- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിധി പിണറായി ചോദിച്ച് വാങ്ങിയത്; തെറ്റുകളുടെ കൂമ്പാരമാണ് ഈ സർക്കാർ; വിശ്വാസികൾ ഒരു പൈസ പോലും ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് കൊടുക്കരുത്; അങ്ങനെ വന്നാൽ ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ അവർ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കും; അടുത്ത തെരഞ്ഞെടുപ്പിൽ എന്റെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഒരു ഗവൺമെന്റ് ഉണ്ടായാൽ ക്ഷേത്രങ്ങൾ മുഴുവൻ വിശ്വാസികളെ ഏൽപ്പിക്കും; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് പി സി ജോർജ്
തിരുവനന്തപുരം: ആമുഖങ്ങൾ ആവശ്യമില്ലാത്ത നേതാവാണ് ഇന്ന് നമ്മുടെ അതിഥി. പൊളിറ്റിക്കൽ കറക്ട്‌നെസ് നമ്മുടെ സമൂഹത്തിന്റെയും പ്രത്യേകിച്ച രാഷ്ട്രീയ പ്രവർത്തനത്തിന്റെയും അഭിവാജ്യ ഘടകമായിരിക്കവേ അതൊന്നും ആലോചിക്കാതെ ഹൃദയം കൊണ്ട് സംസാരിക്കുന്ന നേതാവ് ഇഷ്ടപ്പെടുന്നവർ വല്ലാതെയങ്ങ് ഇഷ്ടപ്പെടുകയും വല്ലാതെയങ്ങ് വെറുക്കുകയും ചെയ്യുന്ന ഒരു നേതാവ്. ഹൃദയം കൊണ്ടുള്ള സംഭാഷണം മാത്രമല്ല അത് സത്യമെന്ന് തോന്നിയാൽ ധൈര്യപൂർവം വിളിച്ച് പറയുന്ന പൂർണനായ നിഷ്പക്ഷനായ നേതാവ്. നിഷ്പക്ഷത എന്നത് വെറും കള്ളമായിരിക്കുന്ന നാട്ടിൽ ഹൃദയം കൊണ്ട് സംസാരിക്കുമ്പോൾ അതിനെ മറി കടക്കാൻ കഴിയുന്ന ഏക നേതാവ്. മറ്റാരുമല്ല പി.സി ജോർജ്.-മറുനാടൻ ടീവിയുടെ ഷൂട്ട് അറ്റ് സൈറ്റിൽ പങ്കെടുത്ത് പിസി ജോർജ് മനസ്സുതുറക്കുന്നു. പൊളിറ്റിക്കൽ കറക്ട്‌നെസാണ് നമ്മുടെ വലിയൊരു അടിസ്ഥാനം. അതായത് ഒരാൾ ഒരു കാര്യം സംസാരിക്കുമ്പോൾ കേൾക്കുന്നയാൾക്ക് എന്ത് തോന്നും പൊതു സമൂഹം എന്തൊക്കെ കരുതും എന്നൊക്കെ ചിന്തിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. പക്ഷെ താങ്കൾ അങ്ങനല്ല. മനസ
തിരുവനന്തപുരം: ആമുഖങ്ങൾ ആവശ്യമില്ലാത്ത നേതാവാണ് ഇന്ന് നമ്മുടെ അതിഥി. പൊളിറ്റിക്കൽ കറക്ട്‌നെസ് നമ്മുടെ സമൂഹത്തിന്റെയും പ്രത്യേകിച്ച രാഷ്ട്രീയ പ്രവർത്തനത്തിന്റെയും അഭിവാജ്യ ഘടകമായിരിക്കവേ അതൊന്നും ആലോചിക്കാതെ ഹൃദയം കൊണ്ട് സംസാരിക്കുന്ന നേതാവ് ഇഷ്ടപ്പെടുന്നവർ വല്ലാതെയങ്ങ് ഇഷ്ടപ്പെടുകയും വല്ലാതെയങ്ങ് വെറുക്കുകയും ചെയ്യുന്ന ഒരു നേതാവ്. ഹൃദയം കൊണ്ടുള്ള സംഭാഷണം മാത്രമല്ല അത് സത്യമെന്ന് തോന്നിയാൽ ധൈര്യപൂർവം വിളിച്ച് പറയുന്ന പൂർണനായ നിഷ്പക്ഷനായ നേതാവ്. നിഷ്പക്ഷത എന്നത് വെറും കള്ളമായിരിക്കുന്ന നാട്ടിൽ ഹൃദയം കൊണ്ട് സംസാരിക്കുമ്പോൾ അതിനെ മറി കടക്കാൻ കഴിയുന്ന ഏക നേതാവ്. മറ്റാരുമല്ല പി.സി ജോർജ്.-മറുനാടൻ ടീവിയുടെ ഷൂട്ട് അറ്റ് സൈറ്റിൽ പങ്കെടുത്ത് പിസി ജോർജ് മനസ്സുതുറക്കുന്നു.
- പൊളിറ്റിക്കൽ കറക്ട്‌നെസാണ് നമ്മുടെ വലിയൊരു അടിസ്ഥാനം. അതായത് ഒരാൾ ഒരു കാര്യം സംസാരിക്കുമ്പോൾ കേൾക്കുന്നയാൾക്ക് എന്ത് തോന്നും പൊതു സമൂഹം എന്തൊക്കെ കരുതും എന്നൊക്കെ ചിന്തിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. പക്ഷെ താങ്കൾ അങ്ങനല്ല. മനസിൽ തോന്നുന്നത് പറയും. അതെന്താ അങ്ങനെ. ?
നമ്മുടെ നാട്ടിൽ രാഷ്ടീയ നേതാക്കന്മാർക്ക് വന്നിരിക്കുന്ന അബദ്ധ ധാരണ ജനങ്ങളോട് സംസാരിക്കുമ്പോൾ, 'ഞാൻ കോട്ടയത്തിന് പോയി എന്ന് പറയണം' . ഞാൻ.....കോട്ടയത്തിന്.....പോയി. അങ്ങനെ പറഞ്ഞാൽ മാത്രമേ നേതാവാകു എന്നാ കരുതിയിരിക്കുന്നത്. എന്നോട് ചോദിച്ചാൽ 'ഞാൻ കോട്ടേത്തിന് പോയി' എന്ന് ഒറ്റയടിക്ക് പറയും. അത്രേയുള്ളൂ വ്യത്യാസം. നമ്മുടെ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർക്ക് വന്നിരിക്കുന്ന അപചയമാണിത്. ഒരു കാര്യത്തിലും സത്യം ജനങ്ങളിൽ എത്തിക്കില്ല. പകുതി സത്യം എത്തിക്കും. പത്തു ശതമാനം സത്യം എത്തിക്കും. ബാക്കി ജനം ചിന്തിച്ചെടുത്തോണം. ജനത്തിന് വേറെ പണിയുണ്ട്. ഇവിടൊന്നാമതെ പട്ടിണി കിടക്കുന്ന ജനമാണ്. അധ്വാനിച്ചില്ലേൽ ജീവിക്കാൻ പറ്റില്ല. കർഷകനാണേലും കർഷക തൊഴിലാളിയാണേലും ചെറുകിട കച്ചവടക്കാരെല്ലാം തകർന്നിരിക്കുകയാണ്. ആരുടെ കുറ്റം കൊണ്ടാണെന്നൊന്നും ഞാൻ പറയുന്നില്ല
വലത് ഇടത് മുന്നണികൾ ഇവിടെ മാറി മാറി ഭരിക്കുന്നുണ്ട്. രണ്ടും നാശമാണെന്നാണ് എന്റെ അഭിപ്രായം. അതിനിടെ ജനം പൊക്കുവാ. അതിനിടയ്ക്ക് രാഷ്ട്രീയക്കാരന്റെ ഈ തല്ലിപ്പൊളി ഇടപാടും. അതിനൊടൊക്കെയുള്ള അമർഷമാണ് ഞാനീ പ്രകടിപ്പിക്കുന്നത്. വേറെയൊന്നുമില്ല. ഞാൻ പച്ചയ്ക്ക് കാര്യം തുറന്ന് പറയുന്നു. ആ പറയുന്നത് മുഴുവൻ ശരിയാണ് പറയുന്നത്. ഞാൻ ഒരു കള്ളവും അറിഞ്ഞുകൊണ്ട് പറയില്ല. ഏതെങ്കിലും ഒരു ഭാഗം തെറ്റാണെന്ന് തോന്നിയാൻ ഞാൻ ക്ഷമ പറയാൻ സന്നദ്ധനാണ്. ഈ അടുത്ത് തന്നെ മുഖ്യമന്ത്രി പിണറായിയെ. അദ്ദേഹത്തെ ഞാൻ ശക്തമായി എതിർക്കും. ആചാരങ്ങൾക്കും മതവിശ്വാസങ്ങൾക്കും നേരെ ഇത്ര മോശമായി പെരുമാറിയ ഒരു മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവും കേരളത്തിൽ ഉണ്ടായിട്ടില്ല. അത്രമാത്രം രാഷ്ട്രീയ ശത്രുതയുണ്ട് അദ്ദേഹത്തോട് ഇക്കാര്യത്തിൽ. പക്ഷേ പേഴ്‌സണലായി അദ്ദേഹത്തോട് എനിക്കൊരു പിണക്കവുമില്ല.
