ഡബ്ലിൻ: കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ, വിദേശ മലയാളികളുടെ സംഘടനയായ ഒ.ഐ.സി.സി അയർലൻഡ് ഡബ്ലിനിലെ Swoads-ൽ വച്ച് നടത്തിയ ഗാന്ധി ജയന്തി ആഘോഷത്തിൽ വെച്ച് ജൂനിയർ സെർട്ട് പരീക്ഷയിൽ ഉന്നതവിജയം നേടിയ ജോസ് ചാക്കോയുടെയും സോളിൽ ജോസിന്റെയും മകളായ ഹണി ജോസിന് ഗാന്ധി അവാർഡ് നൽകി ആദരിച്ചു.

ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ ഈശ്വരപ്രാര്ഥനയോട് കൂടിയ യോഗത്തിൽ പ്രസിഡന്റ് ലിങ്ക്വിൻ സ്റ്റാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കൽ, കെ.എം.സി പ്രസിഡന്റ് ഫവാസ് മാടശേരി പറമ്പിൽ, ഡബ്ല്യൂ.എം.സി വെയർമാൻ ജോൺ ചാക്കോ, ഡബ്ല്യൂ.എം.സി സെക്രട്ടറി ബാബു ജോസഫ്, നോർത്ത് വുഡ് അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് വിജയൻ, ജോർജ്ജ് പുറപ്പന്തനം, രാജേഷ് ജെയിംസ്, ജോയ്ഹി പാലാട്ടി, ഹണി ജോസ് തുടങ്ങിയവർ സംസാരിച്ചു. നൂറോളം പേർ പങ്കെടുക്കുകയും, ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികൾ സമാപിക്കുകയും ചെയ്തു.