നൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി ഓൺലൈനിൽ റിലീസായി. ഉണ്ണി ആറിന്റെ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. പുതുമുഖങ്ങളാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10മുതൽ 15 വരെയുള്ള തിയതികളിലാണ് സിനിമ ഓൺ ലൈൻ വഴി പ്രദർശനത്തിനുണ്ടാവുക.

www.reelmonk.com എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ റിലീസിങ്. ഇതുവഴി ചിത്രം ലോകമെമ്പാടുമുള്ള സിനമാ പ്രേമികൾക്ക് ഹൈ ഡെഫനിഷനിൽ ആസ്വദിക്കാൻ ഉള്ള അവസരം ആണ് റീൽമോങ്ക് തരുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ 5 ചെറുപ്പകാരായ സുഹൃത്തുക്കൾ തിരക്കുകളിൽ നിന്നും മാറി ഉല്ലസത്തിനായി വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കൾ മദ്യലഹരിയിലാകുകയും പല പ്രശ്‌നങ്ങൾ അവരിൽ ഉടലെടുക്കുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് ഈ സിനിമയുടെ ഇതിവൃത്തം.

ഭരണസംവിധാനവും അതിന്റെ മർദനോപാധികളും എങ്ങനെ ദളിതനും സ്ത്രീക്കും പരിസ്ഥിതിക്കുംമേലെ കടന്നുകയറുന്നു എന്നതിന്റെ സൂക്ഷ്മാവിഷ്‌കാരം കൂടിയാണ് ഈ സിനിമ. എന്നാൽ പൈറസിയും, ടോറന്റിൽ നിന്നു സിനിമ ഡൗൺലോഡ് ചെയുമ്പോൾ ഉള്ള ഇല്ലിഗൽ പ്രശങ്ങളും ഒഴിവാക്കാൻ ഉപഭോക്താക്കൾ അവ ലീഗൽ ആയി വാങ്ങിച്ചു കാണണം എന്നതും, സിനിമകൾ നല്ല ശബ്ത മിശ്രണതോടെയും, ദൃശ്യമികവോടെയും കാണാൻ റീൽമോങ്ക് അവസരമൊരുക്കുന്നു എന്ന് റീൽമോങ്ക് സി.ഇ.ഓ ആയ വിവേക് പോൾ പറഞ്ഞു.

ലോകമ്പാടുമുള്ള വീടുകളിൽ കൂടി ഒഴിവുദിവസത്തെ കളി എത്തിക്കുകയാണ് ഞങ്ങൾ. എല്ലാരും കാണണം സിനിമ എന്നതാണ് ലക്ഷ്യം എന്ന് വിവേക് പോൾ കൂട്ടിച്ചേർത്തു.