അടുത്തിടെ ഞാൻ അദ്ദേഹവുമായി സംസാരിച്ചപ്പോ.' സർ ഇപ്പോ കാണാൻ തോന്നി, എന്നു പറഞ്ഞു. ഒരിക്കലും ഞാൻ പറയാൻ പാടില്ല . സത്യത്തിൽ നമ്മുടെ പൂഞ്ഞാർ ഭാഷയിൽ തമാശയുണ്ടല്ലോ. തമാശയെന്ന രീതിയിലാണ് ഞാൻ പുള്ളിയുടെ രോഗത്തെ പറ്റി പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന്റെ എതിരാളികൾ അതെടുത്തങ്ങ് ആഘോഷിച്ചു. പുള്ളിയുടെ മനസിലുണ്ടായ വേദന വലിയ വേദനയാ.ഒരു മന്ത്രിയുടെ വീട്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിയപ്പോൾ പുള്ളി ഹൃദയം പൊട്ടി ഇക്കാര്യം അവിടെ പറഞ്ഞു. അതിലൊരു മന്ത്രി എന്നെ വിളിച്ചു. പി.സി ഇങ്ങനെ സംസാരിച്ചോ. അതേ സംസാരിച്ചു. ഞാനൊരു തമാശ പറഞ്ഞതാ. അത് നമ്മുടെ മുഖ്യമന്ത്രിക്ക് വലിയ വേദനയായിപ്പോയി കേട്ടോ. കണ്ണു നിറഞ്ഞു. സത്യം പറഞ്ഞാൽ അന്നു മുതൽ ഇദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ പറയണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെ ചുമ്മാ ചെന്ന് ക്ഷമ പറയണ്ടല്ലോ പഴ്‌സണലായിട്ടും പറയണ്ടേ. ഞാൻ പഴ്സണലായിട്ട് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു അയാം സോറി. ക്ഷമിക്കണം. ഞാൻ അങ്ങയെ മനപ്രയാസം ഉണ്ടാക്കാൻ വേണ്ടി പറഞ്ഞതല്ല. ഞാൻ ഒരു തമാശ പറഞ്ഞതാണ്. ഈ ഒരു നിലയിൽ അത് വന്നതിൽ ദുഃഖമുണ്ട്. ഞാൻ ഖേദമല്ല ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞു.
