- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുപ്പിക്കും ഞാൻ.. മിണ്ടാതിരിക്കുകയാണ് നല്ലതെന്ന് തടസപ്പെടുത്താൻ ശ്രമിച്ച എംഎൽഎയോട്; വക്കീലന്മാരെ കള്ളന്മാരെന്ന് വിളിച്ചത് എനിക്ക് സൗകര്യമുണ്ടായിട്ടാ നിങ്ങൾക്കെന്താ വിഷയമെന്ന് മറ്റൊരു എംഎൽഎയോട്; പിണറായി ചിലപ്പോൾ പാർട്ടി ലോക്കൽ സെക്രട്ടറിയാകുന്നതാണ് പ്രശ്നം: ആകെ കിട്ടിയ രണ്ട് മിനിറ്റിൽ പി സി ജോർജ്ജ് തകർത്തുവാരിയത് ഇങ്ങനെ
തിരുവനന്തപുരം: പിണറായി വിജയന്റെ മുഖത്തു നോക്കി അദ്ദേഹത്തെ കുറ്റംപറയാൻ എത്ര രാഷ്ട്രീയ നേതാക്കൾക്ക് ധൈര്യമുണ്ട്? ഇരുവരെയുള്ള അവസ്ഥ പരിശോധിക്കുകയാണെങ്കിൽ അതിന് ധൈര്യമുള്ള ഒരേയൊരാളേ കേരള രാഷ്ട്രീയത്തിലുള്ളൂ. അപ് മറ്റാരുമല്ല, പൂഞ്ഞാർ നാട്ടുരാജാവും സർവത്ര സ്വതന്ത്രവുമായി പി സി ജോർജ്ജ് എംഎൽഎയാണ്. നിയമസഭാ സമ്മേളത്തിൽ ജോർജ്ജ് ശരിക്കും തകർക്കുകയാണ്. ആരെയും കൂസാതെ സഭയിലെത്തും. ആകെ കിട്ടുന്നത് കുറച്ച് സമയം മാത്രമാണെങ്കിലും കിട്ടുന്ന അവസരത്തിൽ തകർത്തുവാരും. അതാണ് ജോർജ്ജിന്റെ പതിവു ശൈലി. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച ചേർന്ന സമ്മേളനത്തിൽ പി സി ജോർജ്ജ് ശരിക്കും നിറഞ്ഞാടുകയായിരുന്നു. പിണറായി വിജയൻ സഭയിൽ ഇരിക്കെ തന്റെ തനതു ശൈലിയിൽ ഗ്രാമീണ ഭാഷയിൽ അദ്ദേഹത്തെ വിമർശിക്കുകയായിരുന്നു ജോർജ്ജ്. സ്പീക്കർ അനുവദിച്ച രണ്ട് മിനിറ്റിനുള്ളിലാണ് ജോർജ്ജ് തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു ജോർജ്ജ്. എതിർപ്പുയർത്തിയ എംഎൽഎമാരെ താക്കീത് ചെയ്തും മറ്റും ശരിക്കും ജോർജ്ജ് നിറഞ്ഞാടി എന്നു പറയുന്നതാകും ശരി. ജോർജ്ജിന്റെ പ്രസംഗം കേട്ട്
തിരുവനന്തപുരം: പിണറായി വിജയന്റെ മുഖത്തു നോക്കി അദ്ദേഹത്തെ കുറ്റംപറയാൻ എത്ര രാഷ്ട്രീയ നേതാക്കൾക്ക് ധൈര്യമുണ്ട്? ഇരുവരെയുള്ള അവസ്ഥ പരിശോധിക്കുകയാണെങ്കിൽ അതിന് ധൈര്യമുള്ള ഒരേയൊരാളേ കേരള രാഷ്ട്രീയത്തിലുള്ളൂ. അപ് മറ്റാരുമല്ല, പൂഞ്ഞാർ നാട്ടുരാജാവും സർവത്ര സ്വതന്ത്രവുമായി പി സി ജോർജ്ജ് എംഎൽഎയാണ്. നിയമസഭാ സമ്മേളത്തിൽ ജോർജ്ജ് ശരിക്കും തകർക്കുകയാണ്. ആരെയും കൂസാതെ സഭയിലെത്തും. ആകെ കിട്ടുന്നത് കുറച്ച് സമയം മാത്രമാണെങ്കിലും കിട്ടുന്ന അവസരത്തിൽ തകർത്തുവാരും. അതാണ് ജോർജ്ജിന്റെ പതിവു ശൈലി.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച ചേർന്ന സമ്മേളനത്തിൽ പി സി ജോർജ്ജ് ശരിക്കും നിറഞ്ഞാടുകയായിരുന്നു. പിണറായി വിജയൻ സഭയിൽ ഇരിക്കെ തന്റെ തനതു ശൈലിയിൽ ഗ്രാമീണ ഭാഷയിൽ അദ്ദേഹത്തെ വിമർശിക്കുകയായിരുന്നു ജോർജ്ജ്. സ്പീക്കർ അനുവദിച്ച രണ്ട് മിനിറ്റിനുള്ളിലാണ് ജോർജ്ജ് തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു ജോർജ്ജ്. എതിർപ്പുയർത്തിയ എംഎൽഎമാരെ താക്കീത് ചെയ്തും മറ്റും ശരിക്കും ജോർജ്ജ് നിറഞ്ഞാടി എന്നു