- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്‌തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്
തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീപീഡന ആരോപണം ഉന്നയിച്ചതാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തയാകുന്നത്. ബിഷപ്പിനെ അറസ്റ്റു ചെയ്യാതെ കേരളാ പൊലീസ് ഒത്താശ ചെയ്യുന്നു എന്ന ആരോപണം ശക്തമായതിന് പിന്നാലെ കന്യാസ്തീകളും നീതി തേടി തെരുവിൽ ഇറങ്ങി. ഇവർക്ക് വലിയ തോതിൽ പൊതുജനസമക്ഷത്തിൽ നിന്നും പിന്തുണയും ലഭിച്ചു. ഇതിനിടെയാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് രംഗത്തെത്തിയത്. 2014 മുതൽ പീഡനം തുടങ്ങിയെങ്കിൽ എന്തുകൊണ്ട് കന്യാസ്ത്രീ അന്ന് പരാതി നൽകാൻ തയ്യാറായില്ല എന്ന ചോദ്യമാണ് ജോർജ്ജ് ഉന്നയിച്ചത്. കന്യാസ്ത്രീ പരാതി നൽകിയത് ചില ഗൂഢലക്ഷ്യങ്ങളോടെ ആണെന്നും മോശം സ്ത്രീയാണ് അവരെന്നുമാണ് ജോർജ്ജ് ആരോപിച്ചത്. ജോർജ്ജിന്റെ പരാമർശത്തോടെയാണ് ബിഷപ്പിന്റെ പീഡനവിഷയം ദേശീയ തലത്തിൽ ചർച്ചയായത്. റിപ്പോർട്ടർ ചാനലിൽ ജോർജ്ജ് ചർച്ചക്കെത്തിയതും സോഷ്യൽ മീഡിയയിൽ ഏറെ വിഷയമായി. ഇതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മിഷൻ ബലാത്സംഗ കേസ് ഇരയെ അവഹേളിച്ച സംഭവത്
തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീപീഡന ആരോപണം ഉന്നയിച്ചതാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തയാകുന്നത്. ബിഷപ്പിനെ അറസ്റ്റു ചെയ്യാതെ കേരളാ പൊലീസ് ഒത്താശ ചെയ്യുന്നു എന്ന ആരോപണം ശക്തമായതിന് പിന്നാലെ കന്യാസ്തീകളും നീതി തേടി തെരുവിൽ ഇറങ്ങി. ഇവർക്ക് വലിയ തോതിൽ പൊതുജനസമക്ഷത്തിൽ നിന്നും പിന്തുണയും ലഭിച്ചു. ഇതിനിടെയാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് രംഗത്തെത്തിയത്. 2014 മുതൽ പീഡനം തുടങ്ങിയെങ്കിൽ എന്തുകൊണ്ട് കന്യാസ്ത്രീ അന്ന് പരാതി നൽകാൻ തയ്യാറായില്ല എന്ന ചോദ്യമാണ് ജോർജ്ജ് ഉന്നയിച്ചത്. കന്യാസ്ത്രീ പരാതി നൽകിയത് ചില ഗൂഢലക്ഷ്യങ്ങളോടെ ആണെന്നും മോശം സ്ത്രീയാണ് അവരെന്നുമാണ് ജോർജ്ജ് ആരോപിച്ചത്.
