- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.സി ജോർജ് ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്നു; പ്രതിഷേധിച്ചു പാർട്ടിവിട്ടു ജനപക്ഷത്തിലെ ഒരു വിഭാഗം
മലപ്പുറം: പി.സി. ജോർജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷത്തിലെ ഒരു വിഭാഗം പാർട്ടി വിട്ടു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭൂരിഭാഗം അംഗങ്ങളും ജനതാദളിൽ (എസ്) ലയിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാർട്ടി ചെയർമാൻ ഇ.കെ. ഹസൻകുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചതെന്ന് അവർ പറഞ്ഞു.
ദലിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പി.സി. ജോർജിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികളിൽ മുഖ്യരക്ഷാധികാരിയായി നിലവിലെ മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി പാമങ്ങാടനെയും ചെയർമാനായി പാലക്കാട് ജില്ല പ്രസിഡന്റായിരുന്ന ജയൻ മമ്പറത്തെയും സംസ്ഥാന വർക്കിങ് പ്രസിഡന്റായി സംസ്ഥാന ജന. സെക്രട്ടറിയായിരുന്ന ഖാദർ മാസ്റ്ററെയും ജനറൽ സെക്രട്ടറിയായി കണ്ണൂർ ജില്ല പ്രസിഡന്റായിരുന്ന എസ്.എം.കെ. മുഹമ്മദലിയെയും തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു.
ഞായറാഴ്ച മലപ്പുറം കിളിയമണ്ണിൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന നേതൃസംഗമവും ജനതാദൾ (എസ്)ലേക്കുള്ള ലയനസമ്മേളനവും നടക്കും. ജനതാദൾ (എസ്) നേതാക്കളായ മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്ണൻ കുട്ടി, സി.കെ. നാണു തുടങ്ങിയവർ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ അബ്ദുറഹ്മാൻ പാമങ്ങാടൻ, എസ്.എം.കെ. മുഹമ്മദലി, കെ. സുരേഷ്, റോബിൻ മൈലാട്, അബ്ദുറസാഖ് പെരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.