തിരുവനന്തപുരം: രാജിക്കത്ത് പിൻവലിച്ച പി.സി.ജോർജ് വീണ്ടും എംഎൽഎയായി. അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ജോർജ് രാജിക്കത്ത് പിൻവലിച്ചത്. രാജിക്കത്ത് പിൻവലിക്കുന്നതായ ജോർജിന്റെ അപേക്ഷ സ്പീക്കർ അംഗീകരിച്ചു. കൂറുമാറ്റം സംബന്ധിച്ച് സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നൽകിയിട്ടുള്ള പരാതിയിന്മേലുള്ള തീരുമാനം പിന്നീടുണ്ടാകുമെന്നും സ്പീക്കർ അറിയിച്ചു. വീണ്ടും എംഎൽഎയായതോടെ ജോർജിന് എംഎൽഎ ഹോസ്റ്റലിൽ മുറിയും മറ്റ് സൗകര്യങ്ങളും അനുവദിക്കും.