കായികലോകം മെസ്സിയെ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്നതിന് ഒരു നേർക്കാഴ്ചകൂടി. ലോകകകപ്പ് ലാറ്റിമേരിക്കൻ യോഗ്യത റൗണ്ടിലെ മെസ്സിയുടെ തിരിച്ചുവരവ് മത്സരത്തിനിടയിലാണ്
സമാനതകളില്ലാത്ത കാഴ്‌ച്ചകൾക്ക് ഗ്യാലറി സാക്ഷ്യം വഹിച്ചത്. മെസിയോടുള്ള ആരാധകന്റെ സ്‌നേഹ പ്രകടനത്തിനാണ് കായിക പ്രേമികളെ കണ്ണീരിലാഴ്‌ത്തിയത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ആരാധനമൂത്ത കാണികളിലൊരാൾ ഗ്രൗണ്ടിലിറങ്ങി മെസിയുടെ കാൽക്കൽവീഴുകയായിരുന്നു.

മെസ്സിയുടെ കാൽക്കൽ വീണ ആരാധകനെ കെട്ടിപിടിച്ച സൂപ്പർ താരത്തെ ഉമ്മ നൽകിയാണ് ആരാധകൻ സ്നേഹ തീവ്രത അറിയിച്ചത്. ഇതോടെ ഓടിയെത്തിയ സുരക്ഷാഭടന്മാർ ആരാധകനാണ് പിടിച്ച് ഗ്രൗണ്ടിന് വെളിയിലേക്ക് കൊണ്ട് പോകുകയായിരുന്നു.

43ാം മിനിറ്റിൽമെസ്സി നേടിയ ഏകഗോളിലാണ് ഉറുഗ്വായ്ക്കെതിരെ അർജന്റീന വിജയിച്ചത്. മത്സരത്തിലുടനീളം നരച്ച മുടിയും താടിയുമായി പുതിയ രൂപത്തിലെത്തിയ മെസ്സി കളംനിറഞ്ഞു കളിച്ചത് ആരാധകരുടെ മനം നിറച്ചു. ശതാബ്ദി കോപ്പ ഫൈനലിലെ തോൽവിയുടെ നിരാശയിൽ ദേശീയ ടീമിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ച മെസ്സി ലോകത്തിന്റെ മുഴുവൻ അഭ്യർത്ഥനയെ തുടർന്നാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്.