- എന്തായിരുന്നു അപ്പോഴുള്ള സമീപനം
പുള്ളിക്ക് സന്തോഷമായിക്കാണുമെന്ന് ഉറപ്പല്ലെ. പുള്ളിക്ക് തന്നെ എന്ത് സന്തോഷം തോന്നിക്കാണും. അദ്ദേഹം സന്തോഷമായിട്ട് ജീവിക്കട്ടെ കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ. എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നത് വേറെ കാര്യം. അത് രാഷ്ട്രീയം. രാഷ്ട്രീയം മാത്രമല്ല. അദ്ദേഹത്തോടുള്ള ശത്രുത എന്ന വാക്ക് വേണ്ട എതിർപ്പ് എന്തെന്ന് വച്ചാൽ അദ്ദേഹം നാസ്തികനാണ്. ദൈവ വിശ്വാസം ഇല്ലാത്ത ആളാണ്. ദൈവവിശ്വാസം ഇല്ലാത ആളെണെന്നതുകൊണ്ട് കേരളത്തിലെ മൂന്നരക്കോടി ജനതയും ദൈവവിശ്വാസം ഇല്ലാത്തവരാക്കണമെന്ന് എവിടെയാണ് എഴുതി വച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന പ്രകാരം ഏത് മതത്തിലും വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. അവർ അവിശ്വസിയാണെങ്കിൽ അടിച്ച് വിശ്വാസിയാക്കുന്നത് എന്റെ ജോലിയല്ല. നമ്മുടെ ആരുടേയും ജോലിയല്ല. ഒരുത്തൻ വിശ്വാസിയാകണമെങ്കിൽ അവനെ അടിച്ച് അവിശ്വസിയാക്കണോ.
ആ ജോലിയാണ് ഇപ്പോൾ പിണറായി നിർവഹിച്ചുകൊണ്ടിരിക്കുന്നത് അതാണ് നമ്മുടെ തർക്കം. ശബരിമല എന്ന് പറയുന്നത് പരിപാവനമായ സ്ഥലമാണ്. ഇന്നു തന്നെ ഒരു മണിക്കൂർ 35 മിനിട്ടാണ് മുഖ്യമന്ത്രി ന്യായീകരണ പ്രസംഗം നടത്തിയത്. എനിക്ക് ചിരി വന്നു. പ്രതിപക്ഷ നേതാവ് അൻപത് മിനിട്ടാണ് പ്രസംഗിച്ചത്. ഏതാ.. അടിയന്തര പ്രമേയമാണ്. സമയവും തീർന്നു. രണ്ടു പേരും എന്തിന് കേരള സർക്കാരിന്റെ ഈ പണം കളഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പണമല്ലേ ഒന്നര മണിക്കൂർ പ്രസംഗിച്ച് കളഞ്ഞത്. ഈ പ്രസംഗിച്ച കാര്യം അദ്ദേഹം ചെയ്താൽ പ്രശ്‌നം തീരില്ലേ. കഴിഞ്ഞ രണ്ടാം തീയതിയോ മൂന്നാം തീയതിയോ മുഖ്യമന്ത്രി ഇന്ന് പ്രസംഗിച്ച കാര്യം അങ്ങ് പ്രഖ്യാപിച്ചാൽ ഇവിടെ വഴക്കുണ്ടോ.
കഴിഞ്ഞ വർഷം ഈ അഞ്ചഞ്ചര കോടി അയ്യപ്പ ഭക്തന്മാർ അവിടെ വന്ന് നേർച്ച കാഴ്‌ച്ച സഹിച്ച് തിരിച്ച് പോയല്ലോ. ഒരു നഷ്ടവും ഉണ്ടായില്ലല്ലോ. ഒരു തടസവും ഉണ്ടായില്ലല്ലോ. ഒരു ബഹളവും ഉണ്ടായില്ലല്ലോ. ഒരിടത്തും ബിജെപിക്കാർ വന്നില്ലല്ലോ. ഒരിടത്തും ആർഎസ്എസ്‌കാർ തടഞ്ഞില്ലല്ലോ. പിന്നെ എന്തിനിത്തവണ ഇതുണ്ടാക്കി. ആരാണ് ഉണ്ടാക്കിയത്. അവിടെ ചോദ്യം ചെയ്യാം. ആരാണുണ്ടാക്കിയത്. ഒറ്റെയെണ്ണം പറയാം. യുഡിഎഫ് ഗവൺമെന്റ് കൊടുത്ത സത്യവാങ്മൂലം ഇടുപക്ഷം കൊടുത്ത സത്യവാങ്ങിൽ യുവതീ പ്രവേശനം അനുവദിക്കണമെന്നാണ്. വി.എസിന്റെ കാലത്ത്. അതു കഴിഞ്ഞ് അതു കഴിഞ്ഞാ കേസ് കോടതി എടുത്തത് സുപ്രീം കോടതി ബെഞ്ച് എടുത്തപ്പോ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാ. കേരള സർക്കാരിന്റെ അഭിപ്രായവും ചോദിച്ചു. അന്ന് ഉമ്മൻ ചാണ്ടിയാ. അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അത് തെറ്റാണ് അത് ഒരു കാരണവശാലും അങ്ങനെ കൊടുക്കരുത്. ആചാരങ്ങൾക്ക് വിരുദ്ധമാണ് സത്യവാങ് മൂലമെന്ന് പറഞ്ഞു. അതു കഴിഞ്ഞ് ഇപ്രാവശ്യം എന്താണ് സംഭവിച്ചത്. ഭരണഘടനാ അപേക്ഷ കൊടുത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം കൊടുത്ത് കേസ് ബെഞ്ചിൽ വരുത്തി ചോദിച്ച് വിധി വാങ്ങുകയായിരുന്നു. ഞാൻ കയറ്റിക്കൊളാം വിധിയിങ്ങ് താ എന്ന്. അതിനകത്ത് വേറൊരു കാര്യം മനസിലാക്കണം.
