സ്‌ട്രേലിയയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന പി.സി. ജോർജ് മലയാളി സമൂഹത്തി നിടയിൽ മാത്രമല്ല രാജ്യത്തെ മന്ത്രിമാർക്കിടിയിലും താരമായി മാറി. സന്ദർശനത്തിനെത്തിയ പൂഞ്ഞാർ എംഎൽഎ ഓസ്‌ട്രേലിയൻ മൾടി കൾച്ചർ വകുപ്പ് മന്ത്രി സെഡ് സെസെല്ജയുമായി കൂടിക്കാഴ്ച നടത്തി.

ഓസ്‌ട്രേലിയ ലിബറൽ പാർട്ടി നേതാവും, കാൻബറ നിയമസഭ സ്ഥാനാർത്ഥിയുമായ ജേക്കബ് വടക്കേടത്ത്, വിൽസൺ അരിമറ്റം എന്നിവരോടൊപ്പമാണ് ജോർജ് മന്ത്രിയെ സന്ദർശിച്ചത്. പാർലമെന്റിന്റെ പ്രവർത്തനരീതികളും മറ്റും വിശദമായി അദ്ദേഹം ചോദിച്ചറിഞ്ഞു

ഓസ്‌ട്രേലിയയിലെ ജനപ്രതിനിധികളും ഭരണകർത്താക്കളും കാണിക്കുന്ന എളിമയും മറ്റ് പ്രവർത്തനരീതികളും നമ്മൾ മാതൃകയാക്കേണ്ടതാണെന്ന് സന്ദർശനത്തിനുശേഷം പി.സി. ജോർജ് അഭിപ്രായപ്പെട്ടു. ഇത്തരം രാജ്യങ്ങളിലെ ജനപ്രതിനിധികളുടെ എളിമയോടെയുള്ള പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് ജനപ്രതിനിധികൾക്ക് അവസരം ഒരുക്കുന്ന കാര്യം കേരള നിയമസഭ സ്പീക്കറുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യൻ ഹൈ കമ്മീഷണർ ഓഫീസ് സന്ദർശിച്ച പി.സി. ജോർജ് ഡപ്യൂട്ടി ഹൈകമ്മീഷണറും മലയാളിയുമായ എ. അജയ കുമാറുമായി ചർച്ച നടത്തി. ഓസ്‌ട്രേലിയയിൽ മലയാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ ഹൈ കമ്മീഷന്റെ സജീവ ശ്രദ്ധ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

നിയമസഭയിലേക്ക് മത്സരിക്കുന്ന മലയാളി സ്ഥാനാർത്ഥി ജേക്കബ് വടക്കേടത്തിന്റെ വിജയത്തിന് വേണ്ടി മലയാളി സമൂഹം ശക്തമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.