സ്പീക്കർ സ്ഥാനത്തിരിക്കുമ്പോൾ നിഷ്പക്ഷനാകണ്ടേ? പി.സി.ജോർജ് അഭിപ്രായം പറയുമ്പോൾ മാത്രം വിമർശിക്കുന്നത് ശരിയാണോ? ഫേസ് ബുക്ക് പോസ്റ്റിലൂടെ ശ്രീരാമന്റെ സീതാപരിത്യാഗ കഥ അന്യാപദേശമായി പരാമർശിച്ചു കൊണ്ടാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്
മറുപടി പറയുന്നത്. താൻ ഒരു നടിയെ അപമാനിച്ചതായ പരാതിയും, അതിനെ കുറിച്ചുള്ള വനിതാ സ്ഘടനയുടെ പ്രതികരണവും ചർച്ചയായി.

എംഎ‍ൽഎയായ തന്നെപ്പോലെ തന്നെ നിയമസഭക്കകത്തിരിക്കുന്ന എം.എം.മണി മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവർത്തകരായ സ്ത്രീകളെ അപമാനിച്ച് സംസാരിച്ച ചർച്ചകൾ ദിവസങ്ങളോളം നടന്നു. അതുപോലെ തന്നെ കൊച്ചിയിൽ ഒരു സിനിമ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായവനും 2011ൽ വേറൊരു സിനിമാ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ വേറൊരാളും ഇപ്പോൾ കേരള നിയമസഭയിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ജയിച്ചു വന്ന ഒരു എംഎ‍ൽഎയുടെ ഡ്രൈവർമാരായിരുന്നു. ആ എംഎ‍ൽഎയെ ചോദ്യം ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നുമുള്ള ചർച്ചകളും ധാരാളം നടന്നു. ഇതിൽ പി.സി.ജോർജിനെ സംബന്ധിച്ച് നടന്ന ചർച്ചയിൽ മാത്രം ഫേസ്‌ബുക്കിൽ അഭിപ്രായം കുറിച്ചത് രാഷ്ട്രീയ മനസ്സോടെയാണെന്നാണ് എംഎൽഎയുടെ പക്ഷം.

പി.സി.ജോർജിന്റെ പോസ്റ്റിന്റെ പൂർണ രൂപം:

ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് സീതാദേവി ആരാധിക്കപ്പെടുന്നത്. സീതാപരിത്യാഗം ശ്രീരാമചന്ദ്രൻ നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല.ഒരു ഭരണാധികാരിയും, ഭർത്താവും തുലനം ചെയ്യപ്പെട്ടപ്പോൾ ഏറെ വേദനയോടെ ഭർത്താവിന്റെ ദുഃഖം സ്വയം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
ശ്രീരാമ പട്ടാഭിഷേകത്തിനു ശേഷം പ്രജകളുടെ അഭിപ്രായങ്ങൾ ശേഖരിച്ചിരുന്നവരാണ് അന്യപുരുഷന്റെ തടങ്കലിൽ കഴിഞ്ഞ സീതാദേവിയെക്കുറിച്ച് സംശയങ്ങളുയർത്തി ജനങ്ങൾ സംസാരിച്ച വിവരം ചക്രവർത്തിയെ അറിയിച്ചത്.

വിവരങ്ങൾ ശേഖരിക്കുന്നവർക്ക് അക്കാര്യം ചക്രവർത്തിയിൽ നിന്നും മറച്ചുവയ്ക്കാമായിരുന്നു. അത് കൃത്യവിലോപമാകും. ശ്രീരാമന് വിവരം അറിയിച്ചവരുടെയും സംശയങ്ങളുയർത്തി സംസാരിച്ചവരുടെയും തലകൊയ്ത് വീരനാകാമായിരുന്നു. അത് ധർമ്മ വിരുദ്ധമാകും.ജനങ്ങളുടെ സംശയങ്ങൾക്കും ജനസംസാരത്തിനും ഭരണ സംവിധാനവും അതിനോടു ചേർന്നു നിൽക്കുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങളും നമ്മുടെ രാജ്യത്തുകൊടുക്കുന്ന പ്രാധാന്യത്തിന് പണ്ടുപുരാതനകാലം മുതൽക്കേയുള്ളതാണെന്ന് നിക്ഷ്പക്ഷരായിരിക്കണം എന്നു കരുതുന്നവരെ കൂടി ഓർമ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണ്.
ഒരു വിഷയത്തിൽ ഞാൻ നടത്തിയ പരാമർശനവുമായും, ഞാനെടുത്ത നിലപാടുകളുമായും വ്യത്യസ്ത അഭിപ്രായങ്ങളും വിമർശനങ്ങളും നിലപാടുകളുമുള്ളവരുണ്ടാകാം. അവർക്ക് യുക്തമെന്ന് തോന്നുന്ന രീതിയിൽ അത് വ്യാഖ്യാനിക്കുകയും ചെയ്യാം.