മുഖ്യമന്ത്രി ആ വിധി എന്തിനാണ് ചോദിച്ച് വാങ്ങിയത്. ഞങ്ങൾ നടപ്പാകകാന തതയാറാണ് വിധിയിങ്ങ് തരാമോ എന്നാണ് ചോദിച്ചത്. എന്ന് മാത്രമല്ല അവിടത്തെ അഞ്ചംഗ ബെഞ്ചിൽ ഏക വനിതാ ജഡ്ജി. അവർ എഴുതി വച്ചതെന്താ യുഡിഎഫ് ഗവൺമെന്റിന്റെ കാലത്തുകൊടുത്ത സത്യവാങ്മൂലം ആചാരങ്ങൾക്ക് അനുസരിച്ചുള്ളതാണ്. അതിന് വിരുദ്ധമായി വിധി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ് ഇൻഡിപ്പെൻഡന്റായി സ്ത്രീ വിധിയെഴുതി. ഏക സ്ത്രീ. നാലു സുപ്രീം കോടതി ജഡ്ജിമാരും എന്ത് വിധിയെഴുതിയാലും. പിന്നെ വേറൊരു പ്രശ്‌നമുണ്ട്. ആ വിധി സംബന്ധിച്ച്. അതിന്റെ വിശദമായ പഠനത്തിലാണ് ഞാൻ. നമ്മുടെ ഡിജിപി ബെഹ്‌റ മുഖ്യമന്ത്രിക്ക് വേണ്ടി എന്തും ചെയ്യുന്നവനാ. അങ്ങേരെ കഴിഞ്ഞ ഏഴാം തീയതി മുതൽ പതിനഞ്ചാം തീയതി ഫേസ്‌ബുക്കിൽ നോക്കിയാൽ മതി.
പ്രോഗ്രാം ഇല്ല. ഇതിന്റെ കോപ്പിയെടുത്ത് വച്ചേക്കുവാ. ഏഴാം തീയതി ഇയാൾ ഡൽഹിക്ക് പോയതാ പിന്നീട് മിണ്ടുന്നില്ല. ഏഴാം തീയതിക്ക് ശേഷം പതിനഞ്ചാം തീയതി വരെ എല്ലാ ദിവസവും ഫേസ്‌ബുക്കിൽ നോക്കിക്കോ പ്രോഗ്രാം പുള്ളി ഇട്ടിട്ടുണ്ട്. ഈ ഏഴിനും പതിനഞ്ചിനും എന്ത് നടന്നു എന്നുള്ളത് ബഹുമാനപ്പെട്ട സുപ്രീം കോടതി അന്വേഷിക്കണം. അതുപോലെ തന്നെ കേന്ദ്ര ഗവൺമെന്റ് അന്വേഷിക്കണമെന്ന് അഭിപ്രായം എനിക്കുണ്ട്. അതു സംബന്ധിച്ച് ഞാൻ ഒരു പരാതി കൊടുക്കാനിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. കാരണം അതിന്റെ കറക്ട് ഡീറ്റെയിൽസ് എന്റെ കയ്യിൽ കിട്ടീട്ടില്ല. ഒരു സത്യമുണ്ട്. നമ്മുടെ ബഹ്‌റ. ഒഡീഷക്കാരൻ. നമ്മുടെ പെൻഷൻപറ്റി പിരിഞ്ഞ ജഡ്ജിയും നാട്ടുകാരാ. അങ്ങനെയൊരു പ്രശ്‌നമുണ്ട്. അതിപ്പൊ ബഹ്‌റയും അദ്ദേഹവും ഗൂഢാലോചന നടത്തിയെന്ന് പറയുന്നില്ല. പക്ഷേ ഏഴാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ എന്തിനാണ് ഒളിച്ച് പോയതെന്ന് ഇയാൽ പറയണം. അദ്ദേഹം ഈ ജഡ്ജിയെ കണ്ടോ. സംശയം തോന്നാം.
