- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ കോൺഗ്രസുകാർ തമ്മിലടിക്കട്ടെ, തിരുവല്ലാ സീറ്റുമായി കുര്യൻ പോയേക്കും; മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് അടുത്ത ബന്ധു ഡോ. സജി ചാക്കോയെ; കുര്യന്റെ നിർദ്ദേശപ്രകാരം കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം ചേർന്ന് പ്രമേയം പാസാക്കി
പത്തനംതിട്ട: കേരളാ കോൺഗ്രസിൽ (എം) നടക്കുന്ന പോരിന്റെ മറവിൽ തിരുവല്ലാ സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസിൽ പടയൊരുക്കം ശക്തം. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ സീറ്റിനു വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇനിയിപ്പോൾ തിരുവല്ല അടിയറ വച്ച് കോൺഗ്രസ് വച്ചു നീട്ടുന്ന റാന്നിക്ക് വേണ്ടി മാണി ഗ്രൂപ്പുകാർക്ക് തമ്മിലടിക്കാം. അടുത്ത ബന്ധുവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഡോ. സജി ചാക്കോയ്ക്കു വേണ്ടിയാണ് കുര്യൻ സീറ്റ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. ജോസഫ് എം. പുതുശേരിയോടുള്ള വിരോധമാണ് യഥാർഥ കാരണമെങ്കിലും മാണിഗ്രൂപ്പിലെ പോരിന്റെ പേരാണ് പുറത്തു പറയുന്നതെന്നു മാത്രം. കുര്യന്റെ അനുഗ്രഹാശിസുകളോടെ ഇന്നലെ ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം തിരുവല്ലയ്ക്ക് അവകാശവാദം ഉന്നയിച്ച് പ്രമേയം പാസാക്കി. പാർട്ടിയിലെ സകല ഗ്രൂപ്പുകളും ഒറ്റക്കെട്ടായി നിന്നാണ് ആവശ്യം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. സീറ്റ് തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യവുമായി യു.ഡി.എഫ് നേതൃത്വത്തെ സമീപിക്കാൻ ഇന്നലെ ചേർന്ന നിയോജക മണ്ഡലം കമ്മറ്റി യോഗം തീരുമാനിച
പത്തനംതിട്ട: കേരളാ കോൺഗ്രസിൽ (എം) നടക്കുന്ന പോരിന്റെ മറവിൽ തിരുവല്ലാ സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസിൽ പടയൊരുക്കം ശക്തം. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ സീറ്റിനു വേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇനിയിപ്പോൾ തിരുവല്ല അടിയറ വച്ച് കോൺഗ്രസ് വച്ചു നീട്ടുന്ന റാന്നിക്ക് വേണ്ടി മാണി ഗ്രൂപ്പുകാർക്ക് തമ്മിലടിക്കാം. അടുത്ത ബന്ധുവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഡോ. സജി ചാക്കോയ്ക്കു വേണ്ടിയാണ് കുര്യൻ സീറ്റ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. ജോസഫ് എം. പുതുശേരിയോടുള്ള വിരോധമാണ് യഥാർഥ കാരണമെങ്കിലും മാണിഗ്രൂപ്പിലെ പോരിന്റെ പേരാണ് പുറത്തു പറയുന്നതെന്നു മാത്രം.
കുര്യന്റെ അനുഗ്രഹാശിസുകളോടെ ഇന്നലെ ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം തിരുവല്ലയ്ക്ക് അവകാശവാദം ഉന്നയിച്ച് പ്രമേയം പാസാക്കി. പാർട്ടിയിലെ സകല ഗ്രൂപ്പുകളും ഒറ്റക്കെട്ടായി നിന്നാണ് ആവശ്യം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. സീറ്റ് തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യവുമായി യു.ഡി.എഫ് നേതൃത്വത്തെ സമീപിക്കാൻ ഇന്നലെ ചേർന്ന നിയോജക മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. കേരളാ കോൺഗ്രസ് (എം) നേതാവായിരുന്ന മാമ്മൻ മത്തായിയുടെ മരണശേഷം ഒരു തവണ മാത്രമാണ് തിരുവല്ലയിൽ യു.ഡി.എഫിന് വിജയിക്കാനായത്. അതാകട്ടെ ഉപ തെരഞ്ഞെടുപ്പിൽ മാമ്മൻ മത്തായിയുടെ ഭാര്യ എലിസബത്തായിരുന്നു.
അതിന് ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥി പാർട്ടി ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് ആയിരുന്നു. ആദ്യ തവണ റിബൽ മൂലം വിക്ടർ തോറ്റു. കഴിഞ്ഞ തവണ ജോസഫ് എം. പുതുശേരിക്ക് സീറ്റ് നൽകാതെ പോയതും വിക്ടറിന് തിരിച്ചടിയായി. രണ്ടു തവണയും വിജയിച്ചത് മാത്യു ടി. തോമസായിരുന്നു. ഇത്തവണ സീറ്റിനായി മാണി ഗ്രൂപ്പിൽ ഒരുപിടി നേതാക്കൾ രംഗത്തുണ്ട്. പുതുശേരിയും വിക്ടറും തമ്മിലാണ് നേർക്കു നേരെ മത്സരിക്കുന്നത്. ഇവർ തമ്മിലുള്ള മത്സരത്തിനിടെ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി രംഗത്തുവരാമെന്ന കണക്കുകൂട്ടലിൽ മുൻ നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കലും പ്രതീക്ഷയിലാണ്.
