ലയാളം വിട്ട് തെലുങ്കിലെത്തിയ അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രം ഓക്സിജൻ ട്രെയിലർ പുറത്തിറങ്ങി. ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോപിചന്ദിന്റെ നായികയായാണ് അനു ഇമ്മാനുവൽ എത്തുന്നത്. റാഷി ഖന്ന, ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഗോപിചന്ദനൊപ്പമുള്ള ലിപ് ലോക്ക് രംഗങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടെയായിരുന്നു ഓക്സിജൻ. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം കൂടെയാണിത്. മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

നാനി നായകനായി എത്തിയ മജ്നു എന്ന ചിത്രത്തിലൂടെയായിരുന്നു അനു ഇമ്മാനുവലിന്റെ തെലുങ്ക് അരങ്ങേറ്റം. മജ്നുവിലും ലിപ് ലോക്ക് ചുംബന രംഗം ഉണ്ടായിരുന്നു. വിശാൽ നായകനായ തുപ്പരിവാലൻ ആയിരുന്നു ആദ്യ തമിഴ് ചിത്രം. തുപ്പറിവാളനിൽ പോക്കറ്റടിക്കാരിയായാണ് അനു എത്തിയത്. മികച്ച പ്രതികരണമാണ് ചിത്ത്രതിലൂടെ അനുവിന് ലഭിച്ചത്. സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അനുവിന്റെ സിനിമ പ്രവേശം.