ബഹ്‌റയ്ക്ക് വിശ്വാസം ഉണ്ടെങ്കിൽ അല്ലെ ശബരിമലയിൽ പോകൂ. അയാൾ അവിശ്വാസിയാണ്. പിണറായി വിജയൻ വിചാരിച്ചാൽ. അദ്ദേഹത്തെക്കാൽ സീനിയറായ ഉദ്യോഗസ്ഥനുണ്ടിവിടെ. ജേക്കബ് തോമസ് ഐപിഎസ്. നിസാര കാര്യത്തിന് അയാളെ സസ്‌പെൻഡ് ചെയ്ത് വച്ചിട്ടാണ് ജൂനിയറായ ഇയാളെ ഡിജിപിയാക്കി വച്ചിരിക്കുന്നത്. അത് ശുദ്ധ മര്യാദകേടാണ്. ഒരു ഗവൺമെന്റ് അധികാരമുണ്ടെന്ന് കരുതി വൃത്തികേട് കാണിക്കാമോ. ആ ജേക്കബ് തോമസ് ചെയ്ത മഹാപാപം എന്താണെന്നാ. പുസ്തകം എഴുതി എന്നതോ. ഇവിടെ പുസ്തകം എഴുതിയ മലയാറ്റൂർ രാമകൃഷ്ണൻ ഉണ്ടായിരുന്നില്ലേ. ഐഎഎസുകാരും ഐപിഎസുകാരും എഴുതാറില്ലെ. ഈ ബഹ്‌റയെ പോലൊരു ആളെ ഡിജിപിയാക്കാൻ വേണ്ടി റിപ്പോർട്ടുണ്ടാക്കി സസ്‌പെൻഡ് ചെയ്ത് വച്ചിട്ടാണ് ഇയാളെ പിടിച്ചാക്കിയിരിക്കുന്നത്. തെറ്റാണ്. തെറ്റുകളുടെ കൂമ്പാരമാണ് ഈ ഗവൺമെന്റ്.
- ശബരിമല വിഷയത്തിൽ ഇടതുപക്ഷം പുരോഗമന സ്റ്റാൻഡ് എടുക്കുകയാണെന്നാണല്ലോ പറയുന്നത്
അത് ശരിയാ. ആ പുരോഗമനം എനിക്ക് മനസിലായില്ല. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല ശാസ്താവിന്റെ മുന്നിലേക്ക് വളരെ ചുരുക്കം തുണി മാത്രം ഉടുക്കുന്ന, നഗ്ന ഫോട്ടോ ചാനലിൽ പ്രസിദ്ധീകരിക്കുന്ന, നമ്മുടെ സിനിമയിൽ തുണിയില്ലാതെ അഭിനയിച്ച നമ്മുടെ തൃശ്ശൂർ പുലികളിക്ക് അസ്ഥാനത്തെല്ലാം പെയിന്റടിച്ച് പുലികളിക്ക് ഇറങ്ങിയ സ്ത്രീയെ തന്നെ 3000 പൊലീസിന്റെയും ഐജിയുടേയും നേതൃത്വത്തിൽ ശബരിമല ശാസ്താവിന്റെ അടുത്തോട്ട് കൊണ്ടു പോകുവാ. അത് കണ്ടാൽ ശാസ്താവ് ബോധം കെട്ട് പോയെനെ. മനസിലായോ. അതാണോ പുരോഗമനം. പിന്നെ മറ്റൊരു കാര്യം. മേരി സ്വീറ്റിയെ പോലെ മറ്റൊരാളും വന്നു. അവൾ തൃപ്തിയില്ലാതെ തിരിച്ച് പോയി. എന്തിനിതെല്ലാം ഇങ്ങോട്ട് വരുന്നു. വിശ്വാസമുള്ളൊരാൾ 176 അയ്യപ്പ ക്ഷേത്രങ്ങളുണ്ട്.
