- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്'; കോവിഡ് ബാധിതർക്ക് ഓക്സിജൻ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാൻ മടിക്കില്ല; ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാനാവില്ല; ഡൽഹിക്ക് ലഭിക്കേണ്ട ഓക്സിജൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: കോവിഡ് ബാധിതർക്ക് ഓക്സിജൻ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാൻ മടിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് ലഭിക്കേണ്ട ഓക്സിജൻ എപ്പോഴാണ് നൽകുകയെന്ന് വ്യക്തമാക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് മഹാരാജ അഗ്രസെൻ ആശുപത്രി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കേന്ദ്ര സർക്കാരിന് എതിരായ വിമർശനം.
ഡൽഹിക്ക് പ്രതിദിനം 480 മെടിക് ടൺ ഓക്സിജൻ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുതന്നിരുന്നതാണ്. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. കൃത്യമായ ഒരു തീയ്യതി അറിയണം. ഡൽഹിക്ക് ഇതുവരെ 480 മെട്രിക് ടൺ ഓക്സിജൻ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത. ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാനാവില്ല, കോടതി പറഞ്ഞു.
ഓക്സിജൻ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായിരുന്നാലും അയാളെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്ന് കോടതി പറഞ്ഞു. ആരെയും വെറുതെ വിടില്ല.
ഇത് കോവിഡിന്റെ രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ്. ഇപ്പോഴും രോഗബാധ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല. മെയ് പകുതിയോടെ അത് പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരുംദിവസങ്ങളിൽ രോഗബാധ കുത്തനെ ഉയർന്നേക്കാം. ആ സാഹചര്യത്തെ നേരിടുന്നതിന് ഏതുവിധത്തിലാണ് നമ്മൾ തയ്യാറെടുത്തിരിക്കുന്നത്, കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.
രാജ്യം ഇപ്പോൾ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടുകയാണെന്ന് രാജ്യം നേരിടുന്ന ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതോടെ ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്.
ഡൽഹിയിലെ ആശുപത്രികൾ ഓക്സിജനുവേണ്ടി മുറവിളി കൂട്ടുകയാണ്. എസ്ഒഎസ് സന്ദേശം പുറപ്പെടുവിച്ചിട്ടും വിവിധ ആശുപത്രികളിൽ ഓക്സിജൻ എത്തിയിരുന്നില്ല. മൂൽചന്ദ്, ബത്ര ആശുപത്രികളിലാണ് ഓക്സിജൻ ആവശ്യപ്പെട്ടത്.
വരുംദിവസങ്ങളിൽ രോഗബാധ കുത്തനെ ഉയർന്നേക്കാം. ആ സാഹചര്യത്തെ നേരിടുന്നതിന് ഏതുവിധത്തിലാണ് നമ്മൾ തയ്യാറെടുത്തിരിക്കുന്നത്, കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.
രാജ്യം ഇപ്പോൾ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടുകയാണെന്ന് രാജ്യം നേരിടുന്ന ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതോടെ ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്.
ഡൽഹിയിലെ ആശുപത്രികൾ ഓക്സിജനുവേണ്ടി മുറവിളി കൂട്ടുകയാണ്. എസ്ഒഎസ് സന്ദേശം പുറപ്പെടുവിച്ചിട്ടും വിവിധ ആശുപത്രികളിൽ ഓക്സിജൻ എത്തിയിട്ടില്ല. മൂൽചന്ദ്, ബത്ര ആശുപത്രികളിലാണ് ഓക്സിജൻ ആവശ്യമുള്ളത്.
135 രോഗികളുടെ ജീവൻ അപകടത്തിലാണെന്നും രണ്ടു മണിക്കൂറിൽ ഓക്സിജൻ തീരുമെന്നും ആശുപത്രി അധികൃതർ പറയുന്നു. അതേസമയം ഒരു മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമാണുള്ളതെന്നാണ് അടിയന്തര സന്ദേശമെത്തിയതിനെ തുടർന്ന് ബത്ര ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ചു.
മിക്ക ആശുപത്രികളിലും സ്റ്റോക്ക് അവസാനിക്കാറായ സാഹചര്യമാണുള്ളത്. ഐസിയു കിടക്കകളും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഓക്സിജൻ സിലിണ്ടറുകളും മരുന്നുകളും എത്തിക്കണമെന്ന സഹായ അഭ്യർത്ഥനയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ന്യൂസ് ഡെസ്ക്