- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുനിരോധനം ഇക്കൊല്ലത്തെ ഏറ്റവും വലിയ അഴിമതിയെന്നു പി ചിദംബരം; ദേശീയ ദുരന്തങ്ങൾ പോലും ഇത്ര വലിയ ദുരിതം വിതച്ചിട്ടില്ലെന്നും മുൻ കേന്ദ്രമന്ത്രി
നാഗ്പൂർ: നോട്ടുകൾ അസാധുവാക്കിയ നടപടിയാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ അഴിമതിയെന്നു മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ഒരു ദേശീയ ദുരന്തം പോലും ഇത്ര വലിയ ദുരിതം വിതച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത് എന്തിനാണ് എന്നതിനെക്കുറിച്ച് അന്വേഷിക്കണം. പാവങ്ങളുടെ പിന്തുണ ഈ നീക്കത്തിനില്ലെന്നും നാഗ്പൂരിൽ മാദ്ധ്യമങ്ങളോടു സംസാരിക്കവെ ചിദംബരം വ്യക്തമാക്കി. ഒരിക്കലും ചിന്തിക്കാത്തതും ബുദ്ധിശൂന്യമായതുമായ നീക്കമായിരുന്നു ഇത്. ലോകത്ത് ആരും തന്നെ നോട്ട് അസാധുവാക്കലിനെക്കുറിച്ചു നല്ലതു പറയുന്നില്ല. എല്ലാ പ്രധാനപ്പെട്ട മാദ്ധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും തീരുമാനത്തെ അപലപിക്കുകയായിരുന്നു. സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിച്ചിട്ടു വേണമായിരുന്നു ഇത്തരമൊരു തീരുമാനം. ബിജെപിയുടെ സ്വന്തം നേതാവായ യശ്വന്ത് സിൻഹയുമായോ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങുമായോ ചർച്ച നടത്താമായിരുന്നു. അല്ലെങ്കിൽ ബജറ്റ് നിർമ്മാണത്തിൽ സഹായം ചെയ്തിരുന്ന നൂറിലധികം ഉദ്യോഗസ്ഥരുമായി സംസാരിക്കാമായിരുന്നു. അവരാരും ഇതുവരെ
നാഗ്പൂർ: നോട്ടുകൾ അസാധുവാക്കിയ നടപടിയാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ അഴിമതിയെന്നു മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ഒരു ദേശീയ ദുരന്തം പോലും ഇത്ര വലിയ ദുരിതം വിതച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞു.
500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത് എന്തിനാണ് എന്നതിനെക്കുറിച്ച് അന്വേഷിക്കണം. പാവങ്ങളുടെ പിന്തുണ ഈ നീക്കത്തിനില്ലെന്നും നാഗ്പൂരിൽ മാദ്ധ്യമങ്ങളോടു സംസാരിക്കവെ ചിദംബരം വ്യക്തമാക്കി.
ഒരിക്കലും ചിന്തിക്കാത്തതും ബുദ്ധിശൂന്യമായതുമായ നീക്കമായിരുന്നു ഇത്. ലോകത്ത് ആരും തന്നെ നോട്ട് അസാധുവാക്കലിനെക്കുറിച്ചു നല്ലതു പറയുന്നില്ല. എല്ലാ പ്രധാനപ്പെട്ട മാദ്ധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും തീരുമാനത്തെ അപലപിക്കുകയായിരുന്നു.
സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിച്ചിട്ടു വേണമായിരുന്നു ഇത്തരമൊരു തീരുമാനം. ബിജെപിയുടെ സ്വന്തം നേതാവായ യശ്വന്ത് സിൻഹയുമായോ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങുമായോ ചർച്ച നടത്താമായിരുന്നു. അല്ലെങ്കിൽ ബജറ്റ് നിർമ്മാണത്തിൽ സഹായം ചെയ്തിരുന്ന നൂറിലധികം ഉദ്യോഗസ്ഥരുമായി സംസാരിക്കാമായിരുന്നു. അവരാരും ഇതുവരെ ഒരു പ്രധാനപ്പെട്ട തീരുമാനവും പുറത്തുവിട്ടിട്ടുള്ളവരല്ല. അവരിൽ ആരെങ്കിലുമായി ആലോചിക്കാവുന്നതായിരുന്നു.
എന്തു ഗുണമാണ് നോട്ട് അസാധുവാക്കിയതിലൂടെ രാജ്യത്തിനുണ്ടായത്. അഴിമതിയോ കള്ളപ്പണമോ അവസാനിക്കുന്നുണ്ടോ? അവരാരും ഈ തീരുമാനത്തിൽ ബുദ്ധിമുട്ടിയില്ല. പാവങ്ങൾ മാത്രമാണു ശിക്ഷിക്കപ്പെട്ടത്. നോട്ട് അസാധുവാക്കൽ കള്ളപ്പണം തടയുന്നതിനാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അത് കാഷ്ലെസ് ഇക്കോണമി എന്നതിലേക്കു മാറ്റി. ഒരാൾക്ക് ആഴ്ചയിൽ 24,000 രൂപ മാത്രമാണ് ആവശ്യമെന്നതു സർക്കാർ എങ്ങനെയാണു നിശ്ചയിക്കുന്നത്. 45 കോടി ജനങ്ങളെയാണ് ഇതു ബാധിച്ചിരിക്കുന്നത്. ആരാണ് ഇതിനു പരിഹാരം ചെയ്യുക. പ്രധാനമന്ത്രി സഭയിലില്ലാതെ എങ്ങനെയാണു ചർച്ച നടത്തുന്നത്. അദ്ദേഹം ഞങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കേണ്ടതല്ലേയെന്നും ചിദംബരം ആരാഞ്ഞു.
നോട്ടുനിരോധനം ഏർപ്പെടുത്തിയതു നവംബർ എട്ടിനാണ്. ഒരു മാസത്തിലേറെ പിന്നിട്ടിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിച്ചിട്ടില്ല. പിൻവലിച്ച 500, 1000 രൂപ നോട്ടുകൾക്കു പകരം നോട്ടുകൾ ആവശ്യത്തിന് എത്തിക്കാനുള്ള സംവിധാനം ഇതുവരെ ഫലപ്രദമായിട്ടില്ല എന്നതിനാൽ നോട്ടുക്ഷാമവും രൂക്ഷമാണ്.



