- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റാരോപണത്തിനും ചാർജ് ഷീറ്റിനും ഇടയിൽ അന്വേഷണവും സ്ഥിരീകരണവും എന്ന സുപ്രധാന നടപടികളുണ്ടെന്ന് ഡൽഹി പൊലീസ് മറന്നോ?''ഡൽഹി പൊലീസ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പരിഹസിച്ചിരിക്കുകയാണ്; യെച്ചൂരിക്ക് പിന്തുണയുമായി പി ചിദംബരം
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിപിഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം.
ഡൽഹി കലാപ കേസിൽ അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയുൾപ്പെടെയുള്ളവരുടെ പേരുൾപ്പെടുത്തിയ ഡൽഹി പൊലീസ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പരിഹസിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
''കുറ്റാരോപണത്തിനും ചാർജ് ഷീറ്റിനും ഇടയിൽ അന്വേഷണവും സ്ഥിരീകരണവും എന്ന സുപ്രധാന നടപടികളുണ്ടെന്ന് ഡൽഹി പൊലീസ് മറന്നോ?'' എന്നും ചിദംബരം ചോദിച്ചു. ഡൽഹി കലാപത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തെത്തിയിരുന്നു.
മറുനാടന് ഡെസ്ക്