- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യു.എസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനങ്ങളിലൊന്നായ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിൽ അസിസ്റ്റന്റ് കമ്മീഷണറായി മലയാളിയും; പി ജെ ജോസഫിന് പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതല
ന്യൂയോർക്ക്: യു.എസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനങ്ങളിലൊന്നായ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിൽ അസിസ്റ്റന്റ് കമ്മീഷണറായി മലയാളിയായ ജോസഫ് പി. ജെസഫ് (പി.ജെ. ജോസഫ്) നിയമിതനായി. മുപ്പതിനായിരത്തിലധികം ജോലിക്കാരും മൂവായിരത്തി ഇരുനൂറ് മില്യൻ ബഡ്ജറ്റുമുള്ള ന്യൂയോർക്ക് സ്റ്റേറ്റ് കറക്ഷൻ ഡിപ്പാർട്ട്മെന്റിൽ പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണറായാണ് ജോസഫിന്റെ നിയമനം. ചങ്ങനാശേരി എസ്.ബി കോളജ്, ഇൻഡോർ സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക് എന്നിവടങ്ങളിൽ പഠനവും, വേൾഡ് വിഷനിൽ പ്രൊജക്ട് മാനേജർ, ഗാന്ധി സ്മാരകനിധിയിൽ പ്രൊജക്ട് ഡയറക്ടർ, ടാറ്റാ ടീയിൽ വെൽഫെയർ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചതിനുശേഷം 1996-ലാണ് ജോസഫ് അമേരിക്കയിലെത്തുന്നത്. ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിൽ പ്രോഗ്രാം അഡ്‌മിനിസ്ട്രേറ്റർ, ഡപ്യൂട്ടി സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച ജോസഫ്, ന്യൂയോർക്കിലെ അതീവ സുരക്ഷാ ജയിലായ ബഡ്ഫോർഡ് ഹിൽസിന്റെ സുപ്രണ്ടായിരിക്കെയാണ് അസിസ്റ്റന്റ് കമ്മീഷണറായി നിയമനം. ഇരട്ടയാർ പൊട്ടക്കുളം
ന്യൂയോർക്ക്: യു.എസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനങ്ങളിലൊന്നായ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിൽ അസിസ്റ്റന്റ് കമ്മീഷണറായി മലയാളിയായ ജോസഫ് പി. ജെസഫ് (പി.ജെ. ജോസഫ്) നിയമിതനായി. മുപ്പതിനായിരത്തിലധികം ജോലിക്കാരും മൂവായിരത്തി ഇരുനൂറ് മില്യൻ ബഡ്ജറ്റുമുള്ള ന്യൂയോർക്ക് സ്റ്റേറ്റ് കറക്ഷൻ ഡിപ്പാർട്ട്മെന്റിൽ പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണറായാണ് ജോസഫിന്റെ നിയമനം.
ചങ്ങനാശേരി എസ്.ബി കോളജ്, ഇൻഡോർ സ്‌കൂൾ ഓഫ് സോഷ്യൽ വർക്ക് എന്നിവടങ്ങളിൽ പഠനവും, വേൾഡ് വിഷനിൽ പ്രൊജക്ട് മാനേജർ, ഗാന്ധി സ്മാരകനിധിയിൽ പ്രൊജക്ട് ഡയറക്ടർ, ടാറ്റാ ടീയിൽ വെൽഫെയർ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചതിനുശേഷം 1996-ലാണ് ജോസഫ് അമേരിക്കയിലെത്തുന്നത്.
ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിൽ പ്രോഗ്രാം അഡ്‌മിനിസ്ട്രേറ്റർ, ഡപ്യൂട്ടി സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച ജോസഫ്, ന്യൂയോർക്കിലെ അതീവ സുരക്ഷാ ജയിലായ ബഡ്ഫോർഡ് ഹിൽസിന്റെ സുപ്രണ്ടായിരിക്കെയാണ് അസിസ്റ്റന്റ് കമ്മീഷണറായി നിയമനം.
ഇരട്ടയാർ പൊട്ടക്കുളം ജോസഫിന്റേയും റോസമ്മയുടേയും മകനാണ് ജോസഫ്. ഭാര്യ: എരുമേലി നെടുംതകിടിയിൽ ഷൈനി. മക്കൾ: ന്യൂയോർക്കിൽ വിദ്യാർത്ഥികളായ ആൻവിൻ, അൽന.