- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തത് മന്ത്രിയായിട്ടാണ്; സത്യപ്രതിജ്ഞയിൽ പിഴവുണ്ട്, അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കാൻ കഴിയില്ല': നിയമസഭയിൽ പിണറായിക്കെതിരെ വീണ്ടും പ്രതികരിച്ച് പി സി ജോർജ്ജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ വീണ്ടും പ്രതികരിച്ച് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. മുൻ ദിവസങ്ങളിലും പിണറായിക്കെതിരെ രംഗത്തെത്തിയ ജോർജ്ജ് ഇന്ന് വീണ്ടും പിണറായിയെ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പദവിയെ തന്നെയാണ് ജോർജ്ജ് ഇന്ന് നിയമസഭയിൽ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയിൽ പിശകുണ്ടെന്നാണ് ജോർജ്ജ പറഞ്ഞത്. നിയമസഭയിലെ ക്രമപ്രശ്‌നത്തിലാണ് പി സി ജോർജ് ഇക്കാര്യം ഉന്നയിച്ചത്. പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തത് മന്ത്രിയായിട്ടാണ്. മുഖ്യമന്ത്രി എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും പിസി ജോർജ് വ്യക്തമാക്കി. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാൻ പിണറായിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പി.സി ജോർജ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി പാർലമെന്റികാര്യ മന്ത്രി എ.കെ ബാലൻ രംഗത്തെത്തി. ജോർജ് ക്രമപ്രശ്‌നത്തിൽ ഉന്നയിച്ച വിഷയം തന്നെ തെറ്റാണെന്നായിരുന്നു മന്ത്രി ബാലൻ ആദ്യം വ്യക്തമാക്കിയത്. സഭയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളാണ് ക്രമപ്രശ്‌നത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ വീണ്ടും പ്രതികരിച്ച് പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ്. മുൻ ദിവസങ്ങളിലും പിണറായിക്കെതിരെ രംഗത്തെത്തിയ ജോർജ്ജ് ഇന്ന് വീണ്ടും പിണറായിയെ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പദവിയെ തന്നെയാണ് ജോർജ്ജ് ഇന്ന് നിയമസഭയിൽ ചോദ്യം ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയിൽ പിശകുണ്ടെന്നാണ് ജോർജ്ജ പറഞ്ഞത്. നിയമസഭയിലെ ക്രമപ്രശ്‌നത്തിലാണ് പി സി ജോർജ് ഇക്കാര്യം ഉന്നയിച്ചത്. പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തത് മന്ത്രിയായിട്ടാണ്. മുഖ്യമന്ത്രി എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും പിസി ജോർജ് വ്യക്തമാക്കി. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാൻ പിണറായിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പി.സി ജോർജ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി പാർലമെന്റികാര്യ മന്ത്രി എ.കെ ബാലൻ രംഗത്തെത്തി. ജോർജ് ക്രമപ്രശ്‌നത്തിൽ ഉന്നയിച്ച വിഷയം തന്നെ തെറ്റാണെന്നായിരുന്നു മന്ത്രി ബാലൻ ആദ്യം വ്യക്തമാക്കിയത്. സഭയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളാണ് ക്രമപ്രശ്‌നത്തിൽ അവതരിപ്പിക്കേണ്ടത്. എന്നാൽ പി.സി ജോർജ് അവതരിപ്പിച്ചത് അത്തരം വിഷയമല്ല. കൂടാതെ മുഖ്യമന്ത്രി എന്ന നിലയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട ആവശ്യമില്ല. കാരണം ഭരണഘടനയിൽ ഒരു ഭാഗത്തും ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് സഭയിൽ പി.സി ജോർജ് അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്‌ച്ചയും മുഖ്യമന്ത്രിയെ വിമർശിച്ച് പി സി ജോർജ്ജ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും സിപിഐ(എം) ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാഴുന്നുവെന്ന് ശക്തമായ വിമർശനമായിരുന്നു അന്ന് ജോർജ്ജിൽ നിന്നും ഉണ്ടായത്. വാദിക്കും പ്രതിക്കും വേണ്ടി ഒരുപോലെ ഹാജരാകുന്ന ദമോദരന് സർക്കാർ പ്രത്യേക കോടതി ഉണ്ടാക്കണമെന്നും ജോർജ് പറഞ്ഞു. കള്ളന്മാർക്കും കൊള്ളക്കാർക്കും വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകൻ ഹാജരാകുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. ഇത് കേരളത്തിൽ ഇപ്പോൾ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനായും കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലെ ഒന്നാം പ്രതിക്കായും ഹൈക്കോടതിൽ എംകെ ദാമോദരൻ ഹാജരായിരുന്നു. എന്നാൽ എംകെ ദാമോദരനെ അനുകൂലിക്കുന്ന നിലപാടുമായാണ് മുഖ്യമന്ത്രി നിയമസഭയിൽ എത്തിയത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയുമായി പിസി ജോർജ് രംഗത്തെത്തിയത്.