- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സി ജോർജ് സ്പീക്കർക്കു രാജിക്കത്ത് കൈമാറി; മാണി രാജിവച്ചതിൽ അതീവ സന്തോഷമെന്നും മുൻ ചീഫ് വിപ്പ്; ബാബുവിന്റെ പേരുപറഞ്ഞ മാണി മുഖ്യമന്ത്രിയുടെ പേരുപറയാത്തതെന്തെന്നും ആക്ഷേപം; രാജിക്കത്തു സ്വീകരിക്കുന്നതിൽ നിയമപ്രശ്നമെന്നു സ്പീക്കർ
തിരുവനന്തപുരം: പി സി ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചുള്ള കത്ത് സ്പീക്കർ എൻ ശക്തനു കൈമാറി. ചട്ടപ്രകാരമുള്ള രാജിയാണു തന്റേതെന്നു മുൻ ചീഫ് വിപ്പ് കൂടിയായ പി സി ജോർജ് വ്യക്തമാക്കി. അതേസമയം, നിയമവശങ്ങൾ പരിശോധിച്ചശേഷമേ പി സി ജോർജിന്റെ രാജി സ്വീകരിക്കൂവെന്നു സ്പീക്കർ എൻ ശക്തൻ പറഞ്ഞു. ജോർജിന്റെ രാജിക്കത്തു സ്വീകരിക്കുന്നതിൽ നിയമപ്രശ്നമുണ
തിരുവനന്തപുരം: പി സി ജോർജ് എംഎൽഎ സ്ഥാനം രാജിവച്ചുള്ള കത്ത് സ്പീക്കർ എൻ ശക്തനു കൈമാറി. ചട്ടപ്രകാരമുള്ള രാജിയാണു തന്റേതെന്നു മുൻ ചീഫ് വിപ്പ് കൂടിയായ പി സി ജോർജ് വ്യക്തമാക്കി. അതേസമയം, നിയമവശങ്ങൾ പരിശോധിച്ചശേഷമേ പി സി ജോർജിന്റെ രാജി സ്വീകരിക്കൂവെന്നു സ്പീക്കർ എൻ ശക്തൻ പറഞ്ഞു. ജോർജിന്റെ രാജിക്കത്തു സ്വീകരിക്കുന്നതിൽ നിയമപ്രശ്നമുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
ബാർ കേസിൽ കെ.എം.മാണിയ്ക്കെതിരായ വിർശനമടങ്ങിയ ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണു പി.സി.ജോർജ് എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നൽകിയിരുന്ന പരാതിയിലാണു ജോർജിനെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കുന്നതു സംബന്ധിച്ച നടപടികൾക്കു സ്പീക്കർ എൻ ശക്തൻ തുടക്കമിട്ടത്.
സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെങ്കിൽ രാജിവയ്ക്കുമെന്നു പി സി ജോർജ് പറഞ്ഞിരുന്നു. അതിനു പിന്നാലെ കോട്ടയത്തു മാദ്ധ്യമപ്രവർത്തകർക്കു മുന്നിൽ രാജിവയ്ക്കുന്നതായി പി സി ജോർജ് പ്രഖ്യാപിക്കുകയും ചെയ്തു. ബാർ കോഴക്കേസിൽ ആരോപണവിധേയനായ കെ എം മാണിക്കു മാതൃകയായാണു താൻ രാജിവയ്ക്കുന്നതെന്നും പി സി ജോർജ് പറഞ്ഞിരുന്നു. ഇന്നു സ്പീക്കർക്കു രാജിക്കത്തു സമർപ്പിക്കുകയും ചെയ്തു.
കെ.എം മാണി രാജിവച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് രാജിക്കത്തു കൈമാറിയശേഷം പി.സി ജോർജ് മാദ്ധ്യമങ്ങളോടു പറഞ്ഞു. മാണിക്ക് കായംകുളം കൊച്ചുണ്ണിയുടെയും മുണ്ടക്കയും ചക്കിയുടേയും ആട് ആന്റണിയുടേയും പാരമ്പര്യമാണ്. അതുകൊണ്ടുതന്നെ മാണിയുടെ ചെരുപ്പിന്റെ വാർ അഴിക്കാൻ താൻ യോഗ്യനല്ലെന്നും പി.സി ജോർജ് തുറന്നടിച്ചു.
വൈകിയ വേളയിലാണെങ്കിലും മാണി സത്യങ്ങൾ മനസിലാക്കി വരുമ്പോൾ തനിക്ക് സന്തോഷമുണ്ട്. കെ. ബാബുവിന്റെ പേരിൽ തെളിവുണ്ടെന്ന് പറയുന്ന മാണി ഉമ്മൻ ചാണ്ടിയുടെ പേര് പറയാത്തത് എന്തുകൊണ്ടാണ് ജോർജ് ചോദിച്ചു. എഫ്.ഐ.ആർ എടുത്തപ്പോൾ തന്നെ രാജിവെക്കണമെന്ന് താൻ മാണിയോട് പറഞ്ഞിരുന്നതാണ്. എട്ടു മാസം മുൻപ് താൻ പറഞ്ഞത് കേട്ടിരിന്നുവെങ്കിൽ മാണിക്ക് ഇപ്പോഴും അധികാരത്തിൽ തുടരാമായിരുന്നുവെന്നും എന്നാൽ, തന്നെ പുറത്താക്കുകയാണ് മാണി ചെയ്തതെന്നും പി.സി ജോർജ് കുറ്റപ്പെടുത്തി.
ബാർ കോഴക്കേസിൽ മാണിയ്ക്കെതിരെ ഒന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പിന്നെന്തിനാണ് മാണിയുടെ രാജി വാങ്ങിയത്. ബാറുടമകളോട് കെ.ബാബു ഉൾപ്പെടെ പണം വാങ്ങിയതിന്റെ മുഖ്യ സൂത്രധാരൻ ഉമ്മൻ ചാണ്ടിയാണെന്നും പി.സി ജോർജ് പറഞ്ഞു.
തനിക്ക് സ്വീകരണം വേണ്ടെന്നും അനാവശ്യ ചെലവുകൾക്ക് പണം വിനിയോഗിക്കുന്നതിൽ താത്പര്യമില്ലെന്നും സ്വീകരണത്തിന് ചെലവാക്കുന്ന പണം അനാഥ മന്ദിരങ്ങൾക്ക് കൊടുക്കണമെന്നും മാണിയെ പരോക്ഷമായി പരിഹസിച്ച് ജോർജ് കൂട്ടിച്ചേർത്തു.