ജോർജ്ജിന്റെ പരാമർശത്തോടെയാണ് ബിഷപ്പിന്റെ പീഡനവിഷയം ദേശീയ തലത്തിൽ ചർച്ചയായത്. റിപ്പോർട്ടർ ചാനലിൽ ജോർജ്ജ് ചർച്ചക്കെത്തിയതും സോഷ്യൽ മീഡിയയിൽ ഏറെ വിഷയമായി. ഇതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മിഷൻ ബലാത്സംഗ കേസ് ഇരയെ അവഹേളിച്ച സംഭവത്തിൽ വിശദീകരണം നൽകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയതായി വാർത്ത വന്നത്. എന്നാൽ, ദേശീയ വനിതാ കമ്മീഷന്റെ നിലപാടിനെയും ജോർജ്ജ് ചോദ്യം ചെയ്തു. നേരിട്ടു ഹാജരായി വിശദീകരണം നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. ജോർജ്ജിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി കമ്മീഷൻ ചെയർപേഴ്‌സൺ രേഖാശർമ്മയും രംഗത്തെത്തി. ഇങ്ങനെ ദേശീയ തലത്തിൽ പോലും വിവാദ നായകനായി നിൽക്കുന്ന സഹചര്യത്തിലാണ് പി സി ജോർജ്ജ് മറുനാടൻ മലയാളിയുമായി സംസാരിച്ചത്.
തന്റെ മുൻ നിലപാടുകളിൽ ഉറച്ചുനിന്നു കൊണ്ടാണ് ജോർജ്ജ് സംസാരിച്ചത്. ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്ന് ജോർജ്ജ് മറുനാടനോട് പറഞ്ഞു. എന്തുകൊണ്ടാണ് താൻ കന്യാസ്ത്രീക്കെതിരെ നിലപാട് സ്വീകരിച്ചതെന്നും ജോർജ്ജ് വിശദീകരിച്ചു. കന്യാസ്ത്രീ നൽകിയ മൊഴിയിലെ കാര്യങ്ങൾ താൻ മനസിലാക്കിയെന്നും അതുകൊണ്ടാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ക്രൈസ്തവ സഭക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജോർജ്ജ് വ്യക്തമാക്കി. ഈ വിവാദങ്ങളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ പേടിപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും ജോർജ്ജ് മറുനാടനോട് പറഞ്ഞു.
പി സി ജോർജ്ജ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
എംഎൽഎയായ തന്നെ ദേശീയ വനിതാ കമ്മീഷന് ശിക്ഷിക്കാനുള്ള അധികാരമില്ല. അന്ന് കേരളത്തിലെ വനിതാ കമ്മീഷൻ രാഷ്ട്രീയ ചായ്വോടെ പ്രവർത്തിച്ചതു കൊണ്ടാണ് താൻ പോടോ എന്ന് പറഞ്ഞത്. കമ്മീഷൻ മൂക്ക് ചെത്തുമോ എന്ന ചോദ്യം ഉന്നയിച്ചത് മുമ്പ് കേരളത്തിലെ കമ്മീഷനെ പറ്റി പറഞ്ഞതാണ്. അത് മാധ്യമങ്ങൾ വീണ്ടും കാണിക്കുകയാണ് ചെയ്തത്. എന്തായാലും കന്യാസ്ത്രീയക്കെതിരെ പറഞ്ഞതിന്റെ പേരിൽ ദേശീയ വനിതാ കമ്മീഷന്റെ നോട്ടിസ് എനിക്ക് കിട്ടിയിട്ടില്ല. പത്രക്കാർ തമാശ കാണിക്കുമ്പോൾ ഞാനെന്തിനാണ് പ്രതികരിക്കുന്നത്. അവരാതം എഴുതുമ്പോൾ മിണ്ടാൻ പോകുന്നില്ല എന്നാണ് എന്റെ നിലപാട്.
കന്യാസ്ത്രീക്കെതിരെ പറയാനുള്ള സാഹചര്യവും ജോർജ്ജ് വിശദീകരിച്ചു. കുറവിലങ്ങാട് പൊലീസിൽ കന്യാസ്ത്രീ നൽകിയ മൊഴി പരിശോധിച്ച ശേഷമാണ് ഞാൻ പ്രതികരിച്ചത്. കന്യാസ്ത്രീയുടെ മൊഴി വായിച്ചത് എന്നെ അത്രക്ക് അരിശം കൊള്ളിച്ചു. ഒരു കന്യസ്ത്രീയുടെ വായിൽ നിന്നാണ് ഇത് വന്നതെന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചുവെന്നാണ് പരാതി. അപ്പോൽ പൊലീസ് ഡോക്ടർമാരെ നിർദ്ദേശിച്ച് മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല. അപ്പോൾ ബലാത്സംഗം ചെയ്‌തെന്ന പരാതിയാക്കിയത്. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രി കൊടുത്ത പരാതിയിൽ പറയുന്നു. ആറാം ദിവസം ഇരുവരും ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന ചിത്രവും പുറത്തുവന്നു. ഇതെങ്ങനെ പീഡനമാകും?
ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് കന്യാസ്ത്രീക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ക്രൈസ്തവ സഭക്കെതിരായി വലിയ നീക്കം നടക്കുന്നുണ്ടെന്നാണ് കൂട്ടിവായിക്കേണ്ടത്. ഇവർ പണം വാങ്ങിത്തന്നെയാണ് ഇങ്ങനെയൊരു പരാതി നൽകിയിരിക്കുന്നത്. പെരുമ്പാവൂർ കോടനാട് പൊലീസ് സ്‌റ്റേഷന് എതിർവശം നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്. 20 സെന്റ് സ്ഥലം ജ്യേഷ്ഠത്തിക്കും 20 സെന്റ് സഹോദരനുമാണ്. അവിടെ സഹോദരൻ വലിയ ഷോപ്പിങ് കോംപ്ലക്‌സ് നിർമ്മിച്ചിരിക്കുന്നു. സഹോദരി വലിയൊരു രണ്ടു നില വീടും വെച്ചു. മൂന്ന് വർഷത്തിനിടക്കാണ് ഇതൊക്കെ ഉണ്ടായത്. ഇതിനൊക്കെ ഇത്രയും കാശ് എവിടെ നിന്നും കിട്ടി?
ഇന്ത്യയുടെ അകത്തും പുറത്തു ക്രൈസ്തവ സഭയെ അവഹേളിക്കാനായി വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിവാദങ്ങൾ. ഇവർ നല്കിയ പണം വാങ്ങിയിട്ടാണ് ഇത്തരത്തിൽ ഒരു പരാതിയുമായി മുന്നിട്ടിറങ്ങിയത്. ക്രൈസ്തവ സഭയെ അവഹേളിക്കാൻ ഏറ്റവും എളുപ്പം മെത്രാന്മാരെയും അച്ചന്മാരെയും കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുക എന്നതാണ്. അതിനായി പണം മുടക്കി ഓരോന്നിനെ പിടിക്കും. അതിൽ ഒരാളാണ് കന്യാസ്ത്രീ.
ഞാൻ മെത്രാന്റെ പുറകയേല്ല നടക്കുന്നത്. എനിക്ക് മെത്രാനെ പിന്തുണക്കേണ്ട ആവശ്യവുമില്ല. പോക്രിത്തരം കാണിച്ചാൽ ഉടുപ്പൂരിപ്പിടിച്ച് അടിക്കുകയാണ് വേണ്ടത്. ഞാൻ അതിനൊന്നും എതിരല്ല. ഒരു തെറ്റിനും കൂട്ടു നിൽക്കുകയുമില്ല. 2014 മുതൽ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് കന്യാസ്ത്രീ പൊലീസിൽ പറഞ്ഞിരിക്കുന്നത്. കന്യാകത്വം നഷ്ടപ്പെട്ടപ്പോൾ തന്നെ ഉടുപ്പൂരി വെക്കണമായിരുന്നു. ഈ സംഭവത്തെ പറ്റി വ്യക്തമായി അറിയാവുന്നതു കൊണ്ടാണ് ഞാൻ ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഇത്തരം ഒരു സംഭവം ഉണ്ടായാൽ പൊലീസിൽ കോടതിയിലുമാണ് പരാതി നൽകേണ്ടത്. അല്ലാതെ റോഡിലൂടെ സത്യാഗ്രഹം നടത്തുകയല്ല വേണ്ടത്.