അതിൽ 175ലും ഏതവനും ഏതവൾക്കും കയറാം. തൊഴാം. പ്രാർത്ഥിക്കാം. ഈ ഒരെണ്ണം മാത്രമേ നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കൽപമുള്ളൂ. ആ സങ്കൽപത്തിന്റെ പ്രാധാന്യം മനസിലാക്കണം. അതിനകത്ത് ആർത്തവമാണെന്നാണ് പ്രശ്‌നം. 50 കഴിഞ്ഞാൽ ആർത്തവുമുണ്ടങ്കിലും പോകാം. എന്നാൽ സംഗതി ആർത്തവമല്ല പ്രശ്‌നം. ശബരിമല പതിനെട്ടാം പടി കയറണമെങ്കിൽ 41 ദിവസം നോമ്പെടുക്കണം. ഒരു സ്ത്രീയുടെ മഹത്വമാണ് ആർത്തവം. പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീയെ പ്രവേശിപ്പിക്കുക എന്നതിൽ ആർത്തവമല്ല പ്രശ്‌നം. അത് തെറ്റാണ്. നൈഷ്ഠിക ബ്രഹ്മചര്യം എന്നാൽ അമ്മയും മകളും എന്ന് സ്ത്രീകളെ ഞാൻ കാണുന്നുള്ളൂ എന്നാണ്. അങ്ങനാണേൽ ഗാന്ധിയും ബ്രഹ്മചാരിയാണ്. പക്ഷേ 17 വയസുള്ള പെണ്ണുങ്ങളുടെ ഇടയിലാണ് കിടപ്പ്. കുഴപ്പം വല്ലതും ഉണ്ടായിരുന്നോ. സ്ത്രീകളാണ് കഞ്ഞി കൊണ്ട് കൊടുക്കുന്നത്, കഞ്ഞി കൊടുക്കുന്നത്. പക്ഷേ നൈഷ്ഠിക ബ്രഹ്മാചാരിയാണെങ്കിൽ 10നും അമ്പതിനും ഇടയ്ക്കുള്ളവർ പാടില്ല.
- ശബരിമല വിഷയത്തിൽ എന്ത് സംഭവിക്കാനാണ് സാധ്യത? റിവ്യൂ ഹർജി അനുവദിക്കാതിരുന്നാൽ എന്ത് സംഭവിക്കും.
റിവ്യൂ ഹർജി അംഗീകാതിരിക്കാൻ പറ്റില്ലല്ലോ. ഞാൻ റിവ്യു ഹർജി കൊടുത്തിട്ടുള്ള ആളാണ്. നല്ല ഒന്നാന്തരം വക്കീലന്മാരെ വച്ച്. റിവ്യു ഹർജി കിട്ടാതിരിക്കാൻ പറ്റില്ലല്ലോ. ഈ വിധി പിണറായി ചോദിച്ച് വാങ്ങിയതാണ്. ഇനി ചോദിക്കാൻ ചെന്നാൽ അവരിതുകൊടുക്കൂല. അങ്ങനെ കൊടുക്കുന്ന ജഡ്ജിയില്ല ഇപ്പോൾ. അതുകൊടുക്കില്ലെന്ന് പറഞ്ഞ ഒരു സ്ത്രീയുണ്ടല്ലോ. പിന്നെ പുതിയ ചീഫ് ജസ്റ്റിസ് വന്നിരിക്കുകയാണ്. അദ്ദേഹം അങ്ങനെ ഏതെങ്കിലും സ്വാധീനത്തിന് വഴങ്ങുന്നയാളാണെന്ന് കരുതുന്നില്ല. അങ്ങനെയൊരു വിധി വരുമെന്ന് ഞാൻ കരുതുന്നില്ല.
- മറിച്ച് സംഭവിച്ചാൽ എന്ത് ചെയ്യും?