പറയുന്നതാകും ശരി. ജോർജ്ജിന്റെ പ്രസംഗം കേട്ട് മറ്റ് എംഎൽഎമാരിൽ പലരും ചിരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും സിപിഐ(എം) ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാഴുന്നുവെന്ന് ശക്തമായ വിമർശനമായിരുന്നു ജോർജ്ജിൽ നിന്നും ഉണ്ടായത്. വാദിക്കും പ്രതിക്കും വേണ്ടി ഒരുപോലെ ഹാജരാകുന്ന ദമോദരന് സർക്കാർ പ്രത്യേക കോടതി ഉണ്ടാക്കണമെന്നും ജോർജ് പറഞ്ഞു. കള്ളന്മാർക്കും കൊള്ളക്കാർക്കും വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകൻ ഹാജരാകുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. ഇത് കേരളത്തിൽ ഇപ്പോൾ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനായും കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലെ ഒന്നാം പ്രതിക്കായും ഹൈക്കോടതിൽ എംകെ ദാമോദരൻ ഹാജരായിരുന്നു. എന്നാൽ എംകെ ദാമോദരനെ അനുകൂലിക്കുന്ന നിലപാടുമായാണ് മുഖ്യമന്ത്രി നിയമസഭയിൽ എത്തിയത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയുമായി പിസി ജോർജ് രംഗത്തെത്തിയത്. തന്റെ സ്വതസിദ്ധമായ ഭാഷയിൽ ജോർജ്ജ് സംസാരിച്ചത് ഇങ്ങനെയാണ്:
""സാർ, അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള എന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ട് ഞാൻ സംസാരിക്കുകയാണ് സാർ..ഞാന് പറയുമ്പോ.. എനിക്ക് ഇവിടിരിക്കുന്ന ഇടതുപക്ഷത്തോട് യാതൊരു കടപ്പാടുമില്ല.. വലതുപക്ഷത്തോടും ഒരു കടപ്പാടുമില്ല..നമ്മുടെ എൻഡിഎ യാതൊരു കടപ്പാടുമില്ല..മൂന്ന് മുന്നണിയോടും ഒരു ബന്ധവുമില്ലാതെ ഈ സഭയോട് ജനപക്ഷത്തു നിന്നും സംസാരിക്കാനാണ് പൂഞ്ഞാറിലെ ജനങ്ങൾ എന്നെ ഇങ്ങോട്ട് അയച്ചത്. അങ്ങനെയാണ് സാസാരിക്കൂ..സാർ..(മറ്റൊരു എംഎൽഎ ഒച്ചയിടുന്നു) കടുപ്പിക്കും ഞാൻ.. മിണ്ടാതിരിക്ക്. സാർ ഞാന് പറയുമ്പോ സാർ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഞാൻ രാവിലെ ചോദ്യോത്തര വേളയിൽ ബഹുമാനപ്പെട്ട ഇ പി ജയരാജനോട് ഒരു നല്ലകാര്യം പറഞ്ഞു കൊടുത്തതാ.. അദ്ദേഹത്തെ പറ്റി ഒരു നല്ലകാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹവും ഞാനുമായുള്ള രഹസ്യചർച്ചയൊന്നും ഞാൻ എന്റെ മാന്യതകൊണ്ട് ഞാൻ പറയുന്നില്ല.. പേടിക്കേണ്ട..പറയേല്.. പക്ഷേ ഒരുകാര്യമുണ്ട്. ഈ സഭയിൽ വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മൾട്ടിപ്പിൾ പേഴ്‌സണാലിറ്റിയാ.. അദ്ദേഹം സംസാരിക്കുമ്പോ ചിലപ്പോ വളരെ സൗമ്യനായി മുഖ്യമന്ത്രിയെന്ന നിലയിൽ സംസാരിക്കും. കാരണം 1067 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ തന്റേടം കാണിച്ച ആ വൈദ്യുതി മന്ത്രിയാകും ചിലപ്പോ.. ചിലപ്പോ അദ്ദേഹം പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയുമാകും.. അവിടാ കുഴപ്പം. അത് പാടില്ല. അത് പാടില്ലെന്ന് പറയുന്നത് വെറുതേയല്ല