- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളിലെ അമിത തിരക്കിന് പരിഹാരമാകുന്നില്ല; കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവില്ലെന്ന് ആശുപത്രികൾ; ട്രോളി പ്രശ്നവും കൂടുതൽ ഗുരുതരമാകുന്നു
ഡബ്ലിൻ: അമിത തിരക്കും സ്റ്റാഫുകളുടെ അപര്യാപ്തയും മൂലം ബുദ്ധിമുട്ടുന്ന ആശുപത്രികളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവില്ലെന്ന അവസ്ഥ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു. പുതുതായി 235 സ്റ്റാഫുകളെ വേണ്ട സ്ഥാനത്ത് അത്രയും സ്റ്റാഫിനെ നിയമിക്കാൻ സാധിക്കില്ല എന്ന ആശുപത്രികളുടെ നിലപാടാണ് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നത്. ഡബ്ലിനിലുള
ഡബ്ലിൻ: അമിത തിരക്കും സ്റ്റാഫുകളുടെ അപര്യാപ്തയും മൂലം ബുദ്ധിമുട്ടുന്ന ആശുപത്രികളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവില്ലെന്ന അവസ്ഥ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു. പുതുതായി 235 സ്റ്റാഫുകളെ വേണ്ട സ്ഥാനത്ത് അത്രയും സ്റ്റാഫിനെ നിയമിക്കാൻ സാധിക്കില്ല എന്ന ആശുപത്രികളുടെ നിലപാടാണ് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നത്.
ഡബ്ലിനിലുള്ള ബോമോണ്ട് ആശുപത്രിയിൽ നിലവിൽ 116 നഴ്‌സുമാരുടെയും 20 ഡോക്ടർമാരുടേയും 16 കൺസൾട്ടന്റുമാരുടേയും 32 ക്ലിനിക്കൽ സ്റ്റാഫിന്റേയും 26 അഡ്‌മിനിസ്‌ട്രേറ്റേഴ്‌സിന്റെ 12 സപ്പോർട്ട് സ്റ്റാഫിന്റേയും പത്ത് മറ്റ് പോസ്റ്റുകളേയും ഒഴിവുകളാണുള്ളത്. അയർലണ്ടിൽ നിന്നും വിദേശത്തു നിന്നുമായി ഒട്ടേറെ നഴ്‌സിങ് സ്റ്റാഫുകളെ നിയമിക്കാമെന്നിരിക്കേ ഒഴിവുകളിൽ നിയമനം നടത്താൻ ആശുപത്രി ശ്രമം നടത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. താത്ക്കാലികമായി പ്രശ്‌നം പരിഹരിക്കുന്നതിനായി 30 നഴ്‌സിങ് സ്റ്റാഫുകളെ നിയമിച്ച് നഴ്‌സിങ് ഷോർട്ടേജ് 86 ആക്കി ചുരുക്കി. എന്നാൽ ബിരുദം പൂർത്തിയാക്കാത്ത സ്ഥിതിക്ക് ഇവരെ സ്ഥിരം നഴ്‌സുമാരാക്കി നിയമിക്കാൻ സാധിക്കുകയുമില്ല.
സാധാരണയായി ആശുപത്രിയിൽ 3500 സ്റ്റാഫുകളാണ് വേണ്ടത്. ഇതിൽ നിലവിൽ 235 നിയമനങ്ങൾ നടത്താൻ ഇപ്പോഴും ആശുപത്രി അധികൃതർ തയാറാകുന്നില്ല. വേക്കൻസി റേറ്റ് ഏഴു ശതമാനമാക്കിയാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്.
നഴ്‌സിങ് സ്റ്റാഫുകളുടെ എണ്ണത്തിൽ ഇത്ര ഗുരുതരമായ ഷോർട്ടേജ് വരുന്നത് ആശുപത്രിയിൽ കൂടുതൽ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ഐറീഷ് നഴ്‌സിങ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ വക്താവ് ലൊറൈൻ മൊണഗൻ വ്യക്തമാക്കുന്നു. ആശുപത്രി അധികൃതർ റിക്രൂട്ട്‌മെന്റുകൾ ഇടയ്ക്കു നടത്താറുണ്ടെങ്കിലും അതിലേറെ നഴ്‌സുമാർ പല കാരണങ്ങൾ കൊണ്ട് ആശുപത്രി വിട്ടുപോകുന്നുമുണ്ട്. അതുകൊണ്ടു തന്നെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് സാധിക്കുന്നുമില്ല. സ്റ്റാഫിന്റെ എണ്ണത്തിലുള്ള കുറവ് നഴ്‌സിങ് കെയറിനെ ബാധിക്കുകയും നിലവിലുള്ള സ്റ്റാഫുകൾക്ക് ജോലിഭാരം ഇരട്ടിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.
എക്‌സ്ട്രാ സമയം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നവർക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നു.