- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ സ്ഥാനാർത്ഥിയാണ്; എന്നെ പിന്തുണയ്ക്കാതിരിക്കാൻ സിപിഐ(എം) ചതിയന്മാരുടെ പാർട്ടിയല്ല; ആത്മവിശ്വാസം നഷ്ടമാകാതെ പിസി ജോർജ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉറച്ച നിലപാടുമായി പി.സി.ജോർജ് വീണ്ടും രംഗത്ത്. തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മാറ്റിയെന്ന് ആരും അറിയിച്ചിട്ടില്ലെന്ന് ജോർജ് പറഞ്ഞു. ഇടതുപക്ഷത്തിന് ആരെയെങ്കിലും ചതിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദജ്രനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉറപ്പ് തന്നിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പൂഞ്ഞാറിൽ മത്സരിക്കുന്ന കാര്യത്തിൽ സംശമൊന്നുമില്ലെന്നും ജോർജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ജോർജ് പറഞ്ഞു. സ്ഥാനാർത്ഥികളെ ബിഷപ്പ് നിശ്ചയിക്കണോ എന്ന് എൽഡിഎഫ് തീരുമാനിക്കണമെന്നും ജോർജ് പറഞ്ഞു. തനിക്ക് എതിരെ ചില മാദ്ധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്. തനിക്കെതിരെ പോസ്റ്റർ ഒട്ടിക്കുന്നത് ആരാണെന്ന് അറിയാമെന്നും ജോർജ് പറഞ്ഞു. പൂഞ്ഞാറിൽ ജോർജിനെ സ്ഥാനാർത്ഥിയാക്കേണ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉറച്ച നിലപാടുമായി പി.സി.ജോർജ് വീണ്ടും രംഗത്ത്. തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മാറ്റിയെന്ന് ആരും അറിയിച്ചിട്ടില്ലെന്ന് ജോർജ് പറഞ്ഞു. ഇടതുപക്ഷത്തിന് ആരെയെങ്കിലും ചതിക്കാനാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദജ്രനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉറപ്പ് തന്നിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പൂഞ്ഞാറിൽ മത്സരിക്കുന്ന കാര്യത്തിൽ സംശമൊന്നുമില്ലെന്നും ജോർജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ജോർജ് പറഞ്ഞു. സ്ഥാനാർത്ഥികളെ ബിഷപ്പ് നിശ്ചയിക്കണോ എന്ന് എൽഡിഎഫ് തീരുമാനിക്കണമെന്നും ജോർജ് പറഞ്ഞു.
തനിക്ക് എതിരെ ചില മാദ്ധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്. തനിക്കെതിരെ പോസ്റ്റർ ഒട്ടിക്കുന്നത് ആരാണെന്ന് അറിയാമെന്നും ജോർജ് പറഞ്ഞു. പൂഞ്ഞാറിൽ ജോർജിനെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന സിപിഐ(എം) തീരുമാനം ചർച്ചയാകുന്ന സാഹചര്യത്തിലാണ് ജോർജിന്റെ പ്രതികരണം.