- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സരിതയുമായി താൻ ഫോണിൽ സംസാരിച്ചതിൽ എന്താണ് പ്രത്യേകത; താൻ എത്ര കൊല്ലമായി അവരുമായി സംസാരിക്കുന്നു; സരിതയെ താൻ വിളിക്കുന്നത് 'ചക്കരപ്പെണ്ണേ' എന്നാണ്; സരിതയെ കുറിച്ച് പി സി ജോർജ്ജിന്റെ പ്രതികരണം
കോട്ടയം: സോളാർ കേസ് പ്രതി സരിത നായരുമായി താൻ ഫോണിൽ സംസാരിച്ചതിൽ എന്താണ് പ്രത്യേകത പി സി ജോർജ്ജ്. സരിതയുമായി താൻ എത്ര കൊല്ലമായി സംസാരിക്കുന്നു. തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്മാർക്കെതിരെ പോരാടുന്ന പെൺകുട്ടിയാണ് അവർ. സരിതയുമായി നല്ല ബന്ധമാണുള്ളതെന്നും കൊച്ചുമകളെന്ന നിലയിൽ 'ചക്കരപ്പെണ്ണേ' എന്നാണ് താൻ വിളിക്കുന്നതെന്നും ജോർജ് കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തൈക്കാട് ഗസ്റ്റ്ഹൗസിൽ വച്ചാണ് കത്ത് എഴുതി നൽകിയതെന്നും ജോർജ്ജ് പറഞ്ഞു. ഫെബ്രുവരിയിലാണ് തന്നെ കാണാൻ വന്നത്. നടന്ന സംഭവങ്ങളെല്ലാം എഴുതി നൽകി. കത്ത് വായിച്ചപ്പോൾ വിഷമം തോന്നിയെന്നും കത്തിൽ ശിവശങ്കറിനെതിരായ ആരോപണങ്ങളാണ് ഉണ്ടായിരുന്നതെന്നും ജോർജ്ജ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടതും യു.എ.ഇ കോൺസുലേറ്റിൽവെച്ച് സ്‌കാൻ ചെയ്തപ്പോൾ നോട്ടുകെട്ടുകൾ കണ്ടതും സ്വപ്നയുടെ കത്തിലുണ്ട്. കോൺസ്വൽ ജനറലിന് കള്ളക്കടത്ത് നടത്താൻ എക്‌സ് കാറ്റഗറി സുരക്ഷ നൽകിയെന്നും കത്തിൽ വിവരിക്കുന്നതായി പി.സി ജോർജ് വ്യക്തമാക്കി.
നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കാളിത്തമുണ്ട്. കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും ജോർജ് വ്യക്തമാക്കി.