- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തോറ്റതിൽ ദുഃഖമുണ്ട് പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസമുണ്ട്'; അന്തരിച്ച കെ.കെ രാമചന്ദ്രൻ എംഎൽഎയോടുള്ള ആദരവുമായി വിഷ്ണുനാഥ്
തിരുവനന്തപുരം: അന്തരിച്ച കെ.കെ രാമചന്ദ്രൻ നായർ എംഎൽഎക്ക് ആദരാഞ്ജലികളർപ്പിച്ച് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. അദ്ദേഹത്തെക്കുറിച്ചുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കുവെച്ച വിഷ്ണുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ അനുഭവത്തെക്കുറിച്ചും ഫേസ്‌ബുക്കിലെഴുതി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപെട്ട് കൗണ്ടിങ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ കെ.കെ രാമചന്ദ്രന് കൈകൊടുത്ത് തോറ്റതിൽ ദുഃഖമുണ്ടെന്ന് താൻ പറഞ്ഞുവെന്ന് വിഷ്ണുനാഥ് പറയുന്നു. പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസവുമുണ്ടെന്നും താൻ പറഞ്ഞുവെന്ന് വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് ഇന്നലെ രാത്രി അപ്പോളോയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സുഖമായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. ചെന്നൈയിൽ എത്തി ചെങ്ങന്നൂർ എംഎൽഎയ്ക്ക് ആദരാഞ്ജലികളും അർപ്പിച്ചിരുന്നു വിഷ്ണുനാഥ്. വിഷ്ണുനാഥിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം: കെ കെ ആർ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന കെ കെ രാമചന്ദ്രൻ നായർ എം എൽ എ നമ്
തിരുവനന്തപുരം: അന്തരിച്ച കെ.കെ രാമചന്ദ്രൻ നായർ എംഎൽഎക്ക് ആദരാഞ്ജലികളർപ്പിച്ച് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. അദ്ദേഹത്തെക്കുറിച്ചുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കുവെച്ച വിഷ്ണുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ അനുഭവത്തെക്കുറിച്ചും ഫേസ്‌ബുക്കിലെഴുതി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപെട്ട് കൗണ്ടിങ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ കെ.കെ രാമചന്ദ്രന് കൈകൊടുത്ത് തോറ്റതിൽ ദുഃഖമുണ്ടെന്ന് താൻ പറഞ്ഞുവെന്ന് വിഷ്ണുനാഥ് പറയുന്നു. പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസവുമുണ്ടെന്നും താൻ പറഞ്ഞുവെന്ന് വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് ഇന്നലെ രാത്രി അപ്പോളോയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സുഖമായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. ചെന്നൈയിൽ എത്തി ചെങ്ങന്നൂർ എംഎൽഎയ്ക്ക് ആദരാഞ്ജലികളും അർപ്പിച്ചിരുന്നു വിഷ്ണുനാഥ്.
വിഷ്ണുനാഥിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
കെ കെ ആർ എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന കെ കെ രാമചന്ദ്രൻ നായർ എം എൽ എ നമ്മെ വിട്ടുപിരിഞ്ഞു .
2006 ൽ ആദ്യമായി എംഎൽഎ ആയ കാലം മുതൽ അദ്ദേഹവുമായി എനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു .കർണാടക സംഗീതത്തിലും കഥകളിയിലും അവഗാഹമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിനു്. അദ്ദേഹം പ്രസിഡന്റ് ആയ 'സർഗ്ഗവേദി' യുടെ എല്ലാ പരിപാടികൾക്കും എന്നെ ക്ഷണിക്കുമായിരുന്നു .
ഞാൻ എം എൽ എ എന്ന നിലയിൽ സംഘടിപ്പിച്ച എല്ലാ സാംസ്‌കാരിക പരിപാടിയുടെയും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപെട്ട് കൗണ്ടിങ് സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അദ്ദേഹത്തിന് കൈകൊടുത്ത് ഞാൻ പറഞ്ഞു , തോറ്റതിൽ ദുഃഖമുണ്ട് പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസമുണ്ട്.
ഗുരുതരാവസ്ഥയിൽ ആണു എന്നറിഞ്ഞ് ഇന്നലെ രാത്രി അപ്പോളോയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു . സുഖമായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു . അദ്ദേഹത്തിന്റെ വിയോഗത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനകീയനായ , മനുഷ്യസ്നേഹിയായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് . കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ.