സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തൂർ എംപിയ്‌ക്കെതിരെ ആരോപണമുന്നയിച്ച അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് തരൂർ നൽകിയ മറുപടിയിലെ പദപ്രയോഗത്തിൽ ഞെട്ടിത്തരിച്ച് ഓക്‌സ്‌ഫോർഡും. അർണാബിന് മറുപടിയായി തരൂർ പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലെ വാക്കാണ് ഓക്‌സ്‌ഫോർഡ് ഡിക്ഷണറി അധികൃതരെയും ഞെട്ടിച്ചിരിക്കുന്നത്.

തരൂർ ട്വീറ്റ് ചെയ്തല്ല ഓക്‌സേഫോർഡിനെ ഞെട്ടിച്ചത്. അതിൽ ഉപയോഗിച്ച ഫരാഗോ എന്ന വാക്കാണ്! ഈ വാക്കിന്റെ അർഥം കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷക്കണക്കിന് പേരാണ് ഗൂഗിളിൽ തിരഞ്ഞത്. ഒടുവിൽ ഇത് ഓക്‌സ്‌ഫോർഡ് അധികൃതരുടെ ശ്രദ്ധയിലും പെടുകയായിരുന്നു. ആർക്കും മനസിലാകാത്ത കടുകട്ടി വാക്കിന്റെ അർഥം തേടി ഓക്‌സ്‌ഫോഡ് ഡിക്ഷണറിയുടെ സൈറ്റിലേക്കും നിരവധി അന്വേഷണങ്ങളെത്തി. ഒരു വാക്കിന്റെ അർഥമന്വേഷിച്ച് എത്തിയവരുടെ എണ്ണം കണ്ടാണ് ഓക്‌സ്‌ഫോർഡ് ഡിക്ഷണറി ഞെട്ടിയത്.

ഒടുവിൽ ഇക്കാര്യം ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറി തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. സങ്കരം, സമ്മിശ്ര പദാർഥം എന്നെല്ലാമാണ് 'ഫരാഗോയുടെ അർത്ഥം. 'ഫരാഗോ'യുടെ അർത്ഥം അന്വേഷിച്ച് ഓക്‌സ്‌ഫോർഡിലെത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസം വൻതോതിൽ വർധിച്ചുവെന്നും തന്റെ ഒരു ട്വീറ്റിൽ ശശി തരൂർ ഈ വാക്ക് ഉപയോഗിച്ചതിന് ശേഷമാണ് ഇതുണ്ടായതെന്നുമായിരുന്നു ഓക്‌സ്‌ഫോർഡ് ഡിക്ഷ്ണറിയുടെ ട്വീറ്റ്.