- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഓ ഐ സി സി തിരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റി; 15 അംഗ എക്സിക്യുട്ടീവും കൾച്ചറൽ സെക്രട്ടറിയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
മനാമ: നാളത്തേക്ക് മാറ്റിയ ഓഐസിസി ബഹ്‌റിൻ തെരഞ്ഞെടുപ്പ് അവസാനചിത്രം വ്യക്തമായി. കെ സി ഫിലിപ്പും രാജു കല്ലുപുറവും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം കെസി പിന്മാറുകയായിരുന്നു. രാജുവും ലതീഷ് ഭരതനും തമ്മിലാണ് ഇനി പ്രധാനമത്സരം.അവസാന പാനൽ ഇങ്ങനെ പ്രസിഡന്റ്: രാജു കല്ലുംപുറം, ലതീഷ് ഭരതൻ. വൈ
മനാമ: നാളത്തേക്ക് മാറ്റിയ ഓഐസിസി ബഹ്‌റിൻ തെരഞ്ഞെടുപ്പ് അവസാനചിത്രം വ്യക്തമായി. കെ സി ഫിലിപ്പും രാജു കല്ലുപുറവും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം കെസി പിന്മാറുകയായിരുന്നു. രാജുവും ലതീഷ് ഭരതനും തമ്മിലാണ് ഇനി പ്രധാനമത്സരം.
അവസാന പാനൽ ഇങ്ങനെ പ്രസിഡന്റ്: രാജു കല്ലുംപുറം, ലതീഷ് ഭരതൻ. വൈസ് പ്രസിഡന്റ്: ബിനു കുന്നംതാനം, അനിൽ, തോമസ് സൈമൺ, പോൾ സെബാസ്റ്റ്യൻ, അബ്ദുൾ ലത്തീഫ്; നാസ്സർ മഞ്ചേരി, രവീന്ദ്രൻ കണ്ണൂർ. ജനറൽ സെക്രട്ടറി സിൻസൻ ചാക്കോ, രഞ്ജിത് പുത്തൻപുരക്കൽ, ബോബി പാറയിൽ, ഗഫൂർ ഉണ്ണിക്കുളം, രാമനാഥൻ, ജേക്കബ് തെക്കുംതോട്, പി എസ് റജി ലാൽ, ട്രഷർ അനീഷ്, ഷൈനി കോശി. ഗ്‌ളോബൽ കമ്മറ്റി: ജെയിംസ് കൂടൽ, കെ സി ഫിലിപ്പ്, വി കെ സൈതാലി, സന്തോഷ് കാപ്പിൽ, ബിനു കുന്നംതാനം, ബഷീർ അമ്ബലായി. സോവിച്ചൻ ചെന്നാട്ടുശേരി സ്വതന്ത്രനായിട്ടാണ് ഗ്ലോബൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്. സെക്രട്ടറിമാരായി അസിസ് ഓ പി, എബി തോമസ് ജവാദ് വക്കം,രവി സോള, ഷാജി പുതുപ്പള്ളി, ജോയ്, മാത്യു ജോസഫ് എന്നിവരാണ് മത്സര രംഗത്തുള്ളത്.
നാളെ ഏഴു മണിമുതൽ 9.30 മണി വരെയാണ് തിരഞ്ഞെടുപ്പ്. 22 സ്ഥാനങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 83 ഭാരവാഹികൾക്കാന് വോട്ടവകാശം ഉള്ളത്. ഇതിൽ ഭൂരിഭാഗം ആളുകളും സ്ഥാനാർഥികളുമാണ്.
മുൻ കാലങ്ങളിൽ ഓ ഐ സി സി യിൽ പല കീ പോസ്റ്റുകളും കൈകാര്യം ചെയ്തിരുന്ന തലമൂത്ത പലരെയും വെട്ടി നിരത്തിയാണ് യുവാക്കൾ മുൻ നിരയിലേക്ക് കടന്ന് വരുന്നിരിക്കുന്നത്. ഒരു രാത്രികൊണ്ട് വോട്ടുകൾ മറിക്കുവാൻ സാധിക്കുന്ന നേതാക്കളാണ് ഇരു പാനലുകളിലും ഉള്ളത്. പഴയ ചരിത്രം പരിശോധിച്ചാൽ വളരെ കുറച്ചാളുകൾ മാത്രമാണ് ഒരേ കാഴ്ചപ്പാടിൽ ഉറച്ച് ഒരു ഭാഗത്തതോടൊപ്പം ഉറച്ച് നിന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്ഥാനങ്ങൾ വച്ച് നീട്ടുന്നത് അനുസരിച്ചിരിക്കും ആര് ആരോടൊപ്പം നിൽക്കുമെന്നുള്ളത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ അനിശ്ചിതത്വം നീളാനാണ് സാധ്യത.