കന്യാസത്രീകൾ അടങ്ങുന്ന സമരക്കാർക്കൊപ്പം ഒരു കൂട്ടം സഭാവിരുദ്ധരായ കള്ളന്മാരാണ് ഇരിക്കുന്നത്. ഒരു മാന്യന്മാരെയും ഇവർക്കൊപ്പം ഞാൻ കണ്ടിട്ടില്ല. പിന്നെ ഒരു മുൻ ജഡ്ജിയുണ്ട്, അദ്ദേഹത്തെ തെറ്റുപറയാൻ കഴിയില്ല. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് അവിടെ എത്തിച്ചത്. അദ്ദേഹം പറഞ്ഞത് ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്തില്ല എന്നു മാത്രമാണ്. അതിൽ കൂടുതലൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സുപ്രീംകോടതി പറഞ്ഞിരിക്കുന്ന മാനദണ്ഡപ്രകാരം തെളിവില്ലാത്തതു കൊണ്ടാണ് മെത്രാനെ അറസ്റ്റു ചെയ്യാത്തത്.
അറസ്റ്റു ചെയ്യാതിരിക്കാൻ പൊലീസിന് മുകളിൽ യാതൊരു ഉന്നത സമ്മർദ്ദങ്ങളുമില്ല. കുറ്റം ചെയ്‌തെന്ന് തെളിവുണ്ടെങ്കിൽ ആ നിമിഷം അദ്ദേഹത്തെ അറസ്റ്റു ചെയ്യണം. ഒരു ഉന്നതരും അതിന് പ്രവർത്തിച്ചിട്ടുമില്ല. പിണറായിയെ പേടിപ്പിക്കാൻ ശ്രമിച്ചാൽ അങ്ങേരു പേടിക്കുവോ. കണ്ണൂരിന്റെ രക്തമാ.. അങ്ങനെ ആരും പേടിപ്പിച്ചാൽ പേടിക്കുന്നവന്നല്ല, ആർക്കും ഭയമൊന്നും അദ്ദേഹത്തിനില്ല. എനിക്ക് പിണറായിയെ ഇഷ്ടമാകാൻ കാരണം ഇതുപോലുള്ള ചങ്കുറപ്പുള്ള നിലപാടുകളാണ്. അല്ലെങ്കിൽ സത്യാഗ്രഹം നടത്തിയാൽ പിണറായി പേടിക്കുമെന്ന് കരുതിയാൽ അത് തെറ്റാണ്.
പിന്നെ ബിജെപി എന്തിനാണ് ശ്രമിക്കുന്നതെന്ന് കേരളത്തിലെ ക്രിസ്ത്യാനികൾക്കെല്ലാം ബോധ്യമുണ്ട്. ഇതിന് പിന്നാലെ വെറുതേ നടന്ന് നാണക്കേട് സമ്പാദിക്കയല്ലാതെ മറ്റൊന്നും നേടാനാക്കില്ല. രമേശ് ചെന്നിത്തല അടക്കമുള്ളവർ ഇതിൽ ബിഷപ്പിനെതിരെ പറഞ്ഞിട്ടില്ല. അന്വേഷണം നടക്കട്ടെ എന്ന നിലപാട് സ്വീകരിച്ചത്. പിന്നെ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എന്തെങ്കിലും പ്രതികരിക്കാതെ പറ്റുമോ? ഉമ്മൻ ചാണ്ടിക്ക് ബുദ്ധിയുള്ളതു കൊണ്ട് ഒന്നും പ്രതികരിച്ചില്ല. സ്ത്രീസുരക്ഷാ നിയമങ്ങൾ ഭാരത സ്ത്രീകളുടെ അഭിമാനം രക്ഷിക്കാനുള്ളതാണ്. അല്ലാതെ ഇതുപോലുള്ളവരെ രക്ഷിക്കാനുള്ളതല്ല.