- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണ്ട് കേരളാ എംപിമാർ ചെന്നാൽ മുട്ടു തേയുന്നതു മാത്രം മിച്ചം; ഇപ്പോൾ കേന്ദ്രമന്ത്രി നേരിട്ടെത്തുന്നു; ചോദിക്കുന്നതിലേറെ നൽകുന്നു; മലയോര മേഖലയിൽ ബിജെപി സഖ്യത്തിന് വൻ മുന്നേറ്റമുണ്ടാകുമെന്നു പി സി തോമസിന്റെ അവകാശവാദം
ആലപ്പുഴ: മലയോര മേഖലയിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ എൻ ഡി എ സഖ്യത്തിന് വന്മുന്നേറ്റം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി സി തോമസ് മറുനാടൻ മലയാളിയോടു പറഞ്ഞു. ഇരുമുന്നണികളെയും തോൽപിച്ച് പാർലമെന്റിലെത്തിയ ആളാണ് താൻ. അന്ന് ബിജെപിക്കോ എൻ ഡി എയ്‌ക്കോ അത്ര വേരോട്ടം കേരളത്തിൽ ഇല്ലായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. അരുവിക്കരയിൽ ബ
ആലപ്പുഴ: മലയോര മേഖലയിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ എൻ ഡി എ സഖ്യത്തിന് വന്മുന്നേറ്റം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി സി തോമസ് മറുനാടൻ മലയാളിയോടു പറഞ്ഞു.
ഇരുമുന്നണികളെയും തോൽപിച്ച് പാർലമെന്റിലെത്തിയ ആളാണ് താൻ. അന്ന് ബിജെപിക്കോ എൻ ഡി എയ്‌ക്കോ അത്ര വേരോട്ടം കേരളത്തിൽ ഇല്ലായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. അരുവിക്കരയിൽ ബിജെപിയുടെ കുതിച്ചുകയറ്റം അതാണ് വ്യക്തമാക്കുന്നത്.
അരുവിക്കരയിൽ ഇടതുമുന്നണിക്ക് പുതുതായി ചേർക്കപ്പെട്ട ഒറ്റ വോട്ടുപോലും നേടാൻ കഴിഞ്ഞില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ലഭിച്ചിട്ടില്ലാത്ത വിധത്തിലുള്ള സഹായമാണ് കേന്ദ്ര സർക്കാർ വികസനത്തിനായി നൽകിയിട്ടുള്ളത്. കേരളം ആവശ്യപ്പെട്ടത് 25 കോടിയെങ്കിൽ കേന്ദ്രം നൽകിയത് 34 കോടിയാണ്. സംസ്ഥാനത്തും കേന്ദ്രത്തിലും യു ഡി എഫ് അനുകൂല സർക്കാർ നിലനിന്നിട്ടും ഇത്രയധികം സഹായം ലഭിക്കുന്നത് ആദ്യമായിട്ടാണ്.
താനടക്കമുള്ള പാർലമെന്റ് അംഗങ്ങൾ നേരത്തെ എന്തെങ്കിലും കാര്യവുമായി ചെന്നാൽ മുട്ടു തേയുന്നതല്ലാതെ കാര്യങ്ങൾ യഥാവിധി നടന്നിരുന്നില്ല. ഇപ്പോൾ ഒരു കേന്ദ്രമന്ത്രിതന്നെ നേരിട്ടെത്തിയാണ് കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമാണ്. പ്രത്യേകിച്ച് റബർ കാർഷിക മേഖലയിൽ മോദി സർക്കാർ സംസ്ഥാനത്തിനുവേണ്ടി ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ മലയോരമേഖലയിൽ വോട്ടായി മാറുമെന്നതിൽ സംശയമില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സംസ്ഥാനത്ത് ത്രികോണമൽസരങ്ങളാണ് നടക്കാൻ പോകുന്നത്. ഇരുമുന്നണികളെയും മടുത്ത ജനങ്ങൾ ഇക്കുറി എൻ ഡി എ സഖ്യത്തിന് വോട്ടു ചെയ്യുമെന്നതിൽ സംശയമില്ല.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ കേരളത്തിൽ സി പി എമ്മിന്റെ നില കൂടുതൽ പരുങ്ങലിലാകുമെന്നും പി സി തോമസ്. എൻ ഡി എ സഖ്യത്തിന് സംസ്ഥാനത്ത് വൻ കുതിച്ചുകയറ്റത്തിനാണ് കളമൊരുങ്ങുന്നത്. അധികാരം തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് സി പി എമ്മിന് തന്നെ മനസിലായ സാഹചര്യത്തിൽ ചെറുകക്ഷികൾ ഓരോന്നായി ഇടതുമുന്നണിയിൽനിന്നും പുറത്തുചാടാൻ ശ്രമിക്കുകയാണ്. സമ്മർദ്ദങ്ങളുടെ ഫലമായി സിപിഐ മാത്രമാണ് ഇപ്പോൾ കൂടെയുള്ളത്. നേരത്തെ ചെറുകക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണ മാത്രമാണ് സി പി എം സ്വീകരിച്ചിരുന്നതെങ്കിൽ നഷ്ടബോധത്തിൽ പുറത്തുചാടുന്ന ചെറുകക്ഷികളെ ഘടകകക്ഷിയാക്കി മാറ്റേണ്ട ഗതികേടും സി പി എമ്മിന് ഉണ്ടാകും. ഐ എൻ എൽ , പി ഡി പി , ബാലകൃഷ്ണപിള്ള , സ്‌കറിയാ തോമസ് തുടങ്ങിയ ഘടകങ്ങൾ സി പി എം കരുണക്കായി കാത്തുകെട്ടി കിടക്കുന്നവരാണ്. ഇപ്പോൾ ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുന്ന സ്ഥിതിയാണ് ഉണ്ടാകാൻ പോകുന്നതെന്നും പിസി തോമസ് പറഞ്ഞു.