'നാളെയാണ് ആണ്ടു കുമ്പസാരം.. അതുകഴിഞ്ഞ് കുമ്പസാരിക്കാൻ പറ്റില്ല; അപ്പോ നാളെ നിയമസഭ വെച്ചിരിക്കുകയാണ്; പെസഹ ബുധന് അവധി വേണമെന്ന് പി.സി.ജോർജ്; കുമ്പസാരം കേൾക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അംഗങ്ങൾ
തിരുവനന്തപുരം: പെസഹ ബുധന് കുമ്പസരിക്കാൻ തനിക്ക് അവധി വേണമെന്ന് പി.സി.ജോർജ് നിയമസഭയിൽ.ധനകാര്യബിൽ ഭേദഗതി നിർദ്ദേശങ്ങളുടെ ചർച്ചയ്ക്കിടെയായിരുന്നു ജോർജിന്റെ അവധി അപേക്ഷ. 'നാളെയാണ് ആണ്ടു കുമ്പസാരം.. അതുകഴിഞ്ഞ് കുമ്പസാരിക്കാൻ പറ്റില്ല. അപ്പോ നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാൻ ആണ്ടു കുമ്പസാരം എങ്ങനെ നടത്തും. അപ്പോ എന്നെ പാപത്തിൽ പറഞ്ഞു വിടാമോ'' എന്നാണ് പിസി ജോർജ് സഭയോട് ചോദിച്ചത്. ജോർജിന്റെ ആവശ്യത്തോട് വളരെ രസകരമായാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ പ്രതികരിച്ചത്.ഇത്രയും നാൾ ചെയ്ത പാപങ്ങൾ എല്ലാം എറ്റു പറയേണ്ടതായി വരും. അത് ഏറ്റ് പറയാനുള്ള അവസരമാണ് പി.സി .ചോദിച്ചതെന്നായി അടൂർ പ്രകാശ്.പിസിക്ക് കുമ്പസരിക്കാൻ ഒരു ദിവസം പോരെന്നാണ് ആർ.രാജേഷ് പറഞ്ഞത്. കുമ്പസാരം കേൾക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിറ്റയം ഗോപകുമാർ ചോദിച്ചു. തന്റെ നാട്ടിൽ വന്ന് കഴിഞ്ഞ ദിവസം ചെയ്ത പാപത്തിന് പിസി ഇന്നലെ തന്നെ കുമ്പസാരിച്ചുവെന്ന് തളിപറമ്പ് എംഎൽഎ ജെയിംസ് മാത്യു സഭയിൽ പറഞ്ഞു.എന്നാൽ ഇതുകൊണ്ടൊന്നും പി.സി.കുലുങ്ങ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പെസഹ ബുധന് കുമ്പസരിക്കാൻ തനിക്ക് അവധി വേണമെന്ന് പി.സി.ജോർജ് നിയമസഭയിൽ.ധനകാര്യബിൽ ഭേദഗതി നിർദ്ദേശങ്ങളുടെ ചർച്ചയ്ക്കിടെയായിരുന്നു ജോർജിന്റെ അവധി അപേക്ഷ.
'നാളെയാണ് ആണ്ടു കുമ്പസാരം.. അതുകഴിഞ്ഞ് കുമ്പസാരിക്കാൻ പറ്റില്ല. അപ്പോ നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാൻ ആണ്ടു കുമ്പസാരം എങ്ങനെ നടത്തും. അപ്പോ എന്നെ പാപത്തിൽ പറഞ്ഞു വിടാമോ'' എന്നാണ് പിസി ജോർജ് സഭയോട് ചോദിച്ചത്.
ജോർജിന്റെ ആവശ്യത്തോട് വളരെ രസകരമായാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ പ്രതികരിച്ചത്.ഇത്രയും നാൾ ചെയ്ത പാപങ്ങൾ എല്ലാം എറ്റു പറയേണ്ടതായി വരും. അത് ഏറ്റ് പറയാനുള്ള അവസരമാണ് പി.സി .ചോദിച്ചതെന്നായി അടൂർ പ്രകാശ്.പിസിക്ക് കുമ്പസരിക്കാൻ ഒരു ദിവസം പോരെന്നാണ് ആർ.രാജേഷ് പറഞ്ഞത്. കുമ്പസാരം കേൾക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിറ്റയം ഗോപകുമാർ ചോദിച്ചു.
തന്റെ നാട്ടിൽ വന്ന് കഴിഞ്ഞ ദിവസം ചെയ്ത പാപത്തിന് പിസി ഇന്നലെ തന്നെ കുമ്പസാരിച്ചുവെന്ന് തളിപറമ്പ് എംഎൽഎ ജെയിംസ് മാത്യു സഭയിൽ പറഞ്ഞു.എന്നാൽ ഇതുകൊണ്ടൊന്നും പി.സി.കുലുങ്ങിയില്ല. 'കൊച്ചുങ്ങളാണ് അതിനാൽ ക്ഷമിച്ചുവെന്നും ഒരു മിനിട്ട് മതി തനിക്ക് കുമ്പസാരിക്കാനെന്നും 'പിസി ജോർജ് സഭയെ അറിയിച്ചു.പെസഹ വ്യാഴത്തിന് മാത്രമല്ല പെസഹ ബുധനും പ്രത്യേകതയുണ്ട്.മന്ത്രി തോമസ് ഐസക്കിന് അതറിയാത്തത്അദ്ദേഹം നല്ല ക്രിസ്ത്യാനിയല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.