ന്യുയോർക്ക്: വീസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയിൽ തങ്ങിയവരുടെ എണ്ണം 2016 ലെ കണക്കുകൾ അനുസരിച്ചു അര മില്യണിലധികംവരുമെന്ന് മെയ് 22 ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിപുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2016 ൽ 50മില്യനോളം വിദേശിയരാണ് സന്ദർശനത്തിനോ മറ്റ് ജോലി ആവശ്യങ്ങൾക്കോ അമേരിക്കയിലെത്തിയത്. ഇതിൽ 1.47 ശതമാനം(739,478) പേർഅനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മടങ്ങി പോകാത്തവരാണ്.

കാലാവധി പൂർത്തിയാക്കി അനധികൃതമായി അമേരിക്കയിൽ തങ്ങുന്നവരുടെ എണ്ണം സിയാറ്റിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നും ഇത് ഇമിഗ്രേഷൻസിസ്റ്റത്തിലെ അപാകതകളാണ് ചൂണ്ടികാണിക്കുന്നതെന്നും ഡിഎച്ച്എസ്സ്സീനിയർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ ട്രംപ്അധികാരമേറ്റെടുത്തതിനുശേഷം ജനുവരി 10 ലെ കണക്കുകൾ അനുസരിച്ച്ഇത്തരക്കാരുടെ എണ്ണം 544,676 ആയി കുറഞ്ഞിട്ടുണ്ട്.രണ്ടാം വർഷം തുടർച്ചയായിട്ടാണ് ഡിഎച്ച്എസ് കണക്കുകൾ പരസ്യമായിപുറത്തുവിടുന്നത്.

ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ട്രംപ് ഗവൺമെന്റ്ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ട്രംപിന്റെ നിലപാടുകളെവിമർശിക്കുന്നവർ യാഥാർത്ഥ്യങ്ങൾക്കു നേരെകണ്ണടയ്ക്കന്ന വരാണെന്നാണ് ഗവൺമെന്റ് പക്ഷം.