പക്ഷേ ഒരേ സ്ഥാനത്തിരിക്കുന്ന എല്ലാവരേയും ഒരേ പോലെ കാണാൻ ബാധ്യതയുള്ള ഒരാൾ, ഒരാളെ മാത്രം തിരഞ്ഞുപിടിച്ച് പരാമശിക്കുന്നത് വ്യവസ്ഥിതിയെ ഗുണപ്പെടുത്താനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
പി.സി.ജോർജ് എന്ന ഞാൻ എംഎ‍ൽഎയാണ്..ഞാൻ നടത്തിയെന്ന് പറഞ്ഞുള്ള പരാമർശം ചർച്ചയായി. ഒരു സിനിമാ നടിക്കെതിരെ ഞാൻ പരാമർശനം നടത്തി എന്നു പറഞ്ഞുള്ള ചർച്ചയാണ് ഉയർന്നത്. ഞാൻ നടിയെ അപമാനിച്ചതായുള്ള സത്യവിരുദ്ധമായ ഒരു പരാതിയും ഉത്ഭവിച്ചു. ആ പരാതി ഒരു വനിതാ സംഘടന അവരുടെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു.അതിനെക്കുറിച്ച് പലരും അവരുടെ അഭിപ്രായങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ പറഞ്ഞു, എനിക്തിൽ ഒരാക്ഷേപവുമില്ല.

പക്ഷേ എംഎ‍ൽഎയായ എന്നെപ്പോലെ തന്നെ നിയമസഭക്കകത്തിരിക്കുന്ന എം.എം.മണി മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവർത്തകരായ സ്ത്രീകളെ അപമാനിച്ച് സംസാരിച്ച ചർച്ചകൾ ദിവസങ്ങളോളം നടന്നു. അതുപോലെ തന്നെ കൊച്ചിയിൽ ഒരു സിനിമ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായവനും 2011ൽ വേറൊരു സിനിമാ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ വേറൊരാളും ഇപ്പോൾ കേരള നിയമസഭയിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ജയിച്ചു വന്ന ഒരു എംഎ‍ൽഎയുടെ ഡ്രൈവർമാരായിരുന്നു. ആ എംഎ‍ൽഎയെ ചോദ്യം ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നുമുള്ള ചർച്ചകളും ധാരാളം നടന്നു. ഇതിൽ പി.സി.ജോർജിനെ സംബന്ധിച്ച് നടന്ന ചർച്ചയിൽ മാത്രം ഫേസ്‌ബുക്കിൽ അഭിപ്രായം കുറിച്ചത് രാഷ്ട്രീയ മനസ്സോടെയാണെന്നാണ് എന്റെ പക്ഷം.

സീതാപരിത്യാഗത്തിലേക്ക് നയിച്ച ഘടകങ്ങളെല്ലാം വേദനാജനകമാണ്..ശ്രീരാമനും ജനസംസാരം അദ്ദേഹത്തെ അറിയിച്ചവരും നടത്തിയത് ദൗത്യനിർവഹണമാണ്...വിശ്വസനീയമല്ലാത്ത വിധം നടപടിക്രമങ്ങളുണ്ടാകുമ്പോൾ ജനങ്ങൾ സംശയങ്ങൾ പ്രകടിപ്പിക്കും.ആ സംശങ്ങൾക്ക് നിവാരണമുണ്ടാക്കി സത്യം ബോദ്ധ്യപ്പെടുത്തേണ്ടത് ഭരണാധികാരികളുടെയും വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വപ്പെട്ടവരുടെയും ബാദ്ധ്യതയും, കടമയുമാണ്. ഞാൻ,പി.സി.ജോർജ്, ആ വഴിത്താരയിലൂടെ നടക്കുന്നവനാണ്. അതുകൊണ്ടൊണ് എനിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കേണ്ടി വന്നതും അന്തസ്സുള്ള ഭൂരിപക്ഷം ജനങ്ങൾ എനിക്കു നൽകി എന്നെ തിരഞ്ഞെടുത്തതുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സീതാപരിത്യാഗമെന്ന എറ്റവും വേദനയുണ്ടാക്കിയ സംഭവത്തിനുശേഷം സത്യം വെളിവായപ്പോൾ ശ്രീരാമചന്ദ്രന്റെയോ സീതാദേവിയുടെയോ മഹത്വത്തിന് ഒരു കുറവും വന്നില്ല എന്നു മാത്രമല്ല,വർദ്ധിക്കുകയാണുണ്ടായത്.

സത്യം എപ്പോഴും അങ്ങനെയാണ്....സൂര്യനെപ്പോലെ അത് പുറത്തു വരികതന്നെ ചെയ്യും.സർവശക്തനായ ഭഗവാൻ ശ്രീകൃഷ്ണനു പോലും ഒരു നിമിഷത്തേക്കു മാത്രമേ സൂര്യനെ മറച്ചുപിടിക്കാൻ കഴിഞ്ഞുള്ളൂ എന്നത് ഏവരും തിരിച്ചറിയേണ്ട പരമമായ സത്യമാണ്.