സാർ.. കേരളത്തിന്റെ മുഖ്യമന്ത്രി എന്നു പറയുമ്പോൾ ഉത്തരവാദിത്തം ഉള്ളയാളാകണം. ആ നിലയിൽ പോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.. അതുകൊണ്ടാണ് അങ്ങനെ പറയുന്നത്. സാർ അദ്ദേഹത്തിന്റെ ഈ വക്കീലന്മാർ എടുത്തുവച്ചിരിക്കുന്നത്. ഏത് കള്ളനും വക്കീലാകാം.. പണത്തിന് വേണ്ടി എന്ത് വൃത്തികേടും പറയുന്ന വക്കീലന്മാരെ എന്തിനാ നമ്മൾ പ്രോത്സാഹിപ്പിക്കുന്നത്. (വക്കീലന്മാരെ കള്ളന്മാരെന്ന് വിളിക്കരുതെന്ന് മറ്റൊരു എംഎൽഎ). കള്ളന്മാരെന്ന് ഞാൻ വിളിച്ചു..എന്നാ കുഴപ്പം.. എനിക്ക് സൗകര്യമുണ്ടായിട്ടല്ലേ വിളിക്കുന്നത്. വക്കീലന്മാരെ കള്ളന്മാരെന്ന് വിളിക്കുന്നതിന് എന്താ കുഴപ്പം.. ബഹുമാനപ്പെട്ട ധനകാര്യ മന്ത്രിയോട് ഞാൻ പറയുകയാ..ദാമോദരൻ വക്കീലിന് അങ്ങ് ഇവിടെ ഒരു കോടതി ഇട്ടുകൊടുക്കണം. വാദിക്കും പ്രതിക്കും വേണ്ടി ഒരുപോലെ വാദിക്കാൻ ഒരു കോടതി.. മുഖ്യമന്ത്രിക്ക് അപമാനമല്ലേയിത്.. ഒരു വക്കീലായിട്ട് മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുക,.. മറ്റൊരു വശത്ത് എതിർകക്ഷികൾ സാന്റിയാഗോ മാർട്ടിനും മറ്റും വേണ്ടി കോടതിയിൽ പോയി വാദിക്കുക... അതിന് വേണ്ടി പിന്തുണ കൊടുക്കുകയാ നിങ്ങൾ ചെറുപ്പക്കാർ.. അപമാനകരമാണിത്..സാർ.. ബഹുമാനപ്പെട്ട ഐസക്ക് മന്ത്രി ഇവിടെ ഒരു കോടതി ഇട്ടുകൊടുക്കട്ടെ, വാദിക്കും പ്രതിക്കും വേണ്ടി.. പണ്തിന് വേണ്ടി വക്കീലന്മാർ ഇങ്ങനെ പെരുമാറാവോ? അതുപോലെ തന്നെ സാർ നമ്മുടെ കെഎസ്ആർടിസി കോർപറേഷൻ മൂന്നായി വിഭജിച്ചാൽ എന്താ കുഴപ്പം. വൈദ്യുതി വകുപ്പ് എങ്ങനെ നന്നാക്കി. ബഹുമാനപ്പെട്ട് പിണറായി വിജയൻ നന്നാക്കിയതാ.. അതേപോലെ കെഎസ്ആർടിസിയെ നന്നാക്കിയാൽ എന്താ കുഴപ്പം.. അതുപോലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രമിച്ചാൽ കെഎസ്ആർടിസി ലാഭകരമാകാക്കി മാറ്റാൻ സാധിക്കും. ഒരു മൂന്ന് കോർപ്പറേഷൻ ആക്കണം സാർ.. എറണാകുളം കോഴിക്കോട് തിരുവനന്തപുരം. അതുപോലെ ഒരു ഫാസ്റ്റ് പാസഞ്ചർ, ഒരു സൂപ്പർ ഫാസ്റ്റാ, ഇന്റർ സ്റ്റേറ്റ്.. ഇങ്ങനെ മാറ്റണം സാർ. വെറുതേ തൊഴിളികൾക്ക് ശമ്പളം കൊടുക്കാൻ മാത്രമായി ഒരു ട്രാൻസ്‌പോർട്ട് മന്ത്രി മാറാവോ..? തൊഴിലാളികൾക്ക് ശമ്പളം വാങ്ങിക്കൊടുക്കുന്ന ഏജൻസി പണിയാണോ മന്ത്രിക്ക്...ധനകാര്യമന്ത്രിയൊന്ന് ആചലിക്കണം... നാല് കോർപ്പറേഷനാക്കി മാറ്റിക്കൊണ്ട് കെഎസ്ആർടിസിയെ സംരക്ഷിച്ചു കൊണ്ട് കേരളത്തിന്റെ ഖജനാവ് ചോരുന്നത് ധനമന്ത്രി അവസാനിപ്പിക്കണം.(സമയം കഴിഞ്ഞുവെന്ന് സ്പീക്കർ ചെയറിൽ നിന്നും രാജു എബ്രഹാം.) ശരി അവസാനിപ്പിച്ചിരിക്കുന്നു.. ഞാനെന്റെ അയൽവാസിയെ ഒന്നും ബഹുമാനിക്കണമല്ലോ?-''''
ജോർജ്ജിന്റെ തകർപ്പൻ പ്രസംഗം സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട. പൂഞ്ഞാറുകാർ ഈ പ്രസംഗ വീഡിയോ ആഘോഷമാക്കുകയാണ്..