയിലേക്കുള്ള കുടിയേറ്റത്തോടൊപ്പം തന്നെ ജർമനിയിൽ നിന്നു പുറത്തേക്കുള്ള കുടിയേറ്റവും വൻ തോതിൽ സംഭവിച്ച വർഷമായിരുന്നു 2015. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് ഒമ്പതു ശതമാനമാണ് വർധിച്ചത്.
കുടിയേറ്റത്തിലൂടെ ജർമൻ ജനസംഖ്യയിൽ 1.1 മില്യൺ കൂടി കൂട്ടിച്ചേർക്കപ്പെട്ടു. ഇതും പുതിയ ചരിത്ര റെക്കോർഡാണ്. ജർമനിയിലേക്ക് കുടിയേറിയിരിക്കുന്നവരിൽ ഭൂരിഭാഗം പേരും യൂറോപ്യൻ യൂണിയനിൽ നിന്നു തന്നെ ഉള്ളവരാണ്. ജർനിയിലെത്തിയിരിക്കുന്ന 45 ശതമാനത്തോളം ആൾക്കാർ മറ്റ് 27 അംഗരാജ്യങ്ങളിൽ നിന്നുള്ളവർ തന്നെ. യൂറോപ്യൻ യൂണിയന് പുറത്തുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 13 ശതമാനം പേരും ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് 30 ശതമാനം പേരും ആഫ്രിക്കയിൽ നിന്ന് അഞ്ചു ശതമാനം പേരുമാണ് കുടിയേറിയിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ നിന്നു തന്നെ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ റൊമാനിയയിൽ നിന്നാണ് 92,000 പേർ. ക്രൊയേഷ്യയിൽ നിന്നും ബൾഗേറിയയിൽ നിന്നും 40,000 പേർ വീതമാണ് എത്തിയിട്ടുള്ളത്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ വന്നിട്ടുള്ളത് സിറിയയിൽ നിന്നാണ്. 298,000 പേർ.