കൊച്ചി: സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ ഫോൺലിസ്റ്റിൽ പെടാത്ത കോൺഗ്രസ് നേതാക്കൾ കുറവാണെന്നത് അക്കാലത്ത് ഇടതു നേതാക്കളെല്ലാം വ്യക്തമാക്കിയിരുന്നു. സോളാർ വിഷയം ചാനലുകളിൽ ചർച്ച ചെയ്യാൻ വേണ്ടി എത്തിയിരുന്ന മുൻ ചെങ്ങന്നൂർ എംഎൽഎ പി സി വിഷ്ണുനാഥിനും സരിതയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. സരിതയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് വിഷ്ണുനാഥ് ആവർത്തിച്ചപ്പോൾ തന്നെ 183 തവണ വിഷ്ണു സരിതയുമായി ഫോണിൽ ബന്ധപ്പെട്ടു എന്നാണ് വ്യക്തമായത്. ഇക്കാര്യം സോളർ കമ്മിഷനിൽ ഫോൺ രേഖകൾ. സാക്ഷി വിസ്താരത്തിനിടെ കമ്മിഷന്റെ അഭിഭാഷകൻ സി.ഹരികുമാറാണു തെളിവു വെളിപ്പെടുത്തിയത്.

അതേസമയം, സരിതയുമായി സംസാരിച്ചിരുന്നു എന്ന് വ്യക്തമാക്കിയ വിഷ്ണുനാഥ് എന്നാൽ, ഇതിൽ തെറ്റൊന്നുമില്ലെന്നാണ് പറഞ്ഞത്. സംസാരിച്ചിരുന്നതു സോളർ വിഷയം മാത്രമല്ലെന്നും വ്യക്തിബന്ധത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു സംസാരമെന്നുമുള്ള സരിതയുടെ മൊഴി കമ്മിഷനു മുൻപിൽ വിഷ്ണുനാഥ് നിഷേധിച്ചു. മിക്ക ദിവസവും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനാൽ തനിക്ക് തിരക്കൊഴിയുന്നതു രാത്രി പത്തുമണിക്കു ശേഷമാണെന്നും മിസ്ഡ് കോളുകൾ കാണുമ്പോൾ രാത്രി വൈകി തിരിച്ചുവിളിക്കുന്നത് അതുകൊണ്ടാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

2012ൽ നിയമസഭാ സമ്മേളന സമയത്ത് മുഖ്യമന്ത്രിക്ക് അനുവദിച്ച നിയമസഭാ മന്ദിരത്തിലെ കാബിനിലാണ് തന്നോട് ആദ്യം സംസാരിച്ചതെന്നു സരിത കമ്മിഷനിൽ നൽകിയ മൊഴി കളവാണെന്നും മുഖ്യമന്ത്രി തന്നോട് ടീം സോളറിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ലക്ഷ്മിയെന്ന സരിതയെ ആദ്യമായി കാണുന്നത് മാനവികയാത്രയിൽ പാലക്കാട്ടാണെന്നും വിഷ്ണുനാഥ് പറഞ്ഞു. 2012 ഒക്ടോബർ ആദ്യവാരം താൻ നയിച്ച മാനവികയാത്ര ഒറ്റപ്പാലത്ത് എത്തിയപ്പോൾ സഹായിവശം ഒരു ലക്ഷം രൂപയും പിന്നീട് ഒക്ടോബർ ഒൻപതിന് എറണാകുളം ഗസ്റ്റ് ഹൗസിൽ നേരിട്ടുകണ്ട് ഒരു ലക്ഷം രൂപയും സരിത നൽകിയെന്ന ആരോപണം കളവാണെന്നും സരിത പറഞ്ഞു. 

സരിതയുമായി പലതവണ സംസാരിച്ചിട്ടുണ്ടെങ്കിലും എന്നാൽ നേരിട്ടു കണ്ടിട്ടില്ലെന്നായിരുന്നു നേരത്തെ ഹൈബി ഈഡൻ എംഎൽഎ സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയിരുന്നത്. ഹൈബിയുടെ 9447147091 എന്ന നമ്പറിൽനിന്ന് സരിതയുടെ 8606161700 എന്ന നമ്പറിലേക്കും തിരിച്ചും 51 വിളികളും ഹൈബിയുടെ നമ്പറിൽ നിന്ന് സരിതയുടെ 9446735555 എന്ന നമ്പറിലേക്കും തിരിച്ചും 14 വിളികളും നടത്തിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് കമ്മീഷൻ അഭിഭാഷകൻ അഡ്വ. സി ഹരികുമാർ കാണിച്ച സിഡിആർ പരിശോധിച്ചശേഷം ഹൈബി സമ്മതിച്ചു. ഇതിൽ ചില വിളികൾ മിനിട്ടുകൾ ദൈർഘ്യമുള്ളവയാണ്. ഒരു വിളി അഞ്ചുമിനിട്ടിലേറെ നീണ്ടതാണെന്ന് കമ്മീഷനിൽ കക്ഷിചേർന്ന ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനെ പ്രതിനിധീകരിച്ച സിറ്റിംഗിൽ ഡ്വ.ബി രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.

സരിത 2013 ജനുവരി 22ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുൻപിൽ വച്ച് 20 ലക്ഷം രൂപ കൈമാറിയെന്ന ആരോപണം കള്ളമാണെന്നു പൊലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ആർ.അജിത് കമ്മിഷനു മൊഴി നൽകി. പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആ ദിവസം തിരുവനന്തപുരത്തുണ്ടായിരുന്നു. ഉച്ചവരെ നാമനിർദ്ദേശപത്രിക കൊടുക്കുന്ന തിരക്കിലായിരുന്നു. സ്ഥാനാർത്ഥികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായപ്പോൾ പരാതി നൽകുന്നതിനു രണ്ടുമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പോയി.

മൂന്നരയോടെ സിറ്റി പൊലീസ് കമ്മിഷണർ ചർച്ചയ്ക്കായി താൻ ഉൾപ്പെടെ ഇരുവിഭാഗം സ്ഥാനാർത്ഥികളെയും വിളിച്ചുവരുത്തി. സരിത പണം നൽകി എന്നുപറയുന്ന നാലുമണിക്ക് താൻ കമ്മിഷണറുടെ ഓഫിസിലായിരുന്നുവെന്ന് അജിത് മൊഴി നൽകി. പണം നൽകിയതായി മൊഴി നൽകാൻ സരിതയുമായി അസോസിയേഷന്റെ മുൻ ഭാരവാഹികൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ഇതുമായി ബന്ധപ്പെട്ട വാട്സാപ് സന്ദേശങ്ങളുടെ പകർപ്പ് അജിത് കമ്മിഷനിൽ സമർപ്പിച്ചു.