ഴിഞ്ഞ ഒരാഴ്‌ച്ചയായി ചിമ്പുവും ബിഗ് ബോസ് ഫെയിം ഓവിയയും വിവാഹിതരായെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു ഇരുവരുടേയും വിവാഹചിത്രവും വാർത്തകൾക്കൊപ്പം നൽകിയിരുന്നു. എന്നാൽ അത് മോർഫ് ചെയ്തെടുത്ത ഫോട്ടോ ആണെന്നും, വിവാഹ വാർത്ത വ്യാജമാണെന്നും പിന്നീട് തെളിവ് സഹിതം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിവാഹ വാർത്തയെക്കുറിച്ച് ചിമ്പുവും പ്രതികരിച്ചിരിക്കുകയാണ്.

പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി വിജയ് ടിവിയിൽ അതിഥിയായി എത്തിയതായിരുന്നു ഓവിയ. ഓവിയയ്ക്ക് സർപ്രൈസ് നൽകാനായി ഫോണിൽ വിളിച്ചപ്പോഴാണ് ചിമ്പു വിവാഹ വാർത്തയോട് പ്രതികരിച്ചത്.ഇതിനു മുൻപ് ഒരു 10 തവണയെങ്കിലും എന്റെ കല്ല്യാണം സോഷ്യൽ മീഡിയയിൽ കഴിഞ്ഞതാണ്. നാട്ടുകാരെല്ലാം നിന്നെ കല്ല്യാണം കഴിപ്പിക്കുന്നുണ്ട് ഞാനെപ്പോഴാ നിന്നെ കല്ല്യാണം കഴിപ്പിക്കുന്നതെന്ന് അമ്മ ചോദിക്കുന്നു. എനിക്കാകട്ടെ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്- ചിമ്പു പറഞ്ഞു.

എത്രയും പെട്ടെന്ന് ചിമ്പുവിന്റെ വിവാഹം നടക്കട്ടെയെന്നും നല്ലൊരു പെൺകുട്ടിയെ ഭാര്യയായി ലഭിക്കട്ടെയെന്നും ഓവിയ ആശംസിച്ചു, എന്നാൽ താനിപ്പോഴാണ് സന്തോഷത്തോടെ ജിവിക്കുന്നത്. ആ സമാധാനം കളയാൻ ആഗ്രഹിക്കുന്നില്ലെന്ന് ചിമ്പു പറയുന്നു.

മുൻപ് ചിമ്പുവിന്റെ വ്യാജ ട്വിറ്റർ അക്കൗണ്ട് വഴി ഓവിയയുമായുള്ള വിവാഹ വാർത്ത വന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ വിവാഹ വാർത്ത പ്രചരിച്ചത്. അടുത്തിടെ സിമ്പുവും ഓവിയയും സക്കപോടു പോടു രാജയിലെ മാരണ മാട്ട ഗാനം ഒരുമിച്ച് ആലപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം സ്വപ്നം കാണുന്ന ഏതോ ആരാധകൻ പറ്റിച്ച പണിയാണിതെന്നാണ് തമിഴ് സിനിമാരംഗത്തെ സംസാരം.