സംഭവിച്ചാവും ഒരു ചുക്കും നടക്കില്ല. കേരളത്തിൽ ഇന്ന് വരെ മാനം മര്യാദയ്ക്ക് ജീവിക്കുന്ന സ്ത്രീ അവരെ പോകണമെന്ന് പറഞ്ഞ് അപേക്ഷ കൊടുത്തിട്ടില്ല. പിണറായി ചമ്മിയത് അവിടെയാണ്. പിണറായി ശരിയല്ലെന്ന് അവർക്ക് തന്നെ ബോധ്യമുണ്ടല്ലോ. ഞാൻ അദ്ദേഹത്തെ കണ്ട് ഇത് മുഴുവൻ പറഞ്ഞു. അദ്ദേഹം മുഴുവൻ കേൾക്കുകയും ഞാൻ പറഞ്ഞത് ശരിയാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്ന് വച്ചാൽ ഞാൻ പറഞ്ഞത് ശരിയാമെന്ന് അദ്ദേഹത്തിന് മനസിലായി. നമുക്ക് പരിശോധിക്കാം പി.സി എന്ന് അദ്ദേഹം പറഞ്ഞു. അങ്ങേരെ പിറ്റേ ദിവസം വൈകുന്നേരും മന്മോഹൻ സിങ്ങിനെ വെള്ളത്തിലാക്കിയ കക്ഷിയുണ്ട്. ഒരു നായർ. അയാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽപോയി ഇത് ശ്രീനാരായണഗുരുവി്േനക്കാർ വലിയ പുരോഗമനമാണെന്നൊക്കെ പറഞ്ഞ് കാമ്പയിൻ നടത്തി. അങ്ങനെയാണ് അവർ നിലപാട് മാറ്റുന്നത്.
വിശ്വാസികൾ ഒരു പൈസപോലും ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കൊടുക്കാൻ പാടില്ല.ഇവിടെ മുസ്ലിം - ക്രൈസ്തവ ദേവാലയങ്ങൾക്കൊന്നുമില്ലാത്ത നിബന്ധന എന്തിനാണ് ഹൈന്ദവ ക്ഷേത്രങ്ങൾക്ക്. ക്ഷേത്രങ്ങൾ രാജാവിന്റെ കൈയിൽ ആയതിനാൽ രാജാവ് മാറി ജനാധിപത്യം വന്നപ്പോഴാണ് അത് ഗവണമെന്റിന്റെ കൈയിൽ വന്നത്. ഇത് നല്ലപോലെ നടത്താനാണ് ദേവസ്വം ബോർഡ് ഉണ്ടാക്കിയത്. എന്നാൽ ദേവസ്വംബോർഡിന്റെ പണി ഈ പുട്ടടിക്കുക മാത്രമാണ്.കട്ടുമുടിക്കയാണ് ഇവർ ചെയ്യുന്നത്. മടുത്ത് ഒരു ഭക്തൻ ഹൈക്കോടതയിൽ പോയി. അതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയാണ് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ ദേവസ്വം ബോർഡ് കക്കുന്നൊന്നുമില്ല.എന്നാലും ദേവസ്വം ബോർഡിന്റെ പോക്ക് ശരിയല്ല.
- അപ്പോൾ ക്ഷേത്രങ്ങൾ എന്തുചെയ്യണമെന്നാണ് പറയുന്നത്?
അതുകൊണ്ടാണ് കാണിക്കയിടരുതെന്ന് പറയുന്നത്. അങ്ങനെയാവുമ്പോൾ ദേവസ്വം ജീവനക്കാർക്ക് ശമ്പളവും മറ്റും കൊടുക്കാനില്ലാതെ സർക്കാർ ഇത് വിശ്വാസികളെ തിരികെ എൽപ്പിക്കും.അടുത്ത നിയമസഭാതെരഞ്ഞെടുപ്പിൽ എന്റെ ആഗ്രഹപ്രകാരം ഒരു ഗവൺമെന്റ് ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം.അന്ന് ഈ ക്ഷേത്രം മുഴുവൻ വിശ്വാസികളെ ഏൽപ്പിച്ച് അവിടെ ഇലക്ഷൻ നടത്തി അവർ ഭരിക്കും.ഹിന്ദുമത വിശ്വാസികളുടെ കൈയിരിക്കുന്ന ക്ഷേത്രം ഹിന്ദുക്കൾക്ക്.