ബൈസൈക്കിൾ തീവ്‌സ്, സൺഡേ ഹോളീഡേ എന്നീ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിൽ നിന്ന് പുറത്തു വരാൻ പോകുന്ന മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗർണ്ണമിയും.ആസിഫ് അലി ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്.

എന്നാൽ റിലീസിന് മുൻപേ ഈ ചിത്രം ചരിത്രം സൃഷ്ടിച്ചു തുടങ്ങിയിരിക്കുകയാണ്. ആസിഫ് അലിയുടെ കരിയറിൽ ഒരു പുതിയ റെക്കോർഡ് നേട്ടം ഈ ചിത്രം ഉണ്ടാക്കി കഴിഞ്ഞു. അരക്കോടിയിലേറെ രൂപയ്ക്കു ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്‌സ് വിറ്റു പോയതായാണ് റിപ്പോർട്ട്. ന്യൂ സൂര്യ ഫിലിമ്‌സിന്റെ ബാനറിൽ ആണ് സുനിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.അര കോടി രൂപയ്ക്കാണ് പ്ലേ ഫിലിസും വേൾഡ് വൈഡ് ഫിലിസും ചേർന്ന് സ്വന്തമാക്കിയത്.

ഇതാദ്യമായാണ് ഒരു ആസിഫ് അലി ചിത്രത്തിന്റെ ഓവർസീസ് റൈറ്റ് റിലീസിന് മുന്നേ തന്നെ ഇത്ര വലിയ തുകയ്ക്ക് വിറ്റുപോവുന്നത്.ഷൂട്ടിങ് പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക്‌സ് നടക്കുകയാണ്.ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേ ആണ്.