- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലാദ്യം വിതരണം ആരംഭിക്കുക കൊവിഷീൽഡ്; രാജ്യത്ത് വാക്സിനേഷന് അടുത്താഴ്ചയോടെ അടിയന്തരാനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് ആദ്യം അനുമതി ലഭിക്കുന്ന കോവിഡ് വാക്സിൻ കൊവിഷീൽഡായിരിക്കുമെന്ന് സൂചന. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും വികസിപ്പിച്ച വാക്സിന് അടുത്താഴ്ചയോടെ രാജ്യത്ത് അടിയന്തരാനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വാക്സിന് രാജ്യത്ത് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ അറിയിച്ചിരുന്നു.
യു.കെയിൽ കൊവിഷീൽഡിന് അനുമതി ലഭിച്ചാൽ വൈകാതെ ഇന്ത്യയിലും അനുമതി ലഭിക്കാനിടെയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിദേശത്തും ഇന്ത്യയിലും നടത്തിയ കൊവിഷീൽഡിന്റെ ക്ലിനിക്കൽ ട്രയലുകളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകും ഇന്ത്യയിൽ അനുമതി നൽകുക. ജനുവരിയോടെ ഇന്ത്യയിൽ വാക്സിനേഷൻ തുടങ്ങാനാണ് പദ്ധതി. അമേരിക്കൻ കമ്പനിയായ ഫൈസറും അടിയന്തര അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്