- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒബാമയെ ക്ഷണിച്ചതു പോലെ കർഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാൻ ധൈര്യമുണ്ടോ? നരേന്ദ്ര മോദിക്കെതിരെ അസദുദ്ദിൻ ഉവൈസിയുടെ ചോദ്യം
ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ സമരം നടത്തുന്ന കർഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിൻ ഉവൈസി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിൽ നടത്തിയ റാലിക്കിടെയായിരുന്നു ഉവൈസിയുടെ പരാമർശം. കർഷക സമരത്തെ കൈകാര്യം ചെയ്യുന്ന സർക്കാർ രീതിയെയും ഉവൈസി വിമർശിച്ചു.
'കർഷക സമരത്തെ മോദി സർക്കാർ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല. സമരം ചെയ്യുന്ന കർഷകരെ മോദി സ്വന്തം വീട്ടിലേക്ക് ക്ഷണിക്കണം. മുമ്പ് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ. കർഷകരെ വീട്ടിലേക്ക് ക്ഷണിച്ച് ഒരു ചായസൽക്കാരം നടത്തി ഈ ബില്ലുകൾ നിരോധിക്കുമെന്ന് അവരോട് പറയാൻ മോദിക്ക് ധൈര്യമുണ്ടോ? , ഉവൈസി പറഞ്ഞു.
കർഷകസമരം മോദിയുടെ ഉറക്കം കെടുത്തിയെന്നും നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മോദിക്ക് മുന്നിൽ മറ്റു വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കർഷക നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കർഷകർ.
ഖാസിപ്പൂരിൽ കർഷകർ നടത്തുന്ന സമരം ഒക്ടോബർ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.