- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പി.സി. ജോർജ് എംഎൽഎ ഷിക്കാഗോയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും
ഷിക്കാഗോ: കേരള രാഷ്ട്രീയത്തിലെ ഗർജ്ജിക്കുന്ന സിംഹം, നേരിനൊപ്പം, ജനങ്ങൾക്കൊപ്പം, അഴിമതിക്കെതിരേ, സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരേ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കെതിരേ ജനങ്ങളോടൊപ്പം നിന്നു പോരാടുന്ന ജനകീയ നേതാവ് പി.സി. ജോർജ് എംഎൽഎ സെപ്റ്റംബർ 3,4,5 തീയതികളിൽ ഷിക്കാഗോയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കുന്നു. സെപ്റ്റംബർ മൂന്നിനു വൈകിട്ട് 6 മണിക്ക് മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. നാലിനു രാവിലെ 11 മണിക്ക് ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതും, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രോസ്പെക്ട്സ് ഫ്രണ്ട്സ് ഹാളിൽ നടക്കുന്ന പാലാ മീനച്ചിൽ താലൂക്ക് നിവാസികളുടെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും, വൈകിട്ട് 7 മണിക്ക് മോർട്ടൻഗ്രോവ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര വടംവലി മത്സര വിജയികൾക്ക് സമ്മാനദ
ഷിക്കാഗോ: കേരള രാഷ്ട്രീയത്തിലെ ഗർജ്ജിക്കുന്ന സിംഹം, നേരിനൊപ്പം, ജനങ്ങൾക്കൊപ്പം, അഴിമതിക്കെതിരേ, സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരേ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കെതിരേ ജനങ്ങളോടൊപ്പം നിന്നു പോരാടുന്ന ജനകീയ നേതാവ് പി.സി. ജോർജ് എംഎൽഎ സെപ്റ്റംബർ 3,4,5 തീയതികളിൽ ഷിക്കാഗോയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കുന്നു.
സെപ്റ്റംബർ മൂന്നിനു വൈകിട്ട് 6 മണിക്ക് മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. നാലിനു രാവിലെ 11 മണിക്ക് ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതും, ഉച്ചയ്ക്ക് ഒരു മണിക്ക് പ്രോസ്പെക്ട്സ് ഫ്രണ്ട്സ് ഹാളിൽ നടക്കുന്ന പാലാ മീനച്ചിൽ താലൂക്ക് നിവാസികളുടെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും, വൈകിട്ട് 7 മണിക്ക് മോർട്ടൻഗ്രോവ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര വടംവലി മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുന്നതുമാണ്. തുടർന്ന് സോഷ്യൽ ക്ലബിന്റെ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്: റോയി മുളകുന്നം (847 363 0050), റ്റോമി വെള്ളൂക്കുന്നേൽ (630 730 9622), സിറിയക് കൂവക്കാട്ടിൽ (630 673 3382), പയസ് ഒറ്റപ്ലാക്കൽ (312 231 3345), സന്തോഷ് നായർ (312 730 5112).