തിരുവല്ലയിൽ പുതുശേരി സ്ഥാനാർത്ഥിയാകുന്നതിൽ പി.ജെ. കുര്യന് എതിർപ്പാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംവിധാനത്തിന്റെ ഭാഗമായിരുന്നുകൊണ്ട് പുതുശേരി എതിരായി പ്രവർത്തിച്ചുവെന്നതാണ് കുര്യന്റെ എതിർപ്പിന് കാരണം. സ്ഥാപിത നേട്ടങ്ങൾക്കായി മുന്നണി സംവിധാനത്തെ എതിർത്ത പുതുശേരിക്ക് ജില്ലയിൽ മറ്റൊരിടത്തും സീറ്റ് കൊടുക്കരുതെന്ന നിലപാടിലാണ് പി.ജെ. കുര്യൻ. എന്നാൽ, പുതുശേരി ജയിച്ചു വന്നാൽ മണ്ഡലത്തിൽ തനിക്കുള്ള പ്രാമുഖ്യം നഷ്ടപ്പെടുമെന്ന് ഭയന്നാണ് കുര്യൻ എതിർക്കുന്നതെന്നാണ് മാണി ഗ്രൂപ്പിൽ ഒരു വിഭാഗം പറയുന്നത്. എന്തായാലും കുര്യന്റെ അനുഗ്രഹാശിസുകളോടെയാണ് ഇന്നലെ കോൺഗ്രസ് യോഗം ചേർന്നത്.
ജനാധിപത്യ ചേരിക്കു മുൻതൂക്കമുള്ള മണ്ഡലം കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസിലെ പടല പിണക്കങ്ങളും റിബൽ പ്രശ്നവും മൂലം നഷ്ടപ്പെടുത്തിയെന്ന് യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉണ്ടാകുന്നതിന് ഇത്തവണ തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം കെപിസിസി.നേതൃത്വത്തോടും യു.ഡി.എഫ്. നേതൃത്വത്തോടും ആവശ്യപ്പെട്ടു. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ചാത്തങ്കരി അവതരിപ്പിച്ച പ്രമേയം മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രസാദ് ജോർജ് പിന്താങ്ങി.
യോഗം കെപിസിസി എക്സിക്യൂട്ടീവ് അംഗം പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസിന്റെ ഇ. ജോൺ ജേക്കബിനേയും, പ്രഫ. എ.ടി. ശാമുവലിനേയും വിജയിപ്പിച്ചിട്ടുള്ള തിരുവല്ല ഇന്നത്തെ സാഹചര്യത്തിൽ എന്തു കൊണ്ടും കോൺഗ്രസിന് പാകപ്പെട്ട നിലയിലാണെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്. കഴിഞ്ഞ തവണയും അതിനു മുൻപും നല്ല മാർജിനിലാണ് മാത്യു ടി. തോമസിനോട് വിക്ടർ ടി.തോമസ് പരാജയപ്പെട്ടത്.
അടുത്ത കാലത്ത് കേരളാ കോൺഗ്രസിന്റെ പല പരിപാടികളിലും ജോസഫ് ്്എം. പുതുശേരിയും ജില്ലാ പ്രസിഡന്റായ വിക്ടർ ടി. തോമസുമായുള്ള പോര് പ്രകടമായിരുന്നു. മന്ത്രിസ്ഥാനം രാജി വച്ച് പാലായിലേക്ക് പുറപ്പെട്ട മാണിക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിലും, കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന യു.ഡി.എഫ് ജില്ലാ കൺവൻഷനിലും ജോസഫ് എം. പുതുശേരിക്കെതിരേ സംസാരിക്കാൻ വിക്ടർ മുതിർന്നതിലൂടെ ഇവരുടെ പരസ്പരമത്സരം മറ നീക്കിയിരുന്നു. ഈ സാഹചര്യത്തിൽ രണ്ടു പേരിൽ ആർക്ക് സീറ്റ് നൽകിയാലും യു.ഡി.എഫിനുള്ളിൽ ചോർച്ചയുണ്ടായി പരാജയം ആവർത്തിക്കുമെന്ന വാദത്തിന് ശക്തി കൂടി.
ഇതോടെയാണ് പുതിയ തന്ത്രങ്ങളിലേക്ക് കോൺഗ്രസ് നേതൃത്വം നീങ്ങുന്നത്. ഇതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കുറ്റൂർ പഞ്ചായത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ വിക്ടർ നടത്തിയ നീക്കം പല പഞ്ചായത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പരാജയമുണ്ടാക്കിയെന്നും ആരോപണമുണ്ട്. മണ്ഡലത്തിനു കീഴിൽ പത്ത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയുമാണുള്ളത്. ഇവയിൽ ഭുരിപക്ഷവും കോൺഗ്രസിനൊപ്പമാണന്നാണ് നേതാക്കളുടെ അവകാശ വാദം.
ഇന്നലെ ചേർന്ന കോൺഗ്രസ് യോഗത്തിൽ ഡോ. സജി ചാക്കോ,അഡ്വ. റെജി തോമസ്, ലാലു തോമസ്, ഏബ്രഹാം കുന്നുകണ്ടത്തിൽ കോശി പി. സക്കറിയ, സതീഷ് ചാത്തങ്കേരി, മാത്യു ചാമത്തിൽ, ടി.കെ. സജീവ്, അനിൽ കെ.വർഗീസ്, സുരേഷ് ബാബു പാലാഴി, റെജി തർക്കോലി, റീനി കോശി, രാജു പുളിമൂട്ടിൽ, മുനിസിപ്പൽ ചെയർമാൻ കെ.വി. വർഗീസ്, കുരുവിള ജോർജ്, ആർ. ജയകുമാർ, കെ.ഇ. ഏബ്രഹാം എന്നിവർ പങ്കെടുത്തു.