- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണി എന്ന കമഴ്‌ത്തു മണീ....മണിയെന്ന കമഴ്‌ത്തു മണി... കോടതി മുറിയിൽ ഉച്ചത്തിലുള്ള വിളി മുഴങ്ങിയപ്പോൾ പ്രതിക്കൂട്ടിൽ കയറി നിന്ന മണി ജഡ്ജിയെ നോക്കി താണു വണങ്ങി: കെ എം മാണിയെ കഥാപാത്രമാക്കി പി സി ജോർജ്ജ് രചിച്ച 'കോടതി പോലും പകച്ചുപോയ നിയമബോധം' വായിക്കം
മുറിയിൽ ഉച്ചത്തിലുള്ള വിളി മുഴങ്ങി''മണി എന്ന കമഴ്‌ത്തു മണീ.. മണിയെന്ന കമഴ്‌ത്തു മണി''...സുസ്‌മേരവദനനായി പ്രതിക്കൂട്ടിൽ കയറി നിന്ന മണി ജഡ്ജിയെ നോക്കി താണുവണങ്ങി. പിടിച്ചുപറി, മോഷണം, പോക്കറ്റടി, ഭവനഭേദനം, മുച്ചീട്ടുകളി എന്ന് വേണ്ട മണി കൈവയ്ക്കാത്ത എരിയ തസ്‌കരശാസ്ത്രത്തിൽ കുറവാണ്.പേരും പ്രശസ്തിയുമൊക്കെ ആയിക്കഴിഞ്ഞ് ബിസിനസ്സ് വിപൂലീകരിക്കൊനുള്ള മാർഗ്ഗം ആലോചിച്ചപ്പോഴാണ് ദൈവദൂതനെപ്പോലെ മകൻ നിർദ്ദേശം വച്ചത്! അവൻടെ ജനനം തന്നെ ഒരു സംഭവമായിരുന്നു! വലതുകൈയിലെ മുഷ്ടി ചുരുട്ടിപ്പിടിച്ച നിലയിലാണ് അവൻ പിറന്നു വീണത്.ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവൻടെ മുഷ്ടി നിവർത്താൻ കഴിഞ്ഞില്ല. അവന്റടുത്ത് വിഷാദിച്ചിരുന്ന തന്റെ ജൂബ്ബായുടെ പോക്കറ്റിൽ നിന്നും വെളിയിലേക്ക് നീണ്ടിരുന്ന തസ്‌കരസംഘത്തിൻടെ പിരിവു രസീത്ബുക്കിലെ ഒരു താള് ചുരുണ്ടിരുന്ന മുഷ്ടിമേൽ സ്പർശിച്ചപ്പോളാണ് അത്ഭുതം പോലെ ആ കുഞ്ഞികയ്യിലെ മുഷ്ടി നിവർന്നത്.ലക്ഷണ യുക്തനായ പിൻഗാമിയാണിവനെന്ന മണിയുടെ മനസ്സിൽ മണി മണിയായി മുഴങ്ങി... അതുവരെ ചെയ്തു കൊന
മുറിയിൽ ഉച്ചത്തിലുള്ള വിളി മുഴങ്ങി''മണി എന്ന കമഴ്‌ത്തു മണീ.. മണിയെന്ന കമഴ്‌ത്തു മണി''...സുസ്‌മേരവദനനായി പ്രതിക്കൂട്ടിൽ കയറി നിന്ന മണി ജഡ്ജിയെ നോക്കി താണുവണങ്ങി. പിടിച്ചുപറി, മോഷണം, പോക്കറ്റടി, ഭവനഭേദനം, മുച്ചീട്ടുകളി എന്ന് വേണ്ട മണി കൈവയ്ക്കാത്ത എരിയ തസ്‌കരശാസ്ത്രത്തിൽ കുറവാണ്.പേരും പ്രശസ്തിയുമൊക്കെ ആയിക്കഴിഞ്ഞ് ബിസിനസ്സ് വിപൂലീകരിക്കൊനുള്ള മാർഗ്ഗം ആലോചിച്ചപ്പോഴാണ് ദൈവദൂതനെപ്പോലെ മകൻ നിർദ്ദേശം വച്ചത്!
അവൻടെ ജനനം തന്നെ ഒരു സംഭവമായിരുന്നു! വലതുകൈയിലെ മുഷ്ടി ചുരുട്ടിപ്പിടിച്ച നിലയിലാണ് അവൻ പിറന്നു വീണത്.ഡോക്ടർമാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അവൻടെ മുഷ്ടി നിവർത്താൻ കഴിഞ്ഞില്ല. അവന്റടുത്ത് വിഷാദിച്ചിരുന്ന തന്റെ ജൂബ്ബായുടെ പോക്കറ്റിൽ നിന്നും വെളിയിലേക്ക് നീണ്ടിരുന്ന തസ്‌കരസംഘത്തിൻടെ പിരിവു രസീത്ബുക്കിലെ ഒരു താള് ചുരുണ്ടിരുന്ന മുഷ്ടിമേൽ സ്പർശിച്ചപ്പോളാണ് അത്ഭുതം പോലെ ആ കുഞ്ഞികയ്യിലെ മുഷ്ടി നിവർന്നത്.ലക്ഷണ യുക്തനായ പിൻഗാമിയാണിവനെന്ന മണിയുടെ മനസ്സിൽ മണി മണിയായി മുഴങ്ങി...
അതുവരെ ചെയ്തു കൊന്ടിരുന്ന ചില്ലറ തരികിടയൊക്കെ നടത്തുന്നത് നിർത്തി സംസ്ഥാന ഖജനാവു തന്നെ കൊലയോടെ അടിച്ചു മാറ്റാനുള്ള ബുദ്ധി ഉപദേശിച്ചതും അവൻ തന്നെയായിരുന്നു! അവനെ കുറിച്ച് അഭിമാനം തോന്നി. തസ്‌കരശാസ്ത്രത്തിൽ പറയുന്ന ഇതര കലകൾക്ക് വേണ്ടുന്ന ശാരീരിക അദ്ധ്വാനമൊന്നും ഇതിനു വേണ്ട... ഒരിടത്തിരിക്കുക, ഇങ്ങോട്ട് വരുന്നത് തിട്ടപ്പെടുത്താൻ ഒരു നോട്ടെണ്ണുന്ന യന്ത്രം പ്രവർത്തിപ്പിക്കുക... കൊള്ളാം..അഭിമാനത്തോടെ ആ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഈ കേസ്സിൽ പെട്ടത്.
കുറ്റപത്രം വായിച്ചു.'' എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ? ''ജഡ്ജി മണിയോടു ചോദിച്ചു.
ഉണ്ടേ മണി വിളിച്ചു പറഞ്ഞു.
''ജഡ്ജി':'പറഞ്ഞോളൂ''
''അതായത് ഏമാനേ എന്റെ നിരപരാധിത്വം തെളിയിക്കാനായി ഞാൻ എന്റെ തസ്‌കരശിഷ്യഗണത്തിലെ ആളുകളെ വച്ഛ് ഒരു അന്വോഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടായിരുന്നു. ശിഷ്യന്മാർ മാത്രം സമിതി അംഗങ്ങളായാൽ പേരുദോഷമുണ്ടാകുമെന്ന് കരുതി സഹപ്രവർത്തകർ നിർദ്ദേശിച്ച മൂന്നു പേരെയും,മറ്റ രണ്ടു മാന്യന്മാരായ കാർന്നോന്മാരേം അതിൽ പെടുത്തി.
അതിൽ ഒരാൾ മരിച്ചുപോയി... സഹപ്രവർത്തകർ നിർദ്ദേശിച്ച മൂന്നുപേർ എന്റെ സംഘം വിട്ട് സ്വന്തമായി കമ്പനി രൂപീകരിച്ച് ബിനിനസ്സ് ചെയ്യുവാ....
മറ്റ് അന്വോഷണ ഏജൻസികളെ ഒന്നിനെയും എനിക്ക് വിശ്വാസവുമില്ല.അതുകൊണ്ട് എനിക്കെതിരെ ഉയർന്ന കോഴ, ഖജനാവു കൊള്ള, മറ്റ് പിടിച്ചുപറികളടക്കം എല്ലാറ്റിനെ കുറിച്ചും ഞാൻ തന്നെ അന്വോഷിച്ച്, ഞാൻ സ്വയം തയ്യറാക്കിയ ഈ അന്വോഷണ റിപ്പോർട്ട് ബഹു കോടതി മുൻപാകെ സമർപ്പിക്കുന്നു.ഈ റിപ്പോർട്ട് പ്രകാരവും ഈ ഫീൽഡിലെ എന്റെ 50 വർഷത്തെ സീനിയോരിറ്റിയും പരിഗണിച്ച് എന്നെ നിരുപധികം വിട്ടയക്കാൻ ദയവുണ്ടാകണം!
കൂടാതെ എനിക്കെതിരെ സത്യം പറഞ്ഞ സാക്ഷികളെയും ,സത്യസന്ധമായി എനിക്കെതിരായ കേസ്സ് അന്വോഷിച്ച ഉദ്യോഗസ്ഥരെയും ശിക്ഷിക്കുവാനും ഉത്തരവുണ്ടാകണം. ഞങ്ങളുടെ വർഗ്ഗം ചെയ്യുന്ന തൊഴിൽ മേഖലയിൽ ഇടപെട്ട് പ്രയാസങ്ങൾ സൃഷ്ടിക്കുന്ന വിജിലൻസ് വകുപ്പിന് അധികാരമില്ലന്നത് പ്രത്യേക പരാമർശം കൂട്ടി സീസറിന്റെ ഭാര്യയുടെയോ വേറാരുടെയെങ്കിലും ഭാര്യമാരുടേയോ ഉദാഹരണ സഹിതം വിധിന്യായത്തിൽ ഉൾപ്പെടുത്തണം!
മാത്രമല്ല, തസ്‌കരവർഗ്ഗ സിന്ധാന്തം അനുസരിച്ച് ഖജനാവു കൊള്ളക്കാർക്ക് എതിരെ ഉയരുന്ന കുംഭകോണകേസ്സുകളിൽ പ്രതിക്ക് സ്വന്തമായി അന്വേഷണം നടത്താമെന്നും അങ്ങനെ പ്രതി സ്വയം തയ്യാറാക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മാന്യൻ എന്ന ബഹുമതിയോടെ വെറുതേ വിടേണ്ടത് മൗലീക അവകശമായി പ്രഖ്യാപിക്കണമെന്നും താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു''
നിയമപണ്ഡിതൻ കൂടിയായ മണി, തസ്‌കര വർഗ്ഗ സിന്ധാന്തം ഉദ്ധരിച്ചുകൊണ്ട്, നടത്തിയ ബോധിപ്പക്കൽ ശ്രവിച്ച് പകച്ചുപോയി ജഡ്ജിയുടെ